വാത്സല്യവും ഉണ്ടായിരുന്നത്.. ഇതും സാമിന് തീരെ രസിക്കുന്ന കാര്യം ആയിരുന്നില്ല..
അപ്പന് തന്നെക്കാൾ വിശ്വാസവും കരുതലും അഗസ്റ്റിനോട് ആണെന്നത് സാമിനെ എല്ലായ്‌പോഴും അലട്ടിയിരുന്നു..
‘മോതിരം നഷ്ടം ആയപ്പോൾ പലരുടെയും ശരിക്കുള്ള മുഖം പുറത്ത് വരുന്നുണ്ട്..’
സാം കനീഷിയോട് പരാതി എന്ന പോലെ പറഞ്ഞു
‘ആരുടെ കാര്യമാണ് നീ പറയുന്നത്..?
കനീഷി ചോദിച്ചു
‘എല്ലാവരുടെയും.. അഗസ്റ്റിൻ ആണെങ്കിൽ ഇപ്പോൾ പറയുന്നത് പോലെ ഒന്നും ചെയ്യാൻ പറ്റാതെ ആയി. ജോണിന്റെ മരണം അറ്റാക്ക് ആണെന്ന് വരുത്തി തീർക്കാൻ പ്രയാസം ഉണ്ടത്രേ..’
സാം പറഞ്ഞു
‘ഈ സമയത്ത് നിങ്ങൾ ഒരുമിച്ച് നിൽക്കണം..’
കനീഷി പറഞ്ഞു
‘എങ്ങനെ.. എങ്ങനെ..?
സാമിന് ദേഷ്യം വന്നു.. കനീഷിയോട് അല്ല എന്ന് മാത്രം
‘എല്ലാവരും എനിക്ക് എതിരെ ആണ് പ്രവർത്തിക്കുന്നത്.. ടോമി ഇന്ന് ചെയ്തത് കണ്ടോ. ഷൂട്ട് ചെയ്യരുത് എന്ന് പറഞ്ഞിട്ട് ഷൂട്ട് ചെയ്തു.. അതും ജോണിനെ..’
‘അവന് ആളെ മനസ്സിലായില്ലല്ലോ.. എല്ലാം പെട്ടന്ന് അല്ലേ..?
കനീഷി ചോദിച്ചു
‘അവൻ ഉദ്ദേശിച്ച ആളെ തന്നെ ആണ് വെടി വച്ചത് എങ്കിലും ആൾ മരിച്ചിട്ട് മോതിരം എടുത്തിട്ട് എന്ത് ഫലം..? അല്ലെങ്കിലും മോതിരം എനിക്കല്ലേ കിട്ടുന്നത്, അതിന് ശക്തി ഉണ്ടായാൽ എന്താ ഇല്ലെങ്കിൽ എന്താ.. നഷ്ടങ്ങൾ എനിക്ക് മാത്രം.. ആദ്യം മോതിരം പോയി. ഇപ്പോൾ ജോണും..’
സാം അല്പം ക്രൂരമായ തന്റെ സങ്കടം പങ്ക് വച്ചു
‘അതിന് മുമ്പ് നിനക്ക് നിന്റെ അപ്പനെ നഷ്ടം ആയിരുന്നു..’
കനീഷി അത് സാമിനെ ഒന്ന് ഓർമ്മിപ്പിച്ചു
‘ഇനി എന്തെങ്കിലും വഴി ഉണ്ടോ..? അവൻ ആരാണെന്ന് കണ്ടു പിടിക്കാൻ..?
സാം ചോദിച്ചു
‘എന്റെ
പ്രാർഥനകൾക്ക് കബന്ധൻ ഉത്തരം തരുന്നില്ല.. മോതിരത്തിന്റെ ഉടമയെ നിങ്ങൾ ആക്രമിച്ചത് മൂർത്തിക്ക് ഇഷ്ടം ആയില്ല എന്നാണ് എനിക്ക് തോന്നുന്നത്..’
കനീഷി പറഞ്ഞു
‘മോതിരത്തിന്റെ അവകാശികൾ ഞങ്ങൾ ആണ്.. ഞങ്ങളോട് അനിഷ്ടം കാണിക്കുന്നതിന് എന്തിന്..? ശരിയായ കാര്യം അല്ലേ ഞങ്ങൾ ചെയ്തത്..?
സാം ചോദിച്ചു
‘കബന്ധൻ ഒരു കുടുംബത്തിന്റെയും സ്വത്തല്ല.. ഒരു കുടുംബത്തെയും അയാൾ സേവിക്കുന്നില്ല.. മോതിരം കയ്യിൽ ആര് അണിയുന്നുവോ അയാളെ ആണ് കബന്ധൻ സേവിക്കുന്നത്.. ‘
കനീഷി അത് സാമിനെ ഓർമ്മിപ്പിച്ചു
‘കനീഷി അപ്പോൾ ആരുടെ ഒപ്പമാണ്.. ഞങ്ങളുടേയോ..? അതോ മോതിരം ഇപ്പോൾ ഉള്ളവന്റെ കൂടെയോ..?
സാം അർഥം വച്ചു ചോദിച്ചു
‘മുറ അനുസരിച്ചു അവനെ ആണ് ഞാൻ സേവിക്കേണ്ടത്.. പക്ഷെ എന്റെ അപ്പനും നിന്റെ അപ്പനും ആയിട്ട് തുടങ്ങി വച്ച ആചാരങ്ങളും ബന്ധവും ഞാൻ ആയിട്ട് വേണ്ടെന്ന് വയ്ക്കില്ല..’
കനീഷി മറുപടി കൊടുത്തു
‘ഒരു ബലി കൂടി നടത്തിയാൽ.. എന്തെങ്കിലും വഴി തെളിയില്ലേ..?
സാം ചോദിച്ചു
‘ബലിക്ക് വേണ്ടി മൂർത്തി ഇപ്പോൾ ദാഹിക്കുന്നില്ല.. അത് വേണ്ടി വരുമ്പോൾ അവൻ ആവശ്യപ്പെടും.. അപ്പോൾ ഞാൻ പറയാം..’
കനീഷി പറഞ്ഞു
‘അതിനിനി എത്ര നാൾ ഞാൻ കാത്തിരിക്കണം..?
അക്ഷമനായി സാം ചോദിച്ചു..
അതിന് മറുപടി പറയാതെ ഒന്ന് നോക്കിയതിനു ശേഷം കനീഷി നടന്നകന്നു..
ഈ സമയം ഞാനും സുനിയും തിരിച്ചു റൂമിൽ എത്തിയിരുന്നു..
‘ഇത്രയും കഷ്ടപ്പെട്ടിട്ട് അതിന് ഒരു പ്രയോജനവും ഉണ്ടായില്ല.’
സുനി പറഞ്ഞു
‘മീനു അവിടെ ഉണ്ടാകും എന്നായിരുന്നു എന്റെ പ്രതീക്ഷ.. ഇനി അവളെ എങ്ങനെ കണ്ടു പിടിക്കും..’
ഞാൻ പറഞ്ഞു
‘സമറും ചത്തു അവനുമായി
കണക്ഷൻ ഉള്ള ജോൺസനും ചത്ത്. ഇനി അവന്റെ കുടുംബക്കാർക്ക് ഇതിൽ വല്ല പങ്കും ഉണ്ടോ..?
സുനി ചോദിച്ചു
‘ചമ്പാരന്മാർക്കോ..?
ഞാൻ ചോദിച്ചു
‘അതേ. അവരൊന്നും അത്ര വെടിപ്പ് അല്ലല്ലോ. ഈ ജോൺ അവരുടെ മരുമകൻ അല്ലേ. ഇങ്ങനൊരു പാർട്ടിയിൽ അവർ കുടുംബസമേതം അവിടെ ഉണ്ടായിരുന്നു താനും. അപ്പോൾ ജോണിന് അറിയാവുന്ന ഈ കാര്യം അവർക്ക് കൂടി അറിയാൻ സാധ്യത ഇല്ലേ..?
സുനി ചോദിച്ചു
‘സാധ്യത ഉണ്ട്. പക്ഷെ അത് വച്ചു മാത്രം നമുക്ക് ഒരു മൂവ് നടത്താൻ പറ്റില്ല. ജോൺ ഈ വിഷയത്തിൽ ഇടപെട്ടെങ്കിൽ അത് ഒന്നുകിൽ മറ്റാർക്കോ വേണ്ടി കേസ് അട്ടിമറിച്ചു. മറ്റാർക്കോ വേണ്ടി അല്ലെങ്കിൽ സ്വന്തം കുടുംബത്തിന് വേണ്ടി. ഇതിൽ അയാളുടെ ഫാമിലി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നമുക്ക് ഉറപ്പില്ല. ഏത് ക്രിമിനലിനു വേണ്ടിയും അയാൾ ഇങ്ങനെ ചെയ്തേക്കാം..’
