ടോക്സിക് – 3 2അടിപൊളി  

ഏറെ

ദൂരം മുന്നോട്ടു ഓടിയിട്ടും റോഡ് കാണാതെ വന്നപ്പോ എന്റെ സംശയം ഇരട്ടിയായി. ഞാൻ ഉറക്കെ കൂവി വിളിച്ചു.. ഒരു മറുപടിയുമില്ല.. ഇരുട്ട് ആണെങ്കിൽ കാടിനെ വിഴുങ്ങാനും തുടങ്ങി.. തിരിച്ചു പോകുന്നത് ആണ് ഉചിതം എന്ന് എനിക്ക് തോന്നി. ഇരുട്ടിയാൽ കാട്ടിൽ വഴി തെറ്റും. തിരിച്ചു അവളുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു..

പക്ഷെ കാട് എന്നെ പരീക്ഷിച്ചു കഴിഞ്ഞിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇരുട്ട് പടരാൻ തുടങ്ങി. മുന്നിലുള്ള മരം പോലും തൊട്ടടുത്തു വന്നാൽ പോലുമറിയാത്ത അത്ര ഇരുട്ട് ചുറ്റും പടരാൻ തുടങ്ങി.. പ്രശ്നം എന്താണെന്ന് വച്ചാൽ തിരിച്ചു അവളുടെ അടുത്തേക്ക് പോകാൻ വഴി കാണാൻ പറ്റില്ല.

രാത്രി പെട്ടന്ന് തന്നെ ആഗതമായപ്പോൾ ഇനി വഴി കണ്ടു പിടിച്ചു അവളുടെ അടുത്ത് ചെല്ലൽ നടക്കില്ല എന്ന് എനിക്ക് മനസിലായി. ഞാൻ അവൾ കേൾക്കാൻ പാകത്തിന് ഉറക്കെ കൂവാൻ തുടങ്ങി. പണ്ടാരത്തിന്റെ പേര് അറിയാത്തത് കൊണ്ടു അവൾക്ക് ഞാൻ ഇട്ട ചെല്ലപ്പേര് വച്ചു ഞാൻ അവളെ വിളിക്കാൻ തുടങ്ങി

‘ബുൾബുൾ… ബുൾബുൾ… നീ എവിടാ…?

ഒരുപാട് ഉച്ചത്തിൽ ഞാൻ കിടന്ന് വിളിച്ചു.. പക്ഷെ അവളുടെ അനക്കം ഒന്നും ഇല്ല.. ഇനി ബുൾബുൾ എന്ന് വിളിച്ചത് കൊണ്ടു മിണ്ടാതെ ഇരിക്കുക ആണോ..? അല്ലാതെ വിളിക്കാൻ എനിക്ക് വേറെ പേര് അറിയില്ലല്ലോ..

വീണ്ടും അവളെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ചുറ്റും ഇരുട്ട് കൂടി ആണ്.. അവൾ എവിടെ ആണോ എന്തോ..? ഞാൻ തിരിച്ചു വരുന്നത് ഓർത്ത് അവിടെ തന്നെ കാത്തിരിക്കുക ആകും.. ഞാൻ വീണ്ടും വീണ്ടും അവളെ അലറി

വിളിച്ചു.. ഒടുവിൽ ഒരു മരത്തിന്റെ പിന്നിൽ നിന്ന് ഒരു ചെറിയ ശബ്ദത്തിൽ അവളെന്റെ വിളി കേൾക്കുന്നത് ഞാൻ കേട്ടു.. ഇത്രയും പതുക്കെ ഒച്ച എടുത്താൽ ഞാൻ എങ്ങനെ കേൾക്കാൻ ആണ്.. ഞാൻ അവളുടെ മുന്നിൽ ചെന്ന്.. അവൾ കിടക്കുക ആണ്..

‘നീയെന്താ ഉറക്കത്തിൽ ആണോ..? എത്ര തവണ ഞാൻ വിളിച്ചു.. കേട്ടില്ലേ..?

ഞാൻ അവളോട് ചോദിച്ചു

‘ഒട്ടും വയ്യ..’

അവൾ കൈ എനിക്ക് നേരെ നീട്ടി പറഞ്ഞു. ഞാൻ ആ കയ്യിൽ തൊട്ടു

ദൈവമേ.. പൊള്ളുന്ന പനി ഉണ്ട്.. അവൾ വയ്യെന്ന് പറഞ്ഞു ഇരുന്നത് ഇത് കൊണ്ടാണ്. ഇത്രയും ചൂട് ഉണ്ടാകും എന്ന് ഞാൻ ഓർത്തില്ല.. എനിക്ക് ആണേൽ എന്ത് ചെയ്യണം എന്നും അറിയാത്ത അവസ്ഥ ആയിരുന്നു.. അവളെയും കൊണ്ടു ആ പാറക്കെട്ടിൽ നൈറ്റ്‌ സ്റ്റേ ചെയ്യാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു..

അവളെ കൈകളിൽ പൊക്കിയെടുത്തു കൊണ്ട് ഞാൻ പാറക്കെട്ടിലേക്ക് നടന്നു. പാറക്കെട്ടുകൾക്ക് ഇടയിൽ ചെറിയൊരു ഗുഹ പോലെ തോന്നിക്കുന്ന വിടവിൽ ഞാൻ അവളെ കിടത്തി. അവൾ വല്ലാതെ പനിക്കുന്നുണ്ട്. ചുട്ട് പൊള്ളുന്ന ചൂട്.. ഞാൻ വിലങ്ങ് പൊട്ടിക്കുന്ന വരെയും അവൾക്ക് ഇത്രയും ചൂട് ദേഹത്ത് ഇല്ലായിരുന്നു. ഇപ്പോൾ ആണ് ഇത്രയും കൂടിയത്.. ഈ വനത്തിൽ പനി വന്ന ഇവളെ എങ്ങനെ ശുശ്രൂഷിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.. ഞാൻ പതിയെ അവളുടെ നെറ്റിയിൽ തടവി കൊടുത്തു..

‘ഇത്രേം വയ്യായിരുന്നു എന്ന് നേരത്തെ എന്താ പറയാഞ്ഞത്…?

ഞാൻ അവളോട് ചോദിച്ചു..

അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ കണ്ണടച്ചു തന്നെ കിടന്നു.. ഉറങ്ങട്ടെ.. അതല്ലാതെ വേറെ നല്ലൊരു

വഴി എനിക്ക് മുന്നിൽ ഇല്ല. നല്ലൊരു ഉറക്കം കിട്ടിയാൽ ഒരുപക്ഷെ അവളുടെ പനി ഒന്ന് കുറഞ്ഞേക്കും..

പനി കൂടി ആയതോടെ രാത്രി അവൾക്ക് തീരെ സഹിക്കാൻ പറ്റാതെ ആയിരുന്നു. മഞ്ഞ് കാരണമുള്ള കൊടും തണുപ്പ് ആണ് ഏറ്റവും സഹിക്കാൻ പറ്റാതെ തോന്നിയത്.. തണുപ്പ് അടിച്ചിട്ട് അവൾ കിടന്ന് കിടുകിടാ വിറയ്ക്കാൻ തുടങ്ങി. ഞാൻ അവളുടെ അടുത്ത് ചെന്നു അവളുടെ ഉള്ളം കാലിൽ തിരുമ്മി.. തിരുമ്മി തിരുമ്മി ഞാൻ അവളെ പതിയെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ ദേഹത്തു മൊട്ടുസൂചി കയറ്റിയത് പോലെ കുത്തിക്കയറുന്ന തണുപ്പ് ഉള്ള ഈ രാത്രിയിൽ അവൾക്ക് ആ തിരുമ്മൽ കൊണ്ടൊന്നും തണുപ്പിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *