‘എന്താ..?
അവൾക്ക് അത് മനസിലായില്ല എന്ന് തോന്നുന്നു
‘യൂറിൻ.. യൂറിൻ..’
ഞാൻ പറഞ്ഞു
‘അതെന്തിനാ എന്നോട് ചോദിക്കുന്നെ..?
അവളുടെ മുഖം ആകെ വല്ലാതായി. ഞാൻ എന്തോ വൃത്തികേട് ചോദിച്ചത് പോലെ..
‘പിന്നെ നീ വരാതെ ഞാൻ ഒറ്റയ്ക്കു പോകുമോ..?
കൈ ഉയർത്തി വിലങ്ങു കാണിച്ചു ഞാൻ ചോദിച്ചു
‘ഇപ്പോൾ പറ്റില്ല.. പിടിച്ചു വയ്ക്ക്..’
അവൾ എന്നോട് ആവശ്യപ്പെട്ടു
‘ഇനി പറ്റില്ല.. ഞാൻ കുറെ നേരമായി
പിടിച്ചു വയ്ക്കുന്നു..’
ഞാൻ പറഞ്ഞു
‘എന്തൊരു ശല്യമാണ്.. നിന്നോട് അപ്പോളേ പറഞ്ഞത് അല്ലേ വെള്ളം കൂടുതൽ കുടിക്കരുത് എന്ന്..’
ഓ.. ഇവൾ അത് ഉദ്ദേശിച്ചു ആയിരുന്നോ ആ പറഞ്ഞത്.. അതെനിക്ക് അപ്പോൾ മനസിലായില്ലായിരുന്നു
‘എന്തായാലും എനിക്കിനി ഒരടി മുന്നോട്ടു വയ്ക്കാൻ വയ്യ..’
ഞാൻ തീർച്ചപ്പെടുത്തി..
‘അങ്ങോട്ട് എങ്ങാനും നീങ്ങി നിന്ന് ഒഴിക്ക്.. പെട്ടന്ന് വേണം..’
ഒരു മരത്തിന്റെ വശത്ത് ചേർന്ന് അവൾ നിന്നു. ഞാൻ മരത്തിന്റെ അപ്പുറെ വശത്തേക്ക് നീങ്ങി നിന്നു. അവൾ അടുത്ത് ആണെങ്കിലും ഒരു ഭിത്തി പോലെ മരം ചെറുതായ് ഞങ്ങൾക്ക് ഇടയിൽ ഉണ്ട്.. ഞാൻ മൂത്രം ഒഴിക്കാനായി സിപ് ഊരാൻ ഒരു ശ്രമം നടത്തി.. പാന്റ് ന്റെ അകത്തേക്ക് സിപ് കയറി ഇരിക്കുന്നത് കൊണ്ട് ഞാൻ വിരൽ കൊണ്ട് ശ്രമിച്ചിട്ട് സിപ് ഊരി വന്നില്ല.. എന്റെ പഴയ ഓർമയിൽ ഞാൻ വിലങ്ങുള്ള കൈ പാന്റിൽ പിടിച്ചു സിപ് താഴേക്ക് ഊരി.. പക്ഷെ അതൊരു അബദ്ധം ആയിരുന്നു. കാരണം എന്റെ കൈ വലിച്ച കൂട്ടത്തിൽ അവളുടെ കൈ കൂടി എന്റെ പാന്റിലേക്ക് വന്നു. അനാവശ്യ സ്പർശം ഒന്നും ഉണ്ടായില്ല എങ്കിൽ കൂടി പെട്ടന്ന് ഞാൻ കൈ അങ്ങോട്ട് കൊണ്ട് പോയപ്പോ അവളെന്തോ പന്തികേട് മണത്തു
ഏതോ കൂടിയ ഹിന്ദി തെറിയോട് കൂടി അവളെന്നെ തള്ളി. പെട്ടന്ന് നില തെറ്റി ഞാൻ താഴേക്ക് ഉരുണ്ട്. എന്റെ കൂടെ അവളും.. മലക്കം മറിഞ്ഞു മറിഞ്ഞു ഞങ്ങൾ കുറച്ചു ദൂരം താഴേക്ക് ഉരുണ്ടു. മണ്ണും ചപ്പും ആയത് കൊണ്ട് ദേഹത്ത് അങ്ങനെ മുറിവ് ഒന്നും ഉണ്ടായില്ല..
ഉരുളിച്ച നിന്നപ്പോൾ
അവൾ എന്റെ മുകളിൽ ആയിരുന്നു. അപ്പോളും അവളുടെ ദേഷ്യം മാറിയിരുന്നില്ല. എന്റെ നെഞ്ചിൽ അവൾ വീണ്ടും ഇടിക്കാൻ തുടങ്ങി..
‘നിനക്ക് എന്താ വട്ടായോ…?
ഞാൻ അവളുടെ കൈ തടഞ്ഞു കൊണ്ട് ചോദിച്ചു
‘ചെറ്റത്തരം കാണിച്ചിട്ട്….?
അവൾ അരിശത്തോടെ ചോദിച്ചു
‘ഞാൻ എന്ത് ചെറ്റത്തരം കാണിച്ചു.. സിപ് തുറന്നാൽ അല്ലേ മൂത്രം ഒഴിക്കാൻ പറ്റൂ..?
ഞാൻ പറഞ്ഞു
‘എന്റെ കൈ കൊണ്ടാണോ നീ മൂത്രം ഒഴിക്കുന്നത്.. എന്റെ അടുത്ത് ഇമ്മാതിരി പരുപാടി എടുക്കരുത്…’
അവൾ വീണ്ടും എന്നെ തല്ലാൻ കയ്യോങ്ങി..
ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.. അവളപ്പോൾ കാൽ കൊണ്ട് എന്നെ തൊഴിക്കാൻ ശ്രമിച്ചു.. കിടക്കുന്ന കിടപ്പിൽ ആണേൽ ഇവളുടെ ഇടിയും ചവിട്ടും കൊള്ളും. ഞാൻ താഴെയും അവൾ മോളിലും ആണ്.. അത് കൊണ്ട് നിലത്ത് നിന്ന് എഴുന്നേൽക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ അവൾ ഒരു അഭ്യാസി തന്നേ ആയിരുന്നു. എന്നെ ഇടങ്കാല് കൊണ്ട് വീഴ്ത്താൻ അവൾ ശ്രമിച്ചു. അത് പകുതി വിജയം ആയി. എണീറ്റ ഞാൻ മുട്ട് കുത്തി വീഴാൻ പോയി. മൈരത്തി കുറച്ചു ഓവർ ആണ്. അഹങ്കാരം തീർക്കണം.. ദേഷ്യത്തിൽ ഞാൻ അവളെ കൈ കൊണ്ട് കഴുത്തിൽ കൂടി കയ്യിട്ട് ചേർത്ത് പിടിച്ചു..
എന്റെ കയ്യുടെ പിടുത്തം വിടാൻ അവൾ പരമാവധി ശ്രമിച്ചു. പക്ഷെ ഞാൻ നല്ല ബലം കൊടുത്തത് കൊണ്ട് അവൾക്ക് എന്റെ കൈ കഴുത്തിൽ നിന്ന് വിടുവിക്കാൻ കഴിഞ്ഞില്ല. ഏറെ കുതറിയിട്ടും അവൾക്ക് എന്റെ കൈപ്പിടിയിൽ നിന്ന് മാറാൻ കഴിഞ്ഞില്ല.. വട്ടം കറങ്ങി ഇടങ്കാല് കൊണ്ട് അവളെന്നെ ഒരിക്കൽ കൂടി വീഴ്ത്താൻ
ശ്രമിച്ചു. പക്ഷെ അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് കൊണ്ട് അവൾ കാൽ പിന്നിലേക്ക് വയ്ക്കുന്നതിന് അനുസരിച്ചു ഞാൻ ചുവട് മാറ്റിക്കൊണ്ടിരുന്നു..
കാൽ കൊണ്ട് വീഴ്ത്താനും പറ്റില്ല എന്നായപ്പോൾ അവൾ വട്ടം കറങ്ങി മുന്നിൽ ഉണ്ടായിരുന്ന മരത്തിൽ പൊങ്ങി ചവിട്ടി. ഞങ്ങൾ പിന്നിലേക്ക് തെറിച്ചു. പക്ഷെ വീഴാതെ ഞാൻ പിടിച്ചു നിന്നു. അവൾ പിന്നെയും കുതറി വട്ടം കറങ്ങി മറ്റൊരു മരത്തിൽ ചവിട്ടി എന്നെ വീണ്ടും പിന്നിലേക്ക് തള്ളി. ഇത്തവണ എന്റെ ബാലൻസ് തെറ്റി. ഞാൻ വീണ്ടും താഴെ വീണു.. കഴുത്തിൽ നിന്ന് എന്റെ കൈ മാറിയ അവസരത്തിൽ അവൾ കാൽ കൊണ്ട് എന്റെ കഴുത്തിൽ ലോക്ക് ഇട്ടു. കൈ കൊണ്ട് ഇട്ടാൽ ബലം കൊണ്ട് എനിക്ക് അത് അഴിക്കാൻ സാധിച്ചേക്കും എന്ന് കരുതി ആവണം.
