ടോക്സിക് – 3 2അടിപൊളി  

പക്ഷെ കാര്യങ്ങൾ മനസിലാക്കാൻ അവർക്ക് പറ്റുമായിരുന്നു. അവൾക്ക് പനി ഉണ്ടെന്ന് അവർക്ക് മനസിലായി. എനിക്ക് വിശപ്പ് ഉണ്ടെന്നും അവർക്ക് മനസിലായി. പനിക്ക് വേണ്ടി എന്തോ മരുന്ന് തപ്പാൻ അവർ അകത്തേക്ക് പോയ

സമയത്ത് ഒരു ചെറിയ നൂൽക്കമ്പി എവിടുന്നോ തപ്പി എടുത്തു കൊണ്ടു അവൾ എന്റെ അരികിലേക്ക് വന്നു..

ആ മുത്തശ്ശി കാണാതെ ഞാൻ എന്റെ കയ്യിലെ വിലങ്ങു ഒതുക്കി വച്ചിരുന്നു. അത് ഊരനാണ് അവൾ കമ്പി നൂൽ കൊണ്ട് വന്നത്.. അത് കൊണ്ടു കുറച്ചു നേരം പണി എടുത്തു എങ്കിലും അവൾ ഒടുക്കം വിജയിച്ചു.. എന്റെ കയ്യിലെ വിലങ്ങു അവൾ ഊരി തന്നു.

‘അപ്പോൾ പിന്ന് ഉണ്ടെങ്കിൽ ഊരമെന്ന് പറഞ്ഞത് ഉള്ളത് ആയിരുന്നു അല്ലേ..?

ഞാൻ ചോദിച്ചപ്പോ അവൾ ചിരിച്ചു

‘അപ്പൂപ്പന്റെ പേര് കൊച്ചുണ്ണി എന്ന് വല്ലോം ആണോ..? അതാണോ പേരും ഊരും ഒന്നും പറയാത്തത്…?

ഞാൻ അവളെ കളിയാക്കി ചോദിച്ചു.. കമ്പി കൊണ്ടു അവൾ എന്റെ കയ്യിൽ ചെറുതായ് ഒന്ന് കുത്തി

അപ്പോളേക്ക് അമ്മൂമ്മ പുറത്ത് വന്നു.. ഏതൊക്കെയോ പച്ച മരുന്ന് കൊണ്ടുള്ള പരുപാടി ആണ്.. അവൾ ആണേൽ കണ്ണ് കൊണ്ടു വിലങ്ങു ദൂരെ എറിഞ്ഞു കളയാൻ ആംഗ്യം കാണിച്ചു. പക്ഷെ അത് എറിഞ്ഞു കളയാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അതെന്റെ പോക്കറ്റിൽ തള്ളി വച്ചു..

അമ്മൂമ്മ പച്ചമരുന്ന് അവളുടെ നെറ്റിയിലും കഴുത്തിലും എല്ലാം പുരട്ടി.. എന്നിട്ടു ഞങ്ങൾക്ക് കുടിക്കാൻ കഞ്ഞിയും തന്നു. നല്ല ചൂടുള്ള കഞ്ഞി.. ഒപ്പം മാങ്ങാ കറിയും തേങ്ങ ചമ്മന്തിയും.. ദിവസങ്ങൾ കൂടി മനുഷ്യന്മാർ കഴിക്കുന്ന ഭക്ഷണം കഴിച്ചത് കൊണ്ടു കൂടി ആകണം ആ കഞ്ഞിക്കു വല്ലാത്ത രുചി തോന്നി..

സംസാരിക്കാൻ കഴിയാത്ത അമ്മൂമ്മയോട് ഈ സ്‌ഥലത്തെ പറ്റി ചോദിച്ചു അറിയാൻ കഴിയില്ലയിരുന്നു.. അമ്മൂമ്മക്ക് ഫോണും ഇല്ല.. പാവത്തിന് വിളിക്കാൻ ആരും

ഉണ്ടെന്ന് തോന്നുന്നില്ല. ഊമ ആയതു കൊണ്ടല്ല ഒറ്റയ്ക്ക് ആയത് കൊണ്ടാണ് അതെന്ന് മാത്രം എനിക്ക് തോന്നി..

പക്ഷെ ഫോൺ എന്ന് ഞങ്ങൾ ചോദിച്ചത് അമ്മൂമ്മക്ക് മനസിലായിരുന്നു. അവർ കുറച്ചു ദൂരത്തു താമസിക്കുന്ന ഒരു മാമനോട് ഞങ്ങളുടെ കാര്യം പോയി പറഞ്ഞു. കുറച്ചു കഴിഞ്ഞു അങ്ങേര് ഇവിടേക്ക് വന്നു.. അവൾ ചെറിയ മയക്കത്തിൽ ആയിരുന്നു.. ആ പുള്ളി വന്നപ്പോൾ അവൾ മയക്കം വിട്ടു എഴുന്നേറ്റു..

ഞങ്ങൾ ആരാണ് എവിടുന്ന് വരുന്നു എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മൂമ്മ പറഞ്ഞത് ഞാനും അവളും ഭാര്യയും ഭർത്താവും ആണെന്നാണ്.. ഞങ്ങൾ കൂട്ടുകാർ ആണെന്നാണ് അമ്മൂമ്മയോട് ഞങ്ങൾ കഷ്ടപ്പെട്ട് പറഞ്ഞത്. പക്ഷെ അമ്മൂമ്മയ്ക്ക് അത് മനസിലാക്കാനുള്ള കഴിവ് ഇല്ലാതെ പോയി. പക്ഷെ ഇപ്പോൾ വന്ന പുള്ളിക്ക് ഞങ്ങൾ ഭാര്യയും ഭർത്താവും അല്ലെന്ന് മനസിലായി. കാര്യങ്ങൾ മനസ്സിലാക്കുന്ന ആളോട് ആണേൽ ഞങ്ങൾ കള്ളവും പറഞ്ഞു

ഞാനും ഇവളും ഒളിച്ചോടി വന്നത് ആണെന്നും ഇടയ്ക്ക് വച്ചു വണ്ടി പഞ്ചർ ആയി കാട്ടിൽ വച്ചു വഴി തെറ്റി എന്നും പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചു.. ആളുടെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നു. അത് വാങ്ങി അവൾ ആരെയോ കോൾ ചെയ്തു. അവൾ കോൾ കട്ട് ചെയ്തു കഴിഞ്ഞു ഫോൺ എനിക്ക് തന്നു. സുനിയുടെ നമ്പർ ഓർമയിൽ നിന്നെടുത്തു ഞാൻ ഡയൽ ചെയ്തു. റിംഗ് ഉണ്ട്.. പക്ഷെ ഫോൺ എടുത്തില്ല.. കൂട്ടത്തിൽ അവൾ വിളിച്ച നമ്പർ കൂടി ഞാൻ ചെക്ക് ചെയ്തു.. എന്നാൽ ആ നമ്പർ എനിക്ക് ഫോൺ തരുന്നതിന് മുമ്പേ അവൾ ഡിലീറ്റ് ആക്കിയിരുന്നു… വിളഞ്ഞ വിത്ത് തന്നെ…

സുനിയെ

വീണ്ടും ട്രൈ ചെയ്തു എങ്കിലും കിട്ടിയില്ല. വേറെ ആരെയും വിളിക്കാനും തോന്നിയില്ല. അവളെ കൊണ്ടു പോകാൻ ആൾ വരുമെന്ന് അവൾ പറഞ്ഞു. രണ്ട് മണിക്കൂർ എടുക്കുമെന്ന്.. ഇവിടെ അടുത്ത് ഒരു ചെറിയ പാലമുണ്ട്. അതാണ് അവൾ അടയാളമായി വരുന്ന ആളോട് പറഞ്ഞത്. ഫോൺ തന്ന മാമൻ ആ സ്‌ഥലം ഞങ്ങൾക്ക് കാണിച്ചു തരാമെന്ന് ഏറ്റു.. ആ അമ്മൂമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ വഴിയിലേക്ക് ഇറങ്ങി…

ആ സ്‌ഥലം കാണിച്ചു തന്നിട്ട് മൂപ്പര് തിരിച്ചു പോയി. ഞാനും അവളും ആ റോഡിന്റെ സൈഡിൽ ആയിട്ട് ഇരുന്നു. രണ്ട് മണിക്കൂർ.. അത് കൂടി കഴിഞ്ഞാൽ അവളെ കൊണ്ട് പോകാൻ ആൾ വരും.. പിന്നെ ഞാൻ ഇവളെ കാണുമോ എന്ന് പോലുമറിയില്ല. കണ്ടാലും ഇപ്പോൾ ഉള്ള ഒരു അടുപ്പം അപ്പോൾ അവൾ കാണിക്കില്ല. ഇത്രയും ദിവസം ഈ യാത്ര ഒന്ന് അവസാനിക്കണം എന്നായിരുന്നു എനിക്ക്. ഇപ്പോൾ അതിന്റെ അവസാനം എത്തി അവിടെ കുത്തി ഇരിക്കുമ്പോ… കുറച്ചു കൂടി ഈ യാത്ര നീണ്ടിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *