റോക്കി – 1 3അടിപൊളി  

 

കൈ ശരിയായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കോളേജിൽ ചെറിയൊരു പ്രശ്നം നടക്കുന്നത്. കോളേജിലേക്ക് തിരിയുന്ന ഭാഗത്തു മെയിൻ റോഡിനടുത്തായുള്ള വഴിയരികിൽ സ്‌ഥാപിച്ചിരുന്ന പാർട്ടി കൊടിമരം ആരോ ഓടിച്ചു കളഞ്ഞു. എതിർ പാർട്ടിക്കാരാണ് എന്നാണ് അവർ പറയുന്നത്. രാവിലെ വരുന്ന വഴിക്ക് അവിടെ മൊത്തം ആൾ കൂടി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരുടെയും സംസാരവും അത് തന്നെ ആയിരുന്നു. ഗോകുൽ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു. അവന്റെ പാർട്ടിക്കാരാണ് കൊടിമരം ഒടിച്ചത് എന്നാണ് പറയുന്നത്. അത് കൊണ്ട് തന്നെ സൂക്ഷിച്ചു നടന്നില്ലേൽ അടി കിട്ടാൻ ചാൻസ് ഉണ്ട്.

‘ഇന്ന് ക്ലാസ്സ്‌ നടക്കാൻ സാധ്യത ഇല്ല. സ്ട്രൈക്ക് വിളിക്കും മിക്കവാറും. നീ തിരിച്ചു പൊക്കോ ‘

ഞാൻ വെറുതെ ഇഷാനിയുടെ അടുത്ത് പറഞ്ഞു.

 

‘ഓ വീട്ടിൽ പോയിട്ട് എന്നാ എടുക്കാനാണ്. സ്ട്രൈക്ക് ഒന്നും ഉണ്ടാവില്ല ‘

ക്ലാസ്സ്‌ നടക്കണം എന്ന് ഇപ്പൊ കോളേജിൽ ആഗ്രഹിക്കുന്ന ഒരേയൊരാൾ ഇവളാണെന്ന് തോന്നുന്നു. പെട്ടന്നായിരുന്നു ഗോകുലിനു കോൾ വന്നത്. പ്രശ്നം സംസാരിക്കാൻ ചെന്ന പാർട്ടിക്കാർ തമ്മിൽ അടി. യൂണിയൻ ഭാരവാഹികളിൽ ആർക്കോ നല്ല ഇടി കിട്ടിയിട്ടുണ്ട്. സ്ട്രൈക്ക് വിളിച്ചിട്ടുണ്ട്. ഗോകുലിനോട് ആരുടെയും കണ്ണിൽ പെടാതെ കോളേജ് വിട്ടു പോകാനായിരുന്നു കോൾ വിളിച്ച ആൾ പറഞ്ഞത്. എന്നാൽ എല്ലാ ഗേറ്റ് ന്റെ അവിടെയും പാർട്ടിക്കാർ തടിച്ചു കൂടി നിൽക്കുകയാണ്. പോലീസ് ഒക്കെ പേരിന് മാത്രം ഉണ്ട്. അടി പൊട്ടിയാൽ നിന്ന് വാങ്ങിക്കുക മാത്രമേ വഴിയുള്ളു. ക്ലാസ്സിൽ നിന്ന് എല്ലാവരും പോകാൻ തുടങ്ങിയിരുന്നു. ഇഷാനി ബാഗും എടുത്തു ലൈബ്രറിയിലേക്കുള്ള വഴി പോകുന്നത് ഞാൻ കണ്ടു. പക്ഷെ ഗോകുലിനെ പുറത്തെത്തിക്കാൻ ഉള്ള തിരക്കിൽ എനിക്കവളുടെ പുറകെ പോകാൻ പറ്റിയില്ല. ഗോകുലിനെയും കൊണ്ട് ഞങ്ങൾ ബാത്‌റൂമിന് അടുത്തുള്ള മതിലിന്റെ അടുത്ത് ചെന്നു. ഒരുവിധം ഉന്തി തള്ളി ആ മുട്ടൻ മതിൽ അവനെ കൊണ്ട് ചാടിച്ചു. ആരുടെയും കണ്ണിൽ പെടാതെ അവൻ അങ്ങനെ കോളേജിന് വെളിയിൽ എത്തി. ഗോകുലിനെ വെളിയിൽ എത്തിച്ചു കഴിഞ്ഞാണ് ഞാൻ ഇഷാനിയെ തപ്പി പോയത്. ഞാൻ ചെന്നപ്പോളേക്ക് ലൈബ്രറി അടച്ചോണ്ട് ഇരിക്കുവായിരുന്നു. അതോടെ അവൾ അവിടില്ല എന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരിച്ചു ക്ലാസ്സിൽ പോയപ്പോ അവിടെ ഒരു മനുഷ്യൻ ഇല്ല. ഞങ്ങൾ സ്‌ഥിരം പോയി ഇരിക്കാറുള്ള മുകളിലത്തെ നിലയിലേ ഒഴിഞ്ഞ റൂമിൽ അവൾ ഉണ്ടാകുമോ എന്ന സമുദായത്തിൽ ഞാൻ സ്റ്റെപ്പ് കയറി. അവിടെ പക്ഷെ ഇഷാനിക്ക് പകരം കൃഷ്ണ ആയിരുന്നു ഉണ്ടായിരുന്നത്. ഹെഡ്സെറ്റ് വച്ചു പാട്ടും കേട്ട് കണ്ണടച്ചു ഇരുന്ന അവൾ ഞാൻ വന്നത് അറിഞ്ഞില്ല. തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവിടെയുള്ളത് അവൾ അറിഞ്ഞത്. ഇഷാനി ആയി കമ്പനി ആയി കഴിഞ്ഞു കൃഷ്ണ എന്റെയടുത്തു വലിയ മിണ്ടാട്ടം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഒരു മുഷിച്ചിൽ അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.

‘അവിടെ സ്ട്രൈക്ക് വിളിച്ചു. നീ ഇവിടെ പാട്ട് കേട്ടോണ്ട് ഇരിക്കുവാണോ?

 

‘സ്ട്രൈക്ക് വിളിച്ചാൽ പാട്ട് കേൾക്കാൻ പാടില്ലെ..? പഠിപ്പിക്കരുത് എന്നല്ലേ ഉള്ളു. പാട്ടും കേൾക്കാൻ പാടില്ലേ..?

അവൾ കുറച്ചു പരുക്കൻ ആയി എന്നെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു.

 

‘ആ അത്രക്ക് ബോധം ഇല്ലാത്തവന്മാർ ആണ് ഈ സ്ട്രൈക്ക് ഒക്കെ വിളിക്കുന്നത്. നീ വാ എല്ലാവരും പോയി. നമ്മൾ മാത്രമേ ഉള്ളു ‘

അവളെ ഉന്തി തള്ളി അവിടുന്ന് പുറത്തിറക്കാൻ ഞാൻ ശ്രമിച്ചു.

 

‘എല്ലാവരും പോയെങ്കിൽ ചേട്ടൻ എന്തിനാണ് ഇവിടേക്ക് കേറി വന്നത്..?

 

‘ഡിപ്പാർട്മെന്റ് ഇപ്പൊ പൂട്ടും. ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ ‘

ഞാൻ അപ്പൊ തോന്നിയ ഒരു കള്ളം അവളോട് പറഞ്ഞു. ഞങ്ങൾ രണ്ടും പുറത്തേക്ക് പോകാൻ ഇറങ്ങി. ഗ്രൗണ്ടിന്റെ അവിടെ എങ്ങാനും ഇഷാനി കാണുമോ എന്ന് എനിക്ക് സംശയം തോന്നി. അവിടെ ഞാൻ നോക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *