വേറെ വഴി ഇല്ലാത്തത് കൊണ്ടു ഞാൻ എന്റെ ഷർട്ട് അഴിച്ചു. എന്നിട്ട് അവൾക്ക് അത് പുതപ്പ് പോലെ ധരിക്കാൻ കൊടുത്തു. ഒരു ആവരണം കൂടി ആകുമ്പോൾ അവൾക്ക് കുറച്ചു കൂടി ചൂട് കിട്ടുമല്ലോ. പക്ഷെ അവൾ അത് നിരസിച്ചു..
‘വേണ്ട.. നിനക്ക് തണുക്കും.. ഷർട്ട് ഇട്ടിട്ട് തന്നെ ഈ തണുപ്പത്തു ഇരിക്കാൻ പറ്റില്ല. അപ്പോളാണ് അതില്ലാതെ..’
അവൾ ഷർട്ട് എനിക്ക് തിരിച്ചു തരാൻ ഒരുങ്ങി
‘എനിക്ക് അത്യാവശ്യം തണുപ്പ് ഒക്കെ പറ്റും. നിനക്ക് ആണ് പനി അടിച്ചത്. അത് കൊണ്ടു അധികം തണുപ്പ് അടിക്കേണ്ട.. പുതച്ചോളൂ..’
ഞാൻ ഷർട്ട് വീണ്ടും അവൾക്ക് നേരെ നീട്ടി
‘വേണ്ടടാ.. സാരമില്ല…’
അവൾ പറഞ്ഞു
‘രണ്ട് മൂന്ന് ദിവസം ആയി അലക്കാത്തത് കൊണ്ടാണോ…?
ഞാൻ തമാശ കണക്കിന് അവളോട് ചോദിച്ചു
‘ഓ ഞാൻ പിന്നെ അലക്കും കുളിയും കഴിഞ്ഞിട്ട് ഇരിക്കുവാണല്ലോ..’
അവൾ പറഞ്ഞു
‘നിന്നേ പക്ഷെ കുളിക്കാത്ത രീതിയിൽ ഉള്ള സ്മെല് ഒന്നുമില്ല..’
ഞാൻ പതിയെ അവളോട് ചേർന്നു ഇരുന്നു അവളെ മണക്കുന്ന രീതിയിൽ പറഞ്ഞു..
‘നിനക്കും എന്നാല് പനി പിടിച്ചിട്ടുണ്ട്. എന്നെ പോലെ നിനക്കും മണം അറിയാൻ പറ്റുന്നില്ലല്ലോ..’
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
‘അപ്പോൾ മണം അറിയാൻ കഴിയുന്നില്ലേ..? എന്നാൽ ഇത് പുതച്ചേ പറ്റൂ..’
ഞാൻ ബലമായി അവളുടെ തോൾ വഴി എന്റെ ഷർട്ട് പുതപ്പിച്ചു..
പനി കാരണം അവൾ വീണ്ടും പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. ഒരു സ്നേഹം കൊണ്ടു ഷർട്ട് ഊരി കൊടുത്തു എങ്കിലും കൊടുത്തു കഴിഞ്ഞിട്ട് ആണ് അതിന്റെ പ്രത്യാഘാതം ഞാൻ മനസിലാക്കിയത്. അവൾ എന്നെ വെറുതെ വാൺ ചെയ്തത് അല്ല. ഒടുക്കത്തെ തണുപ്പ് ആയിരുന്നു.. ഷർട്ട് ഇല്ലാത്ത എന്റെ മേനിയെ ആ തണുപ്പ് വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി..
രാത്രി പകുതി ആയി ഉറക്കം മെല്ലെ ഒന്ന് വിട്ടുണർന്ന് കണ്ണ് തുറന്ന അവൾ കാണുന്നത്.. മുന്നിൽ ചുരുണ്ട് കൂടി ദേഹത്ത് കൈ കൊണ്ടു തിരുമ്മി കിടുകിടാ വിറച്ചു ഇരിക്കുന്ന എന്നെയാണ്.. ഷർട്ട് പുതച്ചിട്ട് ഉണ്ടെങ്കിലും അവളും വിറയ്ക്കുന്നുണ്ട്..
‘ടാ…’
അവളെന്നെ മെല്ലെ വിളിച്ചു.. ഉറങ്ങാൻ കഴിയാതെ ഒരു അവസ്‌ഥയിൽ ആയിരുന്നു ഞാൻ.. ഞാൻ വിളി കേട്ടു
‘ഷർട്ട് ഇന്നാ.. വെറുതെ തണുപ്പ് അടിച്ചു നീ കൂടെ പനി വാങ്ങേണ്ട..’
‘മര്യാദക്ക് അത് പുതച്ചോ.. എനിക്ക് ഈ തണുപ്പ് അഡ്ജസ്റ്റ് ചെയ്യാം..’
പല്ല് കിടുകിടാ ഇടിപ്പിക്കുന്ന തണുപ്പിനെ നിസാരവൽക്കരിച്ചു ഞാൻ പറഞ്ഞു.. അവളെത്ര നിർബന്ധിച്ചിട്ടും ഞാൻ ഷർട്ട് വാങ്ങിയില്ല..
‘എന്നാൽ ഇങ്ങോട്ട് വാ..’
അവൾ കൈ നീട്ടി എന്നെ വിളിച്ചു..
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.. അവൾ ദേഹം എന്നോട് ഒട്ടി ഇരുന്നു.. കഴിഞ്ഞ രാത്രി ഒന്ന് ചെരിഞ്ഞു കിടന്നതിന് എന്നെ ചീത്ത പറഞ്ഞവൾ ആണ്. ഇപ്പോൾ എന്റെ ദേഹത്തെ തൊട്ടുരുമ്മി എന്റെ ചൂട് പങ്കിടുന്നു.. അവളത് ചെയ്തത് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നെനിക്ക് അറിയാം. ഈ സാഹചര്യത്തിൽ ബുദ്ധിപരമായി ചെയ്യേണ്ട കാര്യം ഒന്ന് മാത്രമാണ് അത്.. പരസ്പരം ഉള്ള ചൂട് പങ്കിടുന്നത്. അവളുടെ ദേഹത്തിന്റെ ചൂട് എനിക്കും ചെറുതായ് കിട്ടുന്നുണ്ട്..
ഞാൻ കൈ മെല്ലെ അവളുടെ തോളിലൂടെ ഇട്ടു അവളെ എന്നോട് ചേർത്ത് പിടിച്ചു.. ഇപ്പോൾ കുറച്ചു കൂടി ചൂട് എന്റെ ദേഹത്ത് കിട്ടുന്നുണ്ട്.. ചെറിയൊരു ആശ്വാസം..
‘എന്റെ പനി വാങ്ങാനാണോ..?
അവൾ എന്നോട് ചോദിച്ചു
‘നിനക്ക് ഇപ്പോൾ കുറച്ചു ചൂട് കിട്ടുന്നില്ലേ..?
ഞാൻ അവളോട് ചോദിച്ചു..
‘മ്മ്.. നിനക്കോ..?
അവൾ എന്നോട് തിരിച്ചു ചോദിച്ചു
‘ഹ്മ്.. എനിക്കും..’
ഞാൻ മെല്ലെ വിറച്ചു കൊണ്ടു പറഞ്ഞു.. അവളോട് ഒട്ടി ഇരിക്കുന്ന കൊണ്ടു അവൾക്ക് എന്റെ ദേഹം വിറയ്ക്കുന്നത് അറിയാൻ കഴിയും.. എനിക്ക് അവളുടെയും
അവൾ മെല്ലെ ഒരു കൈ എടുത്തു എന്റെ വയറിലൂടെ എന്നെ ചുറ്റിപ്പിടിച്ചു.. ഞാൻ അവളെ ചേർത്ത് പിടിച്ചത് പോലെ തന്നെ.. ഇപ്പോൾ എനിക്ക് കുറച്ചു കൂടി ഊഷ്മളത അനുഭവപ്പെടുന്നുണ്ട്.. പരസ്പരം ചേർത്ത് പിടിച്ചു ഇരുന്ന് കൊണ്ട് ഞങ്ങൾ തണുപ്പിനെ അടക്കി..
