ടോക്സിക് – 3 2അടിപൊളി  

അവളെന്നോട് ചോദിച്ചു.. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. അവളുടെ കൊണ പറഞ്ഞു കഴിഞ്ഞുള്ള ആക്കി ചിരി അല്ല. കുറേ കൂടി മനോഹരമായ ഉള്ളുള്ളൊരു ചിരി.. അത് അവൾ പോലുമറിയാതെ അവളുടെ മുഖത്ത് തെളിഞ്ഞു വന്നതാണ്..

‘തിരിച്ചോ.. ഞാനോ.. എനിക്ക് വഴി തെറ്റിയത് ആണ്… നീ വേറെ വഴി അല്ലേ പോയെ.. എങ്ങനെ ഇവിടെത്തി..?

ഞാൻ അത് തന്നെ അവളോട് തിരിച്ചു ചോദിച്ചു

‘എനിക്കും വഴി തെറ്റിയതാണ്…’

മുഖത്തെ ചിരി ബലമായി മായ്ച്ചു കളഞ്ഞു അവൾ പറഞ്ഞു

‘തന്നെ പോകണ്ട.. സേഫ് അല്ല.. ഒരുമിച്ച് തന്നെ പോകാം..’

ഞാൻ അവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞു നടന്നു കൊണ്ടു പറഞ്ഞു.. അവൾ മറ്റൊന്നും പറയാതെ എന്നെ അനുഗമിച്ചു..

‘കയ്യിലെ കളയണ്ടേ.. ഞാൻ ട്രൈ ചെയ്യാം ഇനി..’

എന്റെ കയ്യിലെ വിലങ്ങു കളയുന്ന കാര്യത്തെ കുറിച്ച് അവൾ ചോദിച്ചു

‘ഒരുമിച്ച് നടന്നാൽ മാത്രം മതി.. കൂടുതൽ ലോഹ്യം ഒന്നും വേണ്ട..’

ഞാൻ ജാഡ ഇറക്കി പറഞ്ഞു

‘അതെന്താ..? പെട്ടന്നൊരു ദേഷ്യം.. ഞാൻ അവിടെ വച്ചു അങ്ങനെ ഒക്കെ പറഞ്ഞോണ്ട് ആണോ..? അത് നിന്നേ ഹർട്ട് ചെയ്യാൻ

പറഞ്ഞത് ഒന്നുമല്ല. വിശപ്പും ദാഹവും വയ്യായ്കയും എല്ലാം കൂടി വന്നപ്പോൾ ആകെ മൊത്തത്തിൽ ഒന്ന് burst ആയി പോയതാണ്.. സോറി ഫോർ ദാറ്റ്‌…’

അവൾ ഒരു മയത്തിൽ എന്നോട് സംസാരിച്ചു..

‘ഇനി നമ്മൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടേൽ അത് നീ നിന്റെ പേര് പറഞ്ഞതിന് ശേഷം..’

അവൾ എന്നോട് ഒരു സോറി പറഞ്ഞെങ്കിലും ഞാൻ അത്രക്ക് വഴങ്ങി കൊടുത്തില്ല.

ഇത്രയും മണിക്കൂർ കൂടെ ഉണ്ടായിരുന്ന ഒരാളോട് പേര് പോലും പറയാൻ പറ്റില്ല എങ്കിൽ ഇവളാരാണ്. ഞാൻ ഒരു പേടിക്കണ്ട ആൾ അല്ല എന്ന് അവൾക്ക് ഇതിനകം ബോധ്യം വന്നു കാണണം. കാരണം അവൾ ഞാൻ ആദ്യം കരുതിയത് പോലെ ഒരു തട്ടിപ്പുകാരി ആണെന്ന് എനിക്ക് തോന്നുന്നില്ല. അത് തന്നെ അവൾക്കും തോന്നി കാണും. എന്നിട്ടും എന്റെ അടുത്ത് പേര് പോലും പറയാൻ ഉള്ള അടുപ്പം അവൾ കാണിക്കുന്നില്ല എന്നത് വല്ലാത്ത ശോകം തന്നെ..

ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞു അവളിൽ നിന്ന് ഒരു ചോദ്യമോ സംസാരമോ വന്നില്ല. പേര് പറയാൻ അവൾ ഇപ്പോളും തയ്യാറല്ല എന്നാണ് അതിന്റെ അർഥം. അവൾക്ക് വാശി ആണേൽ എനിക്കും വാശി. അവളോട് ഒന്നും മിണ്ടില്ല എന്ന് ഞാനും തീരുമാനിച്ചു. അവൾ വല്ലാതെ ക്ഷീണിത ആയി എന്ന് എനിക്ക് തോന്നി. നടത്തം ഒക്കെ വല്ലാതെ ആടി ഉലഞ്ഞു. കുറച്ചു നടക്കുമ്പോ തന്നെ ഇരിക്കുന്നു. മുമ്പ് ഇങ്ങനെ ഉണ്ടായത് മൂത്രം ഒഴിക്കാൻ മുട്ടിയപ്പോ ആണ്. ഇപ്പോൾ അങ്ങനെ പിടിച്ചു വയ്ക്കണ്ട ആവശ്യമില്ല. മാറി പോയി ഒഴിക്കാമല്ലോ.. പിന്നെ എന്താണ്.. വയ്യേ എന്ന് ചോദിക്കാനും വയ്യ. ഓറ

പോകും..

‘എനിക്ക് ഇനി നടക്കാൻ വയ്യെടാ..’

അവൾ ഒരു മരത്തിന്റെ വേരിലേക്ക് ക്ഷീണിച്ച് ഇരുന്നു കൊണ്ടു എന്നോട് പറഞ്ഞു. തീരെ വയ്യ അല്ലെങ്കിൽ അവൾ എന്നോടിത് പറയില്ല..

‘ഇപ്പോൾ ഇരുട്ടും.. അതിന് മുമ്പ് മാക്സിമം ദൂരം കവർ ചെയ്യണം..’

ഞാൻ അവളോട് പറഞ്ഞു

‘ആ പാറക്കെട്ടിൽ സ്റ്റേ ചെയ്യാം.. ഇന്നിനി മതി..’

അവൾ കുറച്ചു അടുത്തുള്ള പാറക്കെട്ട് കാണിച്ചു പറഞ്ഞു..

പെട്ടന്ന് ഒരു ശബ്ദം.. ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിക്കുന്ന ഒരു ശബ്ദം എന്റെ ചെവിയിൽ ചെറുതായ് പതിച്ചു.. കാറ്റ് പതിയെ ആ ശബ്ദം എന്നിലേക്ക് എത്തിച്ചത് ആണ്.. ഒരു വണ്ടിയുടെ ശബ്ദം. ഒരുപക്ഷെ ലോറി ആയിരിക്കണം.. ഇവിടെ എവിടെയോ റോഡ് ഉണ്ട്

‘വണ്ടി.. നീ വണ്ടിയുടെ സൗണ്ട് കേട്ടോ..?

ഞാൻ ആഹ്ലാദത്തിൽ അവളോട് ചോദിച്ചു

‘ഞാൻ കേട്ടില്ല..’

അവൾ എന്നോട് പറഞ്ഞു. അവൾ തളർന്നു ഇരിക്കുന്ന കൊണ്ടു കേട്ട് കാണില്ല. പക്ഷെ ഞാൻ കേട്ടത് ആണ്..

‘നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ പോയി റോഡ് അടുത്താണോ എന്ന് നോക്കിയിട്ട് വരാം..’

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ മുന്നോട്ടു ഓടി..

മുന്നിലെ പൊന്തക്കാട്കൾക്ക് അപ്പുറം, വലിയ വൃക്ഷങ്ങൾക്ക് പിന്നിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാകും എന്ന് പ്രതീക്ഷ വച്ചു കൊണ്ട് ഞാൻ ഓടി. ഓരോ ചുവടിലും ഞാൻ റോഡിലേക്ക് അടുക്കുന്നു എന്നായിരുന്നു എന്റെ തോന്നൽ. പക്ഷെ ദൂരം കൂടുന്തോറും ഞാൻ എന്റെ ചെവിയെ സംശയിച്ചു തുടങ്ങി. ഞാൻ ശരിക്ക് വണ്ടിയുടെ ശബ്ദം കേട്ടതാണോ..? അതോ എന്റെ വെറും തോന്നൽ ആയിരുന്നോ..?

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *