‘സാർ… കാളി.. സാറിനെ കാണാൻ ആണെന്ന് പറഞ്ഞു വന്നതാണ്..’
സാം ചമ്പാരന്റെ അടുത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ജോലിക്കാരൻ വന്നു ഞെട്ടലോടെ പറഞ്ഞു..
‘അവനോട് അകത്തേക്ക് വരാൻ പറയൂ..’
സാം പറഞ്ഞു..
കാളി അകത്തേക്ക് വന്നു.. ആറടിക്ക് മേൽ ഉയരമുള്ള അജനുബാഹു ആയ കാളി.. സാമുവലിന്റെ ഏറ്റവും വിശ്വാസം ഉണ്ടായിരുന്ന ഗുണ്ട..
ആ മുറിയിൽ സാമൂവലിനെയും കാളിയെയും കൂടാതെ രോഹൻ കൂടി ഉണ്ടായിരുന്നു. സാം നിർബന്ധം പിടിച്ചത് കൊണ്ടാണ് പല തിരക്കുകളും മാറ്റി വച്ചു രോഹൻ ഇവിടെ ഈ സമയത്തു വന്നത്.. ഏതൊക്കെയോ പെണ്ണുങ്ങളുടെ കൂതി പൊളിക്കേണ്ട സമയത്ത് പപ്പാ എന്തിനാ തന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയത് എന്ന് രോഹന് സംശയം ഉണ്ടായിരുന്നു..
‘ഒടുക്കം എന്റെ മുന്നിൽ വരാൻ നീ ധൈര്യം കാണിച്ചു അല്ലേ..? എന്താണ് ഇത് വൈകിയത്…?
സാം കാളിയോട് ചോദിച്ചു
‘മുമ്പിൽ വന്നാൽ കൊന്നു കളയുമെന്ന് അറിയാമായിരുന്നു..’
കാളി പറഞ്ഞു
‘ഇപ്പോൾ അങ്ങനെ ഞാൻ ചെയ്യില്ല എന്ന് എന്താണ് നിനക്ക് ഉറപ്പ്…?
സാം
ചോദിച്ചു
‘ഞാൻ അല്ല മോതിരം എടുത്തത് എന്ന് ഇപ്പോൾ അങ്ങയ്ക്ക് അറിയാം.. അത് കണ്ടു പിടിച്ചു തരാൻ ഒരു അവസരം എങ്കിലും എനിക്ക് തരുമെന്ന് എനിക്ക് തോന്നി..’
കാളി പറഞ്ഞു
‘മോതിരമോ..? ഇവനായിരുന്നോ അപ്പോൾ നമ്മുടെ മോതിരം എടുത്തത്..?
രോഹൻ ഇടയ്ക്ക് കയറി ചോദിച്ചു
‘അല്ല.. പക്ഷെ ഇവനാണ് നിന്റെ മുത്തച്ഛനെ കൊന്നത്.. പെരിയവരെ..’
സാം മുഖം ഒരിത്തിരി പോലും ഭാവം മാറ്റാതെ സ്വന്തം മകനോട് ഇത് പറഞ്ഞു.. സ്വന്തം അച്ഛന്റെ കൊലപാതകിയെ മകന് പരിചയപ്പെടുത്തി കൊടുക്കുമ്പോളും സാം ഒരല്പം പോലും കുലുങ്ങിയില്ല..
‘ഇവൻ.. ഇവനാണോ പെരിയവരെ കൊന്നത്..?
രോഹൻ രോഷത്തോടെ ചോദിച്ചു
‘അതേ.. ഇവനാണ്.. ഞാൻ പറഞ്ഞിട്ട്..’
വളരെ കൂളായി സാം അതിന് മറുപടി പറഞ്ഞു
‘പപ്പാ…?
കേട്ടത് വിശ്വസിക്കാൻ കഴിയാതെ രോഹൻ സ്വന്തം പിതാവിനെ നോക്കി
‘പപ്പാ എന്തിനാണ് സ്വന്തം പപ്പയെ കൊല്ലാൻ ഇവനെ ഏൽപ്പിച്ചത്..?
രോഹൻ ചോദിച്ചു
‘മോതിരത്തിന് വേണ്ടി…’
സാമിന്റെ മറുപടി സിമ്പിൾ ആയിരുന്നു
‘പക്ഷെ.. പക്ഷെ പെരിയവർ മരിച്ചു കഴിഞ്ഞാൽ അത് പപ്പയ്ക്ക് തന്നെ അല്ലായിരുന്നോ കൈ വരുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നീക്കം..?
രോഹൻ മദ്യമോ മയക്ക്മരുന്നോ എടുക്കാത്തത് കൊണ്ടു അവന്റെ ബുദ്ധി സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. സ്വഭാവികമായി തോന്നിയ സംശയം അവൻ പിതാവിനോട് ചോദിച്ചു
‘അതേ.. മോതിരത്തിന്റെ അടുത്ത അവകാശി ഞാനാണ്.. പക്ഷെ എന്ന്…? എന്നാണ് എനിക്ക് അതിനി കിട്ടാൻ പോകുന്നത്…?
ദേഷ്യത്തോടെ സാം രോഹനോട് ചോദിച്ചു
‘എനിക്കെത്ര വയസ്സായി എന്ന് നിനക്ക് അറിയാമോ..? എന്തൊക്കെ അസുഖം എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയാമോ..? ഈ മോതിരത്തിന്
വേണ്ടി ഞാൻ എന്റെ കൗമാരം മുതൽ കാത്തിരിക്കുന്നത് ആണ്. ഇപ്പോൾ ഞാൻ എന്റെ നല്ല നാളുകൾ എല്ലാം കടന്നു പോയി. എന്നിട്ടും അങ്ങേര് മോതിരത്തിന്റെ മേലെയുള്ള ഭ്രമം ഉപേക്ഷിച്ചില്ല.. നൂറ് വയസ്സായാലും എന്റെ അപ്പന്റെ മോതിരത്തോടും അധികാരത്തോടുമുള്ള ഭ്രാന്ത് ഒരിക്കലും തീരില്ല എന്നെനിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് ഞാൻ അത് ചെയ്യിച്ചത്.. എനിക്ക് അവകാശപ്പെട്ടത് ഇനിയെങ്കിലും എനിക്ക് കിട്ടണം എന്ന ചിന്തയിൽ..’
സാം പറഞ്ഞു
‘പക്ഷെ പെരിയവരെ കൊന്നാൽ പപ്പയെ പിന്നെ ആരാണ് ഇവിടെ സപ്പോർട്ട് ചെയ്യുക..?
രോഹൻ ചോദിച്ചു
‘അതിന് പെരിയവരെ കൊന്നതിന്റെ ക്രെഡിറ്റ് എനിക്ക് ആയിരുന്നില്ല പോകേണ്ടി ഇരുന്നത്. അത് അഗസ്റ്റിനാണ്.. അവനാണ് ഇതിന്റെ blame ഏൽക്കേണ്ടി ഇരുന്നത്..’
മിനിസ്റ്റർ അഗസ്റ്റിൻ ആയിരുന്നു സാമിന്റെ മറ്റൊരു ടാർഗറ്റ്.. സ്വന്തം അളിയൻ
‘അങ്ങേര്.. അതെന്തിന്..?
രോഹൻ ചോദിച്ചു
‘കുറ്റം ഏറ്റെടുക്കാൻ ഒരാൾ വേണമല്ലോ.. അപ്പനെ കൊന്നതും മോതിരം എടുത്തതും അഗസ്റ്റിന്റെ പേരിലാക്കി അവനെ ഇല്ലാതെ ആക്കുക.. മൊത്തത്തിൽ എനിക്ക് പിന്നെ കടമ്പകൾ ഒന്നും മുന്നിൽ ഇല്ലാതെ ആകും.. മോതിരത്തിന്റെ അവകാശി ഞാൻ ആയതു കൊണ്ടു തന്നെ ഞാൻ തന്നെ അപ്പനെ കൊല്ലിക്കും എന്ന് ആരും ചിന്തിക്കില്ല. പക്ഷെ അഗസ്റ്റിന്റെ കാര്യത്തിൽ അങ്ങനെ അല്ല.. ആ പഴി അവന് കൊടുത്തു അവനെ ഇല്ലാതാക്കി മോതിരം ഏറ്റെടുത്തു എനിക്ക് അടുത്ത പെരിയവർ ആകാമായിരുന്നു.. അതായിരുന്നു ഞങ്ങളുടെ പ്ലാൻ ..’
