റോക്കി – 1 3അടിപൊളി  

സദ്യ കഴിക്കാൻ മൂഡിൽ ഇരുന്നത് കൊണ്ട് വേറൊന്നും അപ്പോൾ കിട്ടിയാൽ ഒരു സംതൃപ്തി തോന്നില്ല.

 

‘എന്നാൽ എന്റെ വീട്ടിൽ പോകാം..’

ശ്രുതി പറഞ്ഞു

 

‘നിന്റെ വീട്ടിൽ എല്ലാർക്കും കഴിക്കാൻ കാണുമോ.. സദ്യ കാണുമോ..’

 

‘കഴിക്കാൻ ഒക്കെ ഉണ്ടാകും. വലിയ സദ്യ ഒന്നും ഇല്ലേലും അത്യാവശ്യം കറികൾ ഒക്കെ കൂട്ടി ഊണ് കഴിക്കാം. സാമ്പാറും പുളിശ്ശേരിയും മോരും തോരനും അച്ചാറുമൊക്കെ ഉണ്ട് ആൾറെഡി. ഇപ്പൊ വിളിച്ചു പറഞ്ഞാൽ അമ്മ വേറെ എന്തെങ്കിലും സ്പെഷ്യലോ പായസമോ ഒക്കെ ഉണ്ടാക്കി വക്കും..’

ശ്രുതിയുടെ വീട്ടിൽ പോകുന്നത് ആണ് ശരിയെന്നു എല്ലാവർക്കും തോന്നി. എന്നും അവളുടെ കറി ഷെയർ ചെയ്തു അടിക്കുന്ന ആഷിക്കാണ് അവിടെ തന്നെ പോയാൽ മതിയെന്ന് ആദ്യം സമ്മതിച്ചത്. അവളുടെ അമ്മയുടെ കൈപ്പുണ്യം ശരിക്കും അറിയാമെന്നു ഞാനും വച്ചു..

 

‘അല്ലെങ്കിൽ എന്റെ വീട്ടിൽ പോയാലോ.. നല്ല ബീഫ് കറി ഉണ്ട്.. വേറെ എന്തെങ്കിലും വേണേൽ നമുക്ക് ഓർഡർ ചെയ്യാം..’

കൃഷ്ണ ആണ് അത് പറഞ്ഞത്. അത്രയും നേരം കൃഷ്ണ ഞങ്ങളുടെ കൂടെ നില്ല്പുണ്ടായിരുന്നു എങ്കിലും അവൾ ഞങ്ങളുടെ കൂടെ വരുന്നതിനെ പറ്റി ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. ഈ കൂട്ടത്തിൽ തന്നെ ഞാൻ മാത്രമേ ഉള്ളു അവളായി കമ്പനി. ശ്രുതിക്ക് പകരം തന്റെ വീട്ടിൽ പോകാമെന്നു അവൾ പറഞ്ഞപ്പോ അത്‍കൊണ്ട് ആർക്കും താല്പര്യം തോന്നിയില്ല. അതവരുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ അത് അവളോട് പറയാനുള്ള ഒരു കണക്ഷൻ അവളോട് ഞാനൊഴിച്ചു വേറെ ആർക്കും ഇല്ലായിരുന്നു.

 

‘ഓണത്തിന്റെ മൂഡിൽ സദ്യ കഴിക്കാൻ നിൽക്കുമ്പോ ബീഫ് തിന്നാൻ പോകാനോ.. എന്നാൽ പിന്നെ ഇവൻ പറഞ്ഞപോലെ ആദ്യമേ ഹോട്ടലിൽ തന്നെ പോയാൽ പോരേടി പോത്തേ..’

ഞാൻ പെട്ടന്ന് അവളെ കളിയാക്കിയത് കണ്ടു എല്ലാവർക്കും ചിരി പൊട്ടി. കൃഷ്ണയ്ക്ക് ഇഷ്ടപ്പെടില്ല എന്ന് കരുതി അവരാരും ചിരിച്ചില്ല.

 

‘അത് ഞാനോർത്തില്ല. സോറി..’

ഒരു ചമ്മലോടെ കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. ജാഡയിട്ട് എന്തിനും സീരിയസ് ആയി മാത്രം സംസാരിച്ച ഒരു കൃഷ്ണയേ മാത്രമേ ഇവരെല്ലാം മുമ്പ് കണ്ടിട്ടുള്ളായിരുന്നു. അവളെ ഇത്ര സോഫ്റ്റ്‌ ആയി കണ്ടത് അവർക്ക് ഒരു അത്ഭുതം ആയിരുന്നു.

 

‘എല്ലാവരും കൂടി എങ്ങനെ പോകും. രണ്ട് ബൈക്ക് അല്ലെ ഉള്ളു. എനിക്ക് വണ്ടിയില്ല. അല്ലേൽ ടാക്സി വല്ലോം വിളിക്കണോ..’

രാഹുൽ അങ്ങോട്ട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചു. ഞങ്ങൾ അതിനെ പറ്റി ചിന്തിക്കുന്നതിനു ഇടയിലാണ് കൃഷ്ണ വീണ്ടുമൊരു നിർദേശം ഞങ്ങൾക്കിടയിൽ ഇട്ടത്

 

‘എന്റെ വണ്ടിയിൽ പോകാം. ഞാൻ കാറിലാണ് വന്നത്. ലക്ഷ്മി ഇന്ന് വണ്ടി എടുക്കാഞ്ഞത് കൊണ്ട് ഞാൻ എടുത്തു..’

കൃഷ്ണ ചാവി കാണിച്ചു കൊണ്ട് പറഞ്ഞു. ആ നിർദേശം എല്ലാവർക്കും ഇഷ്ടമായി. ഇനി ടാക്സി വിളിക്കണ്ടല്ലോ. ഇഷാനി മാത്രം ഒന്നും പറയാതെ എല്ലാം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു തന്ന് അവൾ മിണ്ടാതെ നിൽക്കുകയായിരുന്നു. കാർ ഞാനാണ് എടുത്തത്. കൃഷ്ണ എനിക്കൊപ്പം മുൻ സീറ്റിൽ ഇരുന്നു. ശ്രുതിയുടെ വീട്ടിലോട്ട് പോകുന്നതിന് ഇടയിൽ ഗോകുൽ എന്നെ വിളിച്ചു. അവൻ ഇപ്പോളാണ് സംഭവം എല്ലാം അറിഞ്ഞത്

 

‘അളിയാ ഞാൻ അവിടെ ഇല്ലായിരുന്നു. ഇപ്പോളാണ് കാര്യം അറിഞ്ഞത്. ഇഷാനി എന്റെ കയ്യിലാണ് പിരിവ് തന്നത്. ഞാൻ ക്രിസ്റ്റിക്ക് ലിസ്റ്റ് കൊടുത്തതിന്റെ പിറ്റേന്നാണ് ഇഷാനി പൈസ ഇട്ടത്. അതാണ് ആ ലിസ്റ്റിൽ അവളുടെ പേര് കാണാഞ്ഞത്. എന്തായാലും തെറ്റ് ക്രിസ്റ്റിയുടെ ഭാഗത്താണ്..’

 

‘നീ അവിടെ ഉണ്ടായിരുന്നേൽ ഈ അലമ്പ് ഒന്നും ഉണ്ടാവില്ലായിരുന്നു. ആ പോട്ടെ..’

 

‘ഡാ നിങ്ങൾ എവിടാ.. നിങ്ങൾക്കുള്ള ഫുഡ്‌ ഉണ്ട് ഇവിടെ. ഇവിടെ വാ..’

 

‘ഡാ അത് വേണ്ട. ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി ശ്രുതിയുടെ വീട്ടിൽ കൂടാൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞും പോയി.. എന്തായാലും പ്രശ്നം ഒന്നും ഇല്ലല്ലോ..’

Leave a Reply

Your email address will not be published. Required fields are marked *