ടോക്സിക് – 3 2അടിപൊളി  

കൊണ്ട് മുറുക്കെ പിടിച്ചു താഴെ ഇട്ടു..

സമർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയിരുന്നു അത്. അതിന്റെ പതർച്ച അയാളിൽ ഉണ്ടായിരുന്നു. പക്ഷെ പെട്ടന്ന് തന്നെ അയാൾ ധൈര്യം സംഭരിച്ചു കുതറാൻ തുടങ്ങി. അയാളെ ഒതുക്കാൻ ഞങ്ങൾ രണ്ട് പേർക്ക് പറ്റാവുന്ന കാര്യമേ ഉള്ളായിരുന്നു എങ്കിലും ഇങ്ങനെ ഒരു പരുപാടി ആദ്യം ചെയ്യുന്നതിന്റെ ടെൻഷനും പേടിയും ഉള്ളത് കൊണ്ട് ഞങ്ങളെ ഒന്ന് കുലുക്കാൻ സമറിനു കഴിഞ്ഞു. മാത്രം അല്ല അയാൾ പ്രാണഭയത്തിലും ആണ് കുതറുന്നത്..

‘നീ മുന്നിൽ പോയി കാലിൽ പിടിക്ക്..’

കഴുത്തിൽ നിന്ന് പിടിവിടാതെ ഞാൻ സുനിയോട് പറഞ്ഞു

സുനി പെട്ടന്ന് എഴുന്നേറ്റ് സമറിന്റെ കാലിൽ പിടിച്ചതും സമർ കാല് ശക്തിയിൽ കുടഞ്ഞു.. സുനി പിന്നിലേക്ക് തെറിച്ചു വീണു..

എന്റെ കൈ കഴുത്തിലു നിന്നും അല്പം ഉയർത്താനും അവന് കഴിഞ്ഞു. സമറിനു മേലുള്ള നിയന്ത്രണം ഞങ്ങൾക്ക് നഷ്ടം ആയി തുടങ്ങി. ഇവൻ എങ്ങാനും ഇവിടെ നിന്നും രക്ഷപ്പെട്ടു പോയാൽ പിന്നെ ഇങ്ങനെ ഒരവസരം കിട്ടിയെന്ന് വരില്ല.. അത് കൊണ്ട് മോതിരവിരലിൽ നിന്നും മോതിരം ഊരി ഞാൻ എന്റെ നടുവിരലിൽ തൽക്ഷണം ഇട്ടു..

അദൃശ്യത മാറി അമാനുഷിക ബലം എന്നിലേക്ക് പ്രവഹിച്ചു.. ഇത്തവണ സമറിനു എന്റെ കൈകൾ അകത്താൻ സാധിച്ചില്ല. എന്റെ കൈക്ക് ഉള്ളിൽ കുടുങ്ങി അയാളുടെ ശ്വാസം മുട്ടി.. അപ്പോളേക്ക് സുനി എഴുന്നേറ്റു വന്നു..

‘മുഖം മറയ്ക്ക്…’

ഞാൻ അവനോട് പറഞ്ഞു. ഇപ്പോൾ സുനിയെ സമറിനു കാണാം.. പിന്നിൽ ആയത് കൊണ്ട് എന്റെ മുഖം അവന് കാണാൻ പറ്റില്ല.. ഞാൻ പറഞ്ഞത് കേട്ട് സുനി മുഖം

നേരത്തെ കരുതിയിരുന്ന ടവൽ കൊണ്ട് മറച്ചു..

‘മീനാക്ഷി എവിടെ…?

എന്റെ കൈക്ക് ഉള്ളിൽ ഞരങ്ങുന്ന സമറിന്റെ മുഖത്ത് ഒരടി കൊടുത്തു കൊണ്ട് സുനി ചോദിച്ചു.. സംസാരിക്കാൻ ഉള്ളൊരു അയവിനായി ഞാൻ സമറിന്റെ കഴുത്തിൽ നിന്നും പിടി ഒരല്പം അയച്ചു..

‘നീയൊക്കെ ആരാ..?

സമർ ഞങ്ങളോട് തിരിച്ചു ചോദിച്ചു

‘ആദ്യം ചോദിച്ചതിന് ഉത്തരം പറ.. മീനാക്ഷി എവിടെ..?

സുനി വീണ്ടും ചോദിച്ചു

‘നിന്റെ ഒക്കെ കയ്യിലാണ് അപ്പോൾ മോതിരമല്ലേ…? നീയൊന്നും അധികം ഇവിടെ ജീവിക്കില്ലെടാ.. നിന്നെയൊക്കെ ചമ്പാരന്മാർ തീർക്കുമെടാ..’

സമർ കണിശതയോടെ പറഞ്ഞു. അത് കേട്ടപ്പോൾ സത്യത്തിൽ നെഞ്ചിൽ ഒരു ആളൽ ഉണ്ടായി. പക്ഷെ ഉണ്ടായ നടുക്കം ഞാൻ പുറത്ത് കാണിച്ചില്ല. മോതിരത്തെ കുറിച്ച് ഇവന് അറിയാം.. അപ്പോൾ ഇവൻ ശരിക്കും ചമ്പാരന്മാരുടെ ക്ലോസ് ആയിരിക്കും.. മോതിരത്തെ കുറിച്ച് എന്തൊക്കെ ഇവന് അറിയാമെന്നു കൂടി അറിയണം…

‘അതിന് മുന്നേ നീ തീരും.. മര്യാദക്ക് അവൾ എവിടെ ഉണ്ടെന്ന് പറ..’

സുനി അവനെ വീണ്ടും തല്ലി. അവൻ അപ്പോളും മീനുവിനെ കുറിച്ച് മിണ്ടുന്നില്ല..

പക്ഷെ അപ്പോളാണ് ഒരു ശബ്ദം എന്റെ ചെവിയിൽ എത്തുന്നത്. തീരെ ചെറിയ ശബ്ദം ആണ്. പക്ഷെ മോതിരത്തിന്റെ ശക്തി കൊണ്ട് എനിക്ക് അത് നല്ലത് പോലെ കേൾക്കാം.. ഈ റൂമിന്റെ ഡോർ ആരോ തുറക്കാൻ ശ്രമിക്കുന്നത് ആണ്. സമർ അല്ലാതെ ഇവിടെ ആരും വരാറില്ല.. അപ്പോൾ ഇതാര്.?

‘സുനി… ആരോ ഡോർ തുറക്കുന്നു… ഡോർ ലോക്ക് ആക്കു..’

ഞാൻ അവനോട് പറഞ്ഞു

പക്ഷെ അപ്പോളേക്കും വൈകിയിരുന്നു.. ഡോർ തുറന്നു രണ്ട് പേര് പെട്ടന്ന് ഉള്ളിലേക്ക് വന്നു..

ഒരു ആണും ഒരു പെണ്ണും.. അകത്തു നടക്കുന്ന സംഭവം കണ്ടു അവർ എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷനിൽ ആയി

അകത്തു കയറി വന്നവരിൽ ആണിനെ ഞാൻ അറിയില്ല.. ഒരു താടിക്കാരൻ.. മുപ്പത്തഞ്ചു വയസിനു മേലേ പ്രായം ഉണ്ടാകും.. അവനെ ഞാൻ കണ്ടിട്ടേയില്ല. പക്ഷെ കൂടെയുള്ള പെണ്ണ്.. അവളെ ഞാൻ അറിയും.. ഇത് അവളല്ലേ.. സീത.. അല്ല സീത എന്ന കള്ളപ്പേരിൽ വന്നവൾ..

എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ എല്ലാവരും മൊത്തത്തിൽ സ്റ്റക്ക് ആയി നിന്നു.. സുനി ആണ് ആ സീൻ ഒന്ന് ചലിപ്പിച്ചത്

‘ഇവിടെ ഒരു ഡ്രാമ പ്രാക്ടീസ് നടക്കുകയാണ്.. പിന്നെ വരൂ എന്തിനായാലും..’

അവരുടെ അടുത്തേക്ക് ചെന്നു ഡോറിന് പുറത്തേക്ക് അവരെ കൊണ്ട് ആക്കാനുള്ള ഉദ്ദേശത്തിൽ സുനി കാലെടുത്തു വച്ചതും ആ പെണ്ണ് പെട്ടന്ന് സുനിയുടെ കയ്യിൽ കയറി പിടിച്ചു തിരിച്ചു.. അവളുടെ കൂടെ വന്നവൻ സുനിയെ തള്ളി ഭിത്തിയിൽ മുഖം ഉരച്ചു നിർത്തി… പണ്ടാരം ഇവർ ആരപ്പാ ഇതിനിടയിൽ വന്നു കൊണയ്ക്കുന്നത്..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *