ടോക്സിക് – 3 2അടിപൊളി  

ഞാൻ ചോദിച്ചു

‘സോറി..’

അത് പറഞ്ഞിട്ട് ജോർജ് സാർ മുഖം തിരിച്ചു

‘പ്ലീസ്.. എന്തെങ്കിലും…?

‘അത് ഞാൻ പറഞ്ഞാലും നിനക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല. എനിക്ക് അവനെ ഒന്ന് കോസ്റ്റിൻ ചെയ്യാൻ പോലും കഴിഞ്ഞില്ല..’

ജോർജ് സാർ പറഞ്ഞു

‘സോ.. സാർ ആളെ കണ്ടു പിടിച്ചിരുന്നു…?

ഞാൻ ചോദിച്ചു

‘I’m not sure. പക്ഷെ മീനാക്ഷിയുടെ അച്ഛൻ തന്ന വണ്ടിയുടെ descriptions വച്ചു അവിടുത്തെ cctv വച്ചു ഞങ്ങൾ kidnap ചെയ്യാൻ ഉപയോഗിച്ച് എന്ന് പറയുന്ന വണ്ടി കണ്ടു പിടിച്ചിരുന്നു. അതിന്റെ ഓണർ ആണെങ്കിൽ ഒരു ViP പിമ്പും. So എന്റെ ഊഹം വച്ചു മീനാക്ഷി എവിടെ എന്ന് അറിയണം എങ്കിലു അവനെ പൊക്കണം. പക്ഷെ അവിടേക്ക് എത്തുന്നതിനു മുന്നേ എനിക്ക് മുന്നിലുള്ള എല്ലാ വഴിയും ക്ലോസ് ആയി..’

സാർ പറഞ്ഞു

‘അവന്റെ പേര്.. പേര് മാത്രം..’

ഞാൻ ചോദിച്ചു

‘അത് അറിഞ്ഞിട്ടും നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല ബാലു.. അഥവാ നീ അവനെ കണ്ടു പിടിച്ചാലും അവനു മുകളിൽ ഉള്ളവരിലേക്ക് നീ എത്തില്ല. അതിന് മുമ്പ് അവർ നിന്നേ തീർക്കും.. നിന്നോട് ഇങ്ങനെ പറയുന്നതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ ഈ പറഞ്ഞത് ഒക്കെ മറന്നേക്ക്..’

ജോർജ് പറഞ്ഞു

‘സാറിന് ആത്മാർത്ഥമായിട്ട് വിഷമം ഉണ്ടെങ്കിൽ അവന്റെ പേര് മാത്രം പറയൂ.. പ്ലീസ്..’

ഞാൻ ആ പേരിന് വേണ്ടി യാചിച്ചു.. പേര് പറയാതെ ഇരിക്കാൻ ജോർജ് സാർ മാക്സിമം ശ്രമിച്ചു. പക്ഷെ അതെങ്കിലും പറയേണ്ട ധൈര്യം താൻ കാണിക്കണം എന്ന് ജോർജ് സാറിന് തോന്നി.

‘അവന്റെ പേര് സമർ..’

ജോർജ് സാർ ഒടുവിൽ അവന്റെ പേര് ഉരുവിട്ടു

അവൻ എവിടെ ആണ് താമസിക്കുന്നത് എന്നും ഞാൻ തന്നെ കണ്ടു പിടിച്ചു. പക്ഷെ അപ്പോളും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. കാര്യത്തോട് അടുത്ത് വന്നപ്പോൾ ഒരു ഭയവും. പക്ഷെ വെറുതെ ഇരിക്കാൻ എന്തായാലും ഞാൻ ഒരുക്കം ആയിരുന്നില്ല. ഞാൻ മാത്രമല്ല സുനിയും..

‘ഒരു കണക്കിന് ഈ മോതിരം നമ്മുടെ കയ്യിൽ പെട്ടത് ഭാഗ്യം ആയി..’

സുനി എന്നോട് പറഞ്ഞു

‘അതെന്താ..?

ഞാൻ ചോദിച്ചു

‘ഇത് വച്ചു നമുക്ക് അവനെ പൊക്കാം. അദൃശ്യൻ ആയി ചെന്നാൽ മതിയല്ലോ. ഒരു തെളിവും ഉണ്ടാകില്ല..’

സുനി പറഞ്ഞു

അവൻ പറഞ്ഞത് ശരിയെന്നു എനിക്കും തോന്നി. മോതിരം കയ്യിൽ ഉള്ളപ്പോ കുറച്ചു കൂടി ധൈര്യം ഞങ്ങൾക്ക് തോന്നി. അങ്ങനെ സമറിനു വേണ്ടി

വല വിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവൻ താമസിക്കുന്ന അവന്റെ ഫ്ലാറ്റ് തന്നെ അതിന് ഉചിതം എന്ന് എനിക്ക് തോന്നി.. അങ്ങനെ ആ ഫ്ലാറ്റിന്റെ വാതിലിന് മുന്നിൽ സമറിനെ കാത്തു ഞാനും സുനിയും നിന്നു.. അദൃശ്യരായി..

കുറേ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് സമർ അവിടെ എത്തിയത്. ആൾ സ്വല്പം മദ്യപിച്ചിട്ടുണ്ട്. ഡോറിന് അടുത്തേക്ക് സമർ വന്നപ്പോൾ അയാളെ തൊടാതെ ഞാനും സുനിയും മാറി നിന്നു. ഡോർ തുറക്കുമ്പോ അയാൾക്ക് ഒപ്പം തന്നെ ഉള്ളിൽ കടക്കണം. അത് പക്ഷെ എളുപ്പം ആയിരുന്നു. സമറിനു ദേഹത്തു മുട്ടാതെ തന്നെ ഞാനും സുനിയും അവന്റെ റൂമിന് ഉള്ളിൽ കടന്നു..

അകത്തു എത്തി കഴിഞ്ഞാണ് അയാളുടെ മുഖം ഞാൻ ശരിക്ക് ഓർമ്മിച്ചത്. ഇത് മറ്റവൻ ആണല്ലോ. പെരിയവരുടെ കൂടെ കാറിൽ പലപ്പോഴും കണ്ടിട്ടുള്ളവൻ. ഇവനേ അന്വേഷിച്ചാണ് അന്ന് സീത എന്ന പേരിൽ ഒരു പെണ്ണ് പോലിസ് ആയി വന്നു എന്നെ പറ്റിച്ചത്.. അത് സമർ ആയിരുന്നോ..? ഇവന് അപ്പോൾ ചമ്പാരൻമാരും ആയി നല്ല ബന്ധം ഉണ്ടല്ലോ..

സമറിനെ ചമ്പാരന്റെ ഒപ്പം കണ്ടിട്ടുണ്ട് എന്ന ഓർമ എനിക്ക് വന്നെങ്കിലും മറ്റെവിടെയോ വച്ചു കൂടി ഇയാളെ ഞാൻ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷെ അതെവിടെ വച്ചു എന്ന് എനിക്ക് അപ്പോൾ ഓർമ്മിക്കാൻ കഴിഞ്ഞില്ല..

അധികം സമയം പാഴാക്കാതെ കാര്യം നടത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്റെ നിർദ്ദേശം കിട്ടിയപ്പോൾ സുനി എന്റെ അടുത്തേക്ക് നീങ്ങി നിന്നു.. ഞങ്ങൾ രണ്ടും ഇപ്പോൾ സമറിനു പിന്നിലാണ്. മെല്ലെ അടുത്തേക്ക് ചെന്നു അപ്രതീക്ഷിതമായി ഞാൻ അയാളുടെ കഴുത്തിൽ കൂടെ കൈ

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *