ഞാൻ വയറിൽ തടവി കൊണ്ട് പറഞ്ഞു
‘ഞാനും നല്ലപോലെ കഴിച്ചു. സാധാരണ ഇത്രയും കഴിക്കുന്നത് അല്ല. വയർ ചാടി എന്നാ തോന്നുന്നത്..’
‘പിന്നെ.. നിന്റെ വയർ.. ഒന്ന് പൊടി..’
ഞാൻ അവളെ കളിയാക്കി. മെലിഞ്ഞു ഷേപ്പ് എടുത്തു അറിയുന്ന ഇവൾക്ക് എവിടുന്നാണ് വയർ..
‘സത്യം ആണെന്ന്..’
കൃഷ്ണ അതും പറഞ്ഞു എന്റെ കൈ എടുത്തു അവളുടെ വയറിൽ തൊടീച്ചു. സാരി മാറി എന്റെ വിരലുകൾ അവളുടെ വയറിൽ തൊട്ടു. അവൾ വളരെ സ്വാഭാവികമായാണ് ചെയ്തത് എങ്കിലും എനിക്ക് മറ്റെന്തൊക്കെയോ തോന്നി തുടങ്ങിയിരുന്നു.. എന്റെ വിരലുകൾ കൃഷ്ണയുടെ വയറിൽ മെല്ലെ തലോടി. എന്റെ തഴുകൽ അവസാനം ചെന്നെത്തിയത് അവളുടെ പൊക്കിൾ കുഴിയിൽ ആയിരുന്നു. രാവിലെ ഷാഹിനയുടെ വട കണ്ടു ഇപ്പൊ ദേ കൃഷ്ണയുടെയും. ഇതെന്താ വടദിനമോ..? ഷാഹിനയുടെ പൊക്കിൾ നല്ല ആഴമുള്ള വലിയ പൊക്കിൾ ആയിരുന്നു. കൃഷ്ണയുടേത് അത്രയും ആഴമൊന്നും തോന്നിയില്ല.. വൃത്താകൃതിക്ക് പകരം ഒരല്പം നീളത്തിൽ താക്കോൽ ദ്വാരം പോലെ തോന്നിക്കുന്ന മനോഹരമായ പൊക്കിൾചുഴി ആയിരുന്നു അവളുടേത്. വിരലുകൾ അവളുടെ വയറിൽ നിന്നുമെടുത്ത് ഞാൻ സ്വയം കണ്ട്രോൾ ചെയ്തു. അവൾക്ക് പക്ഷെ ഞാൻ കൈ വച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവും തോന്നിയില്ല.. എന്തായാലും കൈ വലിച്ചത് നന്നായി.. ഇഷാനി ഞങ്ങളെ തപ്പി അവിടേക്ക് വരുന്നുണ്ടായിരുന്നു.. അവൾ അടുത്ത് വന്നപ്പോളാണ് ഞാൻ കൃഷ്ണയുടെ വയറിൽ കൈ വച്ചോണ്ട് ഇരുന്നത് എങ്കിൽ അതൊരു ചടപ്പ് ആയേനെ. ഞാനും കൃഷ്ണയും ഇഷാനിയും ഒരുമിച്ച് ശ്രുതിയുടെ വീടിനടുത്തുള്ള പറമ്പ് മുഴുവൻ ചുറ്റി കണ്ടു. അവളുടെ തൊടിയിൽ കണ്ട പേരയ്ക്കയും മാമ്പഴവുമെല്ലാം ഞങ്ങൾ പറിച്ചു. കയ്യെത്താത്ത മാമ്പഴം ഞാൻ എറിഞ്ഞിട്ടു. അത് എല്ലാം അരിഞ്ഞു ഉപ്പും മുളകും എണ്ണയും ചേർത്ത് ഒരു പാത്രത്തിൽ ആക്കി ശ്രുതിയുടെ അമ്മ ഞങ്ങൾക്ക് കഴിക്കാൻ തന്നു. എരിവിന്റെയും പുളിയുടെയും ഒരു അസാധ്യ കോമ്പിനേഷൻ. വയർ ഏകദേശം നിറഞ്ഞത് കൊണ്ട് ഞാൻ അധികം കഴിച്ചില്ല. കൃഷ്ണ ആയിരുന്നു അവസാനം മുഴുവൻ കഴിച്ചു തീർത്തത്.
നാല് മണി ഒക്കെ ആയി ശ്രുതിയോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ. ഒരുപാട് നാളുകൾക്ക് ശേഷം എനിക്കൊരു ഫാമിലി ഫീൽ കിട്ടിയ ദിവസം ആയിരുന്നു ഇന്നത്തേത്. എനിക്ക് മാത്രം ആയിരുന്നില്ല ഇഷാനിക്കും അത് അങ്ങനെ ആയിരുന്നു. ശ്രുതിയുടെ അമ്മയോട് അവൾ യാത്ര പറഞ്ഞപ്പോൾ എനിക്ക് അത് മനസിലായി. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് കൃഷ്ണ ഇഷാനി ഒഴിച്ച് ബാക്കി എല്ലാവരോടും നല്ലത് പോലെ അടുത്തു. ജാഡ കാണിച്ചും മൈൻഡ് ചെയ്യാതെയും ഇരുന്ന കൃഷ്ണയുടെ മറ്റൊരു മുഖം അവരാരും പ്രതീക്ഷിച്ചിരുന്നതല്ല. അവരുടെ തമാശകൾ മനസിലാകാനും അവർക്കൊപ്പം ചിരിക്കാനുമൊക്കെ കൃഷ്ണ പഠിച്ചു. ഇഷാനിയുടെ അടുത്തും കൃഷ്ണ ഒരു സൗഹൃദം തുറക്കാൻ ശ്രമിച്ചതായി എനിക്ക് തോന്നി. ഇഷാനി തിരിച്ചു അതേ രീതിയിൽ ആയിരുന്നില്ല റെസ്പോണ്ട് ചെയ്തത്. അത് കൊണ്ട് തന്നെ അവരുടെ ഇടയിലുള്ള ബന്ധം ഞാൻ മാത്രമായ് അവശേഷിച്ചു. ആഷിക്കിനെയും രാഹുലിനെയും ഞാൻ കോളേജിന് മുന്നിൽ ഇറക്കി. ഒപ്പം ഇറങ്ങാൻ തുടങ്ങിയ ഇഷാനിയോട് ഞാൻ എവിടേക്കാണ് എന്ന് ചോദിച്ചു
‘ഞാൻ കടയിലോട്ടാണ്..’
‘നീ അപ്പോൾ വീട്ടിൽ പോകുന്നു എന്ന് നുണ പറഞ്ഞതാണോ..?
‘ഞാൻ ഉത്രാടത്തിന്റെ അന്ന് പോകാമെന്നു വച്ചു.. കടയിലും നല്ല തിരക്ക് കാണും ഈ സമയം ഒക്കെ..’
‘കടയോ.. ഏത് കട..?
ഞങ്ങളുടെ സംഭാഷണം മനസിലാകാതെ കൃഷ്ണ ഇടയിൽ കയറി ചോദിച്ചു. ഇഷാനി കോളേജ് കഴിഞ്ഞു കടയിൽ നിൽക്കുന്നത് ഇവിടെ പലർക്കും അറിയില്ല
‘ഇവൾ കോളേജ് കഴിഞ്ഞു പാർട്ട് ടൈം ആയി ഒരു ബുക്ക് ഷോപ്പിൽ നിൽക്കുന്നുണ്ട്..’
ഞാൻ കൃഷ്ണയുടെ സംശയം തീർത്തു കൊടുത്തു
‘ഓ.. ഓക്കേ.. എങ്കിൽ നമുക്ക് ഇവളെ അവിടെ ഇറക്കാം..’
‘വേണ്ട കുഴപ്പമില്ല. ഞാൻ ബസിൽ പൊക്കോളാം..’
