ടോക്സിക് – 3 2അടിപൊളി  

ഞാൻ ചോദിച്ചു. പക്ഷെ അപ്പോളും ഒരു കാരണവും ഇല്ലാതെ അവൾ വീണ്ടും ചൂടായി കൊണ്ടിരുന്നു.. കുറച്ചു ആയപ്പോൾ എനിക്ക് ദേഷ്യം വന്നു

‘എന്നാൽ നീ ഇവിടെ കിടന്നു ദേഷ്യപ്പെട്.. അല്ലേൽ ഈ ചങ്ങല അടിച്ചു പൊട്ടിക്ക്. എന്നിട്ട് തന്നെ എങ്ങോട്ട് ആണെന്ന് വച്ചാൽ പോ.. ഞാൻ

ഇനി എങ്ങോട്ടുമില്ല..’

ഞാൻ അവിടെ ഇരുന്നു. കുറേനേരം ആയിട്ടും ഞാൻ എഴുന്നേൽക്കുകയോ ഒന്നും മിണ്ടുകയോ ചെയ്യാതെ ആയപ്പോൾ അവൾ ഒന്ന് അയഞ്ഞു..

‘ഞാൻ മനഃപൂർവം ചൂടായത് അല്ല.. എനിക്കും നിനക്ക് വന്നത് പോലെ വരുന്നു..’

അവൾ പറഞ്ഞത് എനിക്ക് മനസിലായില്ല..

‘എന്താണ്..?

ഞാൻ ചോദിച്ചു

അവൾ അതിന് മറുപടി വായ കൊണ്ടല്ല പറഞ്ഞത്. കയ്യിൽ ചെറുവിരൽ മാത്രം ഉയർത്തി കാണിച്ചു കൊണ്ടു “ഒന്നെന്ന്” അവൾ എന്നോട് പറഞ്ഞു.. അപ്പോൾ അതാണ് ദേഷ്യത്തിന്റെ കാരണം.. മൂത്രശങ്ക..

‘അത് മര്യാദക്ക് പറഞ്ഞാൽ പോരേ.. ഇങ്ങനെ ചൂടായി വെറുപ്പിക്കണോ..? ഇതൊക്കെ ബേസിക് കാര്യം അല്ലേ..?

ഞാൻ അവളോട് ചോദിച്ചു

‘ഇങ്ങനെ കൈ കൂട്ടി പിടിച്ചു ഞാൻ എങ്ങനാ പോകുക..?

അവൾ നിസ്സഹായതയോടെ എന്നോട് ചോദിച്ചു.. അവൾ ഇത്രയും ലോ ആയി ഞാൻ ഇപ്പോളാണ് കാണുന്നത്. മുമ്പുള്ള ശൂരത്വം ഒന്നും ഇപ്പോൾ ആ മുഖത്തില്ല..

‘അതല്ലാതെ ഇപ്പോ എന്താ നമ്മുടെ മുന്നിൽ വഴി..? വേറൊന്നും ചിന്തിക്കേണ്ട.. മൂത്രം പിടിച്ചു വച്ചാൽ പിന്നെ അതിലും വലിയ പ്രശ്നം ഉണ്ടാകും..’

ഞാൻ പറഞ്ഞു

വേറെ വഴി ഒന്നും ഇല്ലാതെ അവൾ അതിന് തയ്യാറായി.. ഒരു മരത്തിന്റെ ചുവട്ടിൽ ഞാൻ തല തിരിച്ചു കൈ വിടർത്തി ഇരുന്നു.. കൈ വിടർത്തി ആ മരത്തിന്റെ എതിർ വശത്ത് അവളും.. ബെൽറ്റ്‌ അഴിക്കാൻ രണ്ട് കൈയ്യും അവൾക്ക് ആവശ്യമായ് വന്നിരുന്നു. ഇപ്പോൾ എന്റെ അവസ്‌ഥ മനസിലായില്ലേ എന്ന മട്ടിൽ ഒരു ഡയലോഗ് അടിക്കണം എന്ന് ഞാൻ കരുതിയത് ആണ്. പിന്നെ ഈ സിറ്റുവേഷനിൽ ഒരു പെണ്ണിനെ കൂടുതൽ തളർത്തുന്നത് ശരിയല്ല

എന്നത് കൊണ്ടു ഞാൻ ഒന്നും മിണ്ടിയില്ല..

കൈകൾ വിടർത്തി ആ ഇരിപ്പ് ഞാൻ കുറച്ചു നേരം അധികം അങ്ങനെ ഇരുന്നു. മൂത്രം പോകുന്ന സൗണ്ട് ഒന്നും കേട്ടില്ല. ഇവൾ എന്താ മൂത്രം ഒഴിക്കാൻ അപേക്ഷ വല്ലോം കൊടുത്തിട്ട് ഇരിക്കുവാണോ..? അങ്ങോട്ട്‌ ചോദിക്കാനും പറ്റില്ല. എനിക്ക് ആകെ എന്തോ ചെയ്യണം എന്നറിയാത്ത അവസ്‌ഥ. കുറച്ചു കഴിഞ്ഞപ്പോ അവൾ എഴുന്നേറ്റ്.. മൂത്രം ഒഴിച്ചില്ല എന്ന് എനിക്ക് മനസിലായി..

‘ഓക്കേ ആണോ..?

ഞാൻ അവളോട് ചോദിച്ചു

‘അല്ല..’

അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

‘എന്ത് പറ്റി…?

ഞാൻ ചോദിച്ചു

‘അറിയില്ല.. എന്നെ കൊണ്ടു പറ്റുന്നില്ല.. വാ നമുക്ക് പോകാം..’

അവൾ പറഞ്ഞു.. ആ മുഖത്ത് വല്ലാത്ത സങ്കടം ഞാൻ കണ്ടു..

‘ഇനി ഇത് വച്ചോണ്ട് നടക്കേണ്ട.. നീ ഒന്ന് കൂടി ട്രൈ ചെയ്യ്..’

ഞാൻ പറഞ്ഞു

‘ഞാൻ നോക്കി.. പറ്റുന്നില്ല…’

അവൾ പറഞ്ഞു

‘May be അത് ഇങ്ങനെ ഒരു സ്‌ഥലത്തു ആയത് കൊണ്ടാകാം.. ഞാൻ അടുത്ത് ഉള്ളോണ്ടും ആകാം.. ആ ഒരു ബ്ലോക്ക് ആണ് നിന്റെ മനസ്സിൽ.. നീ കുറച്ചു നേരം കണ്ണടച്ചു വേറെ എന്തെങ്കിലും ആലോചിക്ക്.. നിന്റെ വീട്ടിൽ ആണെന്ന് ആലോചിക്ക്.. May be work ആകും..’

ഞാൻ അവളോട് പറഞ്ഞു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞങ്ങൾ വീണ്ടും പഴയ പോലെ മരത്തിനു വട്ടം ഇരുന്നു.. കുറച്ചു നേരത്തേക്ക് ശബ്ദം ഒന്നും ഇല്ലായിരുന്നു. മൊത്തം ഒരു നിശബ്ദത.. കുറച്ചു കഴിഞ്ഞു അതിനെ ഭേദിച്ചു മണ്ണിനു മേലേ വെള്ളം ശക്തിയായി തെറിക്കുന്ന സൗണ്ട് ഞാൻ കേട്ടു..

പാവം..

രക്ഷപ്പെട്ടു.. ഞാൻ ആശ്വസിച്ചു.. ഒരു യമണ്ടൻ ചരക്ക് പാന്റ് താഴ്ത്തി എന്റെ തൊട്ട് പിന്നിലെ മരത്തിന്റെ മറവിൽ ഇരിക്കുന്നു എന്നൊരു ചിന്ത എന്റെ മനസ്സിൽ അപ്പോൾ പോയില്ല..

മൂത്രം ഒഴിച്ച് കഴിഞ്ഞു മൂത്രശങ്ക മാറി എങ്കിലും അവളുടെ മുഖം അങ്ങോട്ട് തെളിഞ്ഞില്ല. ഇങ്ങനത്തെ കാര്യം ഒക്കെ ആദ്യമായ് എക്സ്പീരിയൻസ് ചെയ്യുക ആയിരുന്നു അവൾ. അത് കൊണ്ട് അത്ര പെട്ടന്ന് എല്ലാം ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല. ഞാനും കുറച്ചു നേരത്തേക്ക് ചൊറിയാൻ പോയില്ല. അവളുടെ മൂഡ് ശരിയാവട്ടെ എന്ന് ഞാനും കരുതി..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *