സുനി പറഞ്ഞു.. ഒരുപക്ഷെ എന്നെ ആശ്വസിപ്പിക്കാൻ ആവണം അവൻ അങ്ങനെ പറഞ്ഞത്
‘പക്ഷെ നമ്മൾ പോയത് അവനെ
കൊല്ലാൻ അല്ലല്ലോ. മീനുവിനെ കണ്ടു പിടിക്കാൻ അല്ലേ..? അവൻ ചത്താൽ പിന്നെ എങ്ങനെ നമ്മൾ അവളെ കണ്ടു പിടിക്കും..?
ഞാൻ സുനിയോട് ചോദിച്ചു
‘അവൻ ചത്താൽ….. ശരിയാണ്.. നമുക്ക് വേറെ മാർഗം ഒന്നും മുന്നിൽ ഇല്ല.. മറ്റേ അവൾ ഇല്ലേ.. അവൾ ഏതാ..? അവൻ ഏതാ..?
സുനിക്ക് അവളെ മനസിലായില്ല
‘എടാ അവളാണ് മറ്റവൾ. കള്ള സീത..’
ഞാൻ പറഞ്ഞു
‘ഓഹ് യെസ്.. എനിക്ക് അതാണ് അവളെ കണ്ടു നല്ല പരിചയം തോന്നിയത്..’
സുനി പറഞ്ഞു
‘ അവൾ സമറിനു പിന്നാലെ കൂടിയിട്ട് കുറച്ചു നാളായി..’
ഞാൻ പറഞ്ഞു
‘അത് നിനക്ക് എങ്ങനെ അറിയാം…?
സുനി ചോദിച്ചു
‘എടാ അന്ന് അവൾ എന്നോട് ഒരു ഫോട്ടോ കാണിച്ചു ഒരുത്തനെ തിരക്കി ഇല്ലേ..? അത് സമർ ആണ്..’
ഞാൻ പറഞ്ഞു
‘നിനക്ക് നല്ല ഓർമ ഉണ്ട്..’
സുനി പറഞ്ഞു
‘പക്ഷെ എനിക്കും എവിടെയോ ഒരു മിസ്സിംഗ് ഉണ്ട്.. ഈ സമറിനെ ഞാൻ വേറെ എവിടെയോ വച്ചു അടുത്ത് കണ്ടിട്ടുണ്ട്. അത് എവിടെ വച്ചാണ് എന്ന് എനിക്ക് ഓർമ കിട്ടുന്നില്ല..’
ഞാൻ പറഞ്ഞു
‘പെരിയവരുടെ ഒപ്പം കാറിൽ ആയിരിക്കും..’
സുനി പറഞ്ഞു
‘അല്ല. അല്ല. മറ്റു എവിടെയോ വച്ചു.. കുറേ കൂടി അടുത്ത്.. ഒരുപാട് ഒന്നും ആയിട്ടുമില്ല..’
ഞാൻ പറഞ്ഞു
‘ഒരുപാട് ആയിട്ടില്ല എന്ന് പറയുമ്പോ.. മീനുക്കുട്ടിയേ കാണാതെ ആകുന്നതിനു മുമ്പാണോ ശേഷമാണോ..?
സുനി ചോദിച്ചു
‘അതിന് മുമ്പാണോ ശേഷമാണോ എന്നറിയില്ല.. ഇനി.. ഇനി..’
എന്റെ മനസിൽ പൂർണമാകാതെ കിടന്ന ചിത്രം പതിയെ തെളിഞ്ഞു വന്നു
‘അന്ന്.. അന്നാണ് ഞാൻ
അവനെ കണ്ടത്..’
ഞാൻ ചാടി എഴുന്നേറ്റ്
‘എന്ന്..?
സുനി എഴുന്നേറ്റു ചോദിച്ചു
‘മീനുവിനെ കാണാതെ ആയ അന്ന്. അന്ന് ഇവിടെ വച്ചു..’
ഞാൻ എഴുന്നേറ്റു കതക് തുറന്നു റൂമിന് പുറത്ത് ഇറങ്ങി..
‘ദേ ഇവിടെ വച്ചു… മീനു എന്റെ കയ്യിൽ നിന്ന് ഔട്ടോഗ്രാഫ് വാങ്ങി പുറത്തേക്ക് ഓടിയതാണ്.. അപ്പോൾ ആണ് അവൻ ഈ വഴി പാസ്സ് ചെയ്തു പോയത്..’
ഞാൻ പറഞ്ഞു
‘ഓഹ്.. അന്നോ.. അന്ന് ഞാനും ഉണ്ടായിരുന്നു. രണ്ട് പേര് ഇല്ലായിരുന്നോ പക്ഷെ..?
സുനി ചോദിച്ചു
‘ഉണ്ടായിരുന്നു.. യെസ്..’
പെട്ടന്നാണ് ഞാൻ അത് ഓർത്തത്
‘ഓഹ് ദൈവമേ..!
‘എന്താടാ..?
അവൻ ചോദിച്ചു
‘അവർ മീനുവിനെ മുമ്പ് കണ്ടിട്ടില്ല എങ്കിൽ അതായിരിക്കും അവർ അവളെ ആദ്യമായ് കാണുന്ന സ്‌ഥലം. ഇവിടെ വച്ചു ആയിരിക്കും അവളെ അവർ കടത്താൻ തീരുമാനിക്കുന്നത്..’
ഞാൻ പറഞ്ഞു
‘അതിന് സാധ്യത ഉണ്ട്. അങ്ങനെ അല്ലെങ്കിൽ അവർ അവളെ ഫോളോ ചെയ്തു ഇവിടെ വന്നത് ആകാം..’
സുനി പറഞ്ഞു
‘അതെ.. അങ്ങനെ ഫോളോ ചെയ്തു വന്നത് അല്ലെങ്കിൽ.. അല്ലെങ്കിൽ അവർ എന്തിന് ഇവിടെ വരണം..?
ഞാൻ ചോദിച്ചു
‘ഇവിടെ അവർ മുറി എടുത്തിരിക്കണം. അല്ലെങ്കിൽ ആരെയെങ്കിലും കാണാൻ വന്നത് ആയിരിക്കണം..’
സുനി പറഞ്ഞു
‘എന്റെ ഓർമ ശരിയാണോ എന്ന് എനിക്ക് അറിയില്ല.. പക്ഷെ എനിക്ക് തോന്നുന്നത് അവർ വന്നത് ആ മുറിയുടെ അടുത്ത് നിന്നാണ്..’
ഞാൻ കൈ ചൂണ്ടി പറഞ്ഞു
‘ഏത് ദാസേട്ടന്റെ മുറിയോ..?
സുനി ചോദിച്ചു
‘അതേ..’
ഞാൻ പറഞ്ഞു
അതിന്റെ പിന്നിൽ ഉള്ളത് അറിയാൻ ആയിരുന്നു ഞങ്ങളുടെ അടുത്ത ശ്രമം. ദാസേട്ടനെ
കൊണ്ട് സത്യം പറയിക്കാൻ എളുപ്പം ആണ്. അതിന് ഒരു കുപ്പി മതി.. അതിലേക്ക് തന്നെ ഞങ്ങൾ പോയി. ഞങ്ങളുടെ സാധാരണ കൂടൽ പോലെ ഞങ്ങൾ കൂടി..
‘കുറച്ചായി നമ്മൾ ഒന്ന് കൂടിയിട്ട് അല്ലേ..?
ദാസേട്ടൻ ചോദിച്ചു
‘അതേ..’
സുനി പറഞ്ഞു
‘സനൂപിന്റെ കാര്യം ഭയങ്കര കഷ്ടം ആണല്ലേ.. ആ മോളെ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടോ..?
ദാസേട്ടൻ ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘പോലീസ്കാർ കഴുവേറികൾ.. ഇവനൊക്കെ എന്തിനാ വെറുതെ ശമ്പളം കൊടുക്കുന്നത്..’
പോലീസ്കാരെ തെറി പറഞ്ഞു ദാസേട്ടൻ രണ്ട് ഗ്ലാസ്സ് കൂടി കമിഴ്ത്തി
‘ദാസേട്ടന് സമർ എന്ന് പറയുന്ന ആരെയെങ്കിലും അറിയാമോ..?
ആൾ നല്ല ഫോമിൽ ആയി നിൽക്കുമ്പോ ഞാൻ ആ ചോദ്യം അങ്ങ് തൊടുത്തു. ഇനിയും വൈകിയാൽ ആൾ ചിലപ്പോൾ ഔട്ട് ആകും
