ടോക്സിക് – 3 2അടിപൊളി  

പഴം കഴിച്ചു വിശപ്പടക്കി കുറച്ചു നേരം വിശ്രമിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. കുറച്ചു പഴം പോക്കറ്റിൽ ഞങ്ങൾ കരുതിയിരുന്നു.. ഇത്രയും നേരം ഉണ്ടായിരുന്ന ഒരു അകൽച്ച പതിയെ അവളിൽ നിന്ന് മാറുന്നത് ഞാൻ അറിഞ്ഞു. ഇപ്പോൾ അധികം കലിപ്പ് ഇടാതെ ആണ് എന്നോട് സംസാരിക്കുന്നത്..

‘അപ്പോൾ ശരിക്കുള്ള പേര് എന്നോട് പറയാനുള്ള യാതൊരു ഉദ്ദേശവും ഇല്ല..?

സൗഹൃദം കാണിച്ചു തുടങ്ങി എങ്കിലും പേര് തരാൻ മാത്രമുള്ള സന്മനസ്സ് അവൾക്ക് വന്നിട്ടില്ല.. ക്രെഡിറ്റ്‌ കാർഡ് നമ്പർ ചോദിക്കുന്നത് പോലെ ആണ് ഇവൾ പേര് ചോദിക്കുമ്പോ പ്രതികരിക്കുന്നത്.. ഇത്രയും രഹസ്യമായി സ്വന്തം ഐഡന്റിറ്റി മറച്ചു വയ്ക്കണം എങ്കിൽ ഇവളാരാ.. വല്ല പാകിസ്ഥാൻകാരിയോ കംഗ്ലാദേശ്കാരിയോ വല്ലോം ആണോ..? മലയാളി അല്ലെന്ന് ഒരു സംശയം എനിക്കുണ്ട്.. എന്തായാലും സ്വന്തം ഐഡന്റിറ്റി മറച്ചു വയ്ക്കാൻ അവൾ ഏത് അറ്റം വരെയും പോകും. അല്ലാതെ പിന്നെ ആരെങ്കിലും പോലീസ് വരുമ്പോൾ ഫോണും പേഴ്സും എടുത്തു പുഴയിൽ എറിയുമോ..?

‘പേരിട്ടിട്ടില്ല …’

എന്നെ

കളിയാക്കുന്ന പോലെ അവൾ വീണ്ടും മറുപടി തന്നു. പക്ഷെ ഇത്തവണ അവളെ വെറുതെ വിടാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു..

‘എന്നാൽ ഞാൻ ഇടാം ഒരെണ്ണം.. നിനക്ക് പറ്റിയ പേര്….- ബുൾബുൾ.. ആഹ് അത് കൊള്ളാം..’

ഞാൻ അവളെ ഇറിറ്റേറ്റ് ചെയ്യാൻ വെറുതെ ഒരു പേര് പറഞ്ഞു

‘എന്ത്…?

അവൾ തല വെട്ടിച്ചു പെട്ടന്ന് എന്നെ നോക്കി..

‘ബുൾബുൾ.. ആ പക്ഷി.. വയറ്റിൽ നിന്ന് ഗുൾഗുൾ സൗണ്ട് ഉണ്ടാക്കുന്ന പക്ഷി…’

ഞാൻ കളിയാക്കി സംസാരിച്ചു. അത് മൂപ്പത്തിക്ക് ശരിക്ക് കൊണ്ടു

‘അത് നിന്റെ മറ്റവളെ പോയി വിളിച്ചാൽ മതി.. എന്നെ വിളിക്കണ്ട..’

സൗഹൃദഭാവം മാറി അവൾ വീണ്ടും ഭീകരി ആയി. പക്ഷെ ഇത്തവണ കയ്യാങ്കളി ആയില്ല

‘ഞാൻ വിളിക്കും.. നീയെന്നെ ഇത്രയും നേരം ഇഡിയറ്റ് എന്ന് വിളിച്ചത് എന്നോട് ചോദിച്ചിട്ട് അല്ലല്ലോ.. അപ്പോൾ നിന്നേ എനിക്ക് ഇഷ്ടമുള്ളത് ഞാനും വിളിക്കും…’

ഞാൻ പറഞ്ഞു..

‘നിന്റെ കൂടെ ഇനി ഞാൻ എങ്ങോട്ടും ഇല്ല. എന്റെ കൈകണ്ടിച്ചിട്ട് ആയാലും ഞാൻ വേറെ വഴിക്ക് പൊക്കോളാം..’

അവൾ അരിശത്തോടെ പറഞ്ഞു

‘വോ.. അടുത്ത വളവിൽ പിച്ചാത്തി വിൽക്കുന്ന കടയുണ്ട്.. അവിടെ നിന്ന് കത്തി വാങ്ങി കണ്ടിക്കാം..’

ഞാൻ പറഞ്ഞു..

അവൾ ദേഷ്യത്തോടെ വേഗത്തിൽ മുന്നോട്ടു നടന്നു…

വഴക്കും സൗഹൃദവും മാറി മാറി വന്നു.. പക്ഷെ കാട് ഇപ്പോളും ഞങ്ങളോട് കനിഞ്ഞില്ല. കാടിനു ഒരറ്റമോ ഇടയിൽ ഒരു റോഡോ കാണാതെ ഞങ്ങൾ വീണ്ടും യാത്ര തുടർന്ന്..

കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ നല്ലത് പോലെ തളർന്നു. അഞ്ചു മിനിറ്റ് കൂടുമ്പോ കൂടുമ്പോ ഇരിക്കണം.. ഇങ്ങനെ

നടന്നാൽ അടുത്തൊന്നും വഴിയിൽ എത്തില്ല. ഞാൻ അത് അവളോട് പറഞ്ഞു

‘എനിക്ക് വയ്യ..’

അവൾ പറഞ്ഞു

‘വയ്യെല് ഞാൻ എടുക്കാം..’

ഞാൻ നല്ല ഉദ്ദേശത്തിൽ ആണ് അത് പറഞ്ഞത്

‘എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടേൽ അങ്ങോട്ട്‌ മാറി ഇരി..’

അവൾ എന്തോ വലിയ ദേഷ്യത്തിൽ പറഞ്ഞു

‘അങ്ങോട്ട്‌ എങ്ങനെ മാറി ഇരിക്കാൻ ആണ്.. കയ്യിലെ ഈ കോപ്പ് പോകണ്ടേ..?

ഞാൻ ചോദിച്ചു

‘എനിക്ക് ഇത് ഇപ്പോൾ ഊരണം. ഇത് ഇട്ടോണ്ട് ഒരടി ഇനി ഞാൻ നടക്കില്ല..’

അവൾ പറഞ്ഞു

‘ഇതിന്റെ താക്കോൽ കയ്യിൽ ഉള്ളത് പോലെ ആണല്ലോ നീ പറയുന്നെ.. കല്ല് കൊണ്ടു കുറെ നോക്കിയത് അല്ലേ. പറ്റുന്നില്ലല്ലോ.. പിന്നെ എന്താ ചെയ്യുക..’

ഞാൻ അവളോട് ചോദിച്ചു

‘എനിക്ക് അതൊന്നും അറിയണ്ട.. എനിക്ക് ഇനി നിന്റെ കൂടെ നടക്കാൻ പറ്റില്ല..’

അവൾ തീർത്തു പറഞ്ഞു.. ഇത്രയും നേരം തമാശ പോലെ ആണ് അവൾ ഞാനുമായി വഴക്ക് ഇട്ടത്. ഇടയ്ക്ക് സിപ് തുറക്കുന്ന കേസ് വന്നപ്പോ മാത്രമാണ് അവൾ കുറച്ചു ആഗ്രസ്സിവ് ആയത്. ഇപ്പോൾ അതിനേക്കാൾ ദേഷ്യം ആണ് അവൾക്ക്.. ഞാൻ അവളോട് ഇപ്പോൾ അങ്ങനെ വെറുപ്പിക്കുന്ന തരത്തിൽ ഒന്നും പെരുമാറിയിട്ടുമില്ല..

‘എന്തിനാ ഇത്രക്ക് റെയ്‌സ് ആകുന്നെ..? കാര്യം പറ നീ..?

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *