ടോക്സിക് – 3 2അടിപൊളി  

‘മീനാക്ഷിയുടെ… കാര്യത്തിൽ….?

മീനുവിന്റെ കേസിനെ കുറിച്ച് ഹിമ എന്നോട് ചോദിച്ചു

‘മ്ഹ്മ്..’

ഇല്ല എന്ന അർഥത്തിൽ ഞാൻ മൂളി

‘ഞാൻ ഹരിയെ പല തവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. അവൻ കാൾ കണ്ടിട്ട് പോലും ഒന്ന് തിരിച്ചു വിളിക്കുന്നില്ല..’

ഹിമ പറഞ്ഞു..

അപ്പോളാണ് കഥയിലെ ആ ഭാഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. മീനാക്ഷിയുടെ തിരോധനത്തിന് പിന്നിൽ ആരാണെങ്കിലും അവർ പോലീസിനും മീഡിയയ്ക്കും എല്ലാം വിലങ്ങു ഇട്ടിട്ടുണ്ട്. അപ്പോൾ യൂട്യൂബർ ആയ ഹരിയ്ക്കും അത് പോലെ എന്തെങ്കിലും ഭീഷണി വന്നു കാണണം. അവനിൽ നിന്ന് എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ.. അതൊരുപക്ഷെ മീനുവിലേക്ക് ഞങ്ങളെ എത്തിച്ചേക്കും..

ഈ ഐഡിയ ഞാൻ സുനിയോട് പറഞ്ഞു.. സമറിന്റെ

കാര്യത്തിൽ ഞങ്ങൾക്ക് ചെറിയ പിഴവ് സംഭവിച്ചിരുന്നു. അത് ഞങ്ങളുടെ ആദ്യത്തെ attempt ആയിരുന്നു. മാത്രം അല്ല അപ്രതീക്ഷിതമായി എത്തിയ രണ്ട് അതിഥികൾ കൂടി ഉള്ളത് കൊണ്ടാണ് സമറിൽ നിന്ന് ഞങ്ങൾക്ക് ഒന്നും കിട്ടാതെ ഇരുന്നത്. ഹരിയുടെ കാര്യത്തിൽ അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു..

സത്യം പറഞ്ഞാൽ സമറിനെ തൂക്കിയതിലും വളരെ എളുപ്പം ആയിരുന്നു ഹരി. ആളൊരു പേടിത്തൊണ്ടൻ ആയത് കൊണ്ട് വലിയ പ്രതിരോധം ഒന്നും അവനിൽ നിന്ന് ഉണ്ടായില്ല.. കറന്റ്‌ കളഞ്ഞു മുഴുവൻ ഇരുട്ട് ആയ മുറിയിൽ വച്ചാണ് ഹരിയെ ഞങ്ങൾ കടന്നു പിടിച്ചത്.. അധികം നോവിക്കാതെ തന്നെ എല്ലാം പറയുന്ന കൂട്ടത്തിൽ ആയിരുന്നു ഹരി

‘മീനാക്ഷി എന്ന കുട്ടിയുടെ കിഡ്നാപ്പിനെ കുറിച്ച് നീ ഇട്ട വീഡിയോ എന്തിന് ഡിലീറ്റ് ചെയ്തു..?

സുനി ആണ് ചോദ്യങ്ങൾ എല്ലാം ചോദിച്ചത്.. എന്റെ ശബ്ദം അവൻ തീർച്ചറിയരുത്

‘നിങ്ങൾ പറഞ്ഞിട്ടല്ലേ ഡിലീറ്റ് ചെയ്തത്.. അതും ഇപ്പോൾ എന്റെ കുഴപ്പം ആയോ..?

പേടിച്ചു വിറച്ചു കൊണ്ട് ഹരി ചോദിച്ചു

‘നിന്നോട് വീഡിയോ കളയാൻ പറഞ്ഞവർ അല്ല ഞങ്ങൾ.. ആ പറഞ്ഞവർ ആരാണെന്ന് അറിയാൻ വന്നവർ ആണ് ഞങ്ങൾ..’

സുനി പറഞ്ഞു

‘നിങ്ങൾക്ക് പരസ്പരം പ്രശ്നം ഉണ്ടെങ്കിൽ അതിന് ഇടയിൽ എന്തിനാണ് വന്നു എന്നെ തല്ലുന്നത്…?

പാവം ഹരി പേടിച്ചു കരയാൻ തുടങ്ങി

‘നീ കരയാതെ.. ഞങ്ങൾ ഒന്നും ചെയ്തു തുടങ്ങിയില്ലല്ലോ..’

സുനി അവനെ പേടിപ്പിച്ചു

‘സത്യം ആയും എനിക്ക് ഒന്നും അറിയില്ല.. ജോൺസൺ സാർ പറഞ്ഞിട്ട് ആണ് ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തത്..’

ഹരി ഒടുവിൽ ഒരു പേര് ഞങ്ങൾക്ക്

മുന്നിൽ ഇട്ടു

‘ഏത് ജോൺസൺ..?

സുനി ചോദിച്ചു

‘ഡിസിപി ജോൺസൺ സാർ.. എന്റെ പേരിൽ ഒരു പഴയ കഞ്ചാവ് കേസ് ഉണ്ടായിരുന്നു. ആ വീഡിയോ കളഞ്ഞില്ല എങ്കിൽ അത് കുത്തിപ്പൊക്കും എന്ന് ജോൺസൺ സാർ പറഞ്ഞു..’

ഹരി പറഞ്ഞു..

ഡിസിപി ജോൺസൺ. അത് ചെറിയ മീനല്ല.. ചമ്പാരൻ കുടുംബത്തിലെ മരുമകൻ ആണ്. സാമൂവൽ ചമ്പാരന്റെ മകൾ റിബയുടെ ഭർത്താവ്.. പോരാത്തതിന് ആൾ ഡിസിപിയും.. ഞങ്ങളുടെ അടുത്ത ലക്ഷ്യം അത്ര എളുപ്പം അല്ലായിരുന്നു

‘നിനക്ക് പേടി ഉണ്ടോ..?

തിരിച്ചു റൂമിൽ എത്തി കഴിഞ്ഞു ഞാൻ സുനിയോട് ചോദിച്ചു

‘പേടി ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്..’

അവൻ പറഞ്ഞു

‘നമ്മൾ ഇത് വരെ കളിച്ച പോലെ അല്ല. ഇത് പോലീസ് ആണ്.. ചമ്പാരൻ ഫാമിലി ആണ്. ഒന്ന് പിഴച്ചാൽ നമ്മുടെ കുടുംബം അടക്കം അവന്മാർ കുളം തോണ്ടും..’

ഞാൻ പറഞ്ഞു

‘നീ അതിനെ കുറിച്ച് ഒക്കെ സംസാരിക്കാൻ തുടങ്ങിയാൽ എന്റെ ഉള്ള ധൈര്യം കൂടെ ചോർന്നു പോകും..’

സുനി പറഞ്ഞു

‘ഇറങ്ങി തിരിക്കുന്നതിനു മുമ്പ് നമ്മൾ ആലോചിക്കേണ്ടെ ഒന്ന് തെറ്റിയാൽ എന്താണ് നഷ്ടം ആകുന്നതു എന്ന്…?

‘എനിക്കോ നിനക്കോ ഇനി ഇരിപ്പ് ഉറയ്ക്കില്ല.. കിടന്നാൽ ഉറക്കം വരില്ല.. ജോൺസണിന് മീനുവിനെ കുറിച്ച് എന്തോ അറിയാമെന്ന കാര്യം നമ്മൾ മനസിലാക്കി കഴിഞ്ഞു. ഇനി അവനെ വെറുതെ വിട്ടാൽ ജീവിതകാലം മുഴുവൻ നമ്മൾ അതോർത്തു പശ്ചാത്തപിക്കും..’

ഈ സമയത്തു സുനി എന്നേക്കാൾ വ്യക്തതയോടെ സംസാരിക്കുന്നുണ്ട്.. എന്നേക്കാൾ ധൈര്യം അവനുണ്ടെന്ന് എനിക്ക് തോന്നി..

‘സോ.. നമ്മൾ ജോൺസനെ തൂക്കുന്നു.. അല്ലേ..?

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *