റോക്കി – 1 3അടിപൊളി  

അമ്മ കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. പത്തു പതിനഞ്ച് മിനിറ്റിനകം സദ്യ റെഡി ആയി. ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ നിലത്തു സ്‌ഥലം പിടിച്ചത് കൊണ്ട് താഴെ ഇല ഇട്ടു. ആദ്യം ഇരുന്നത് കൃഷ്ണ ആണ്.. അവളുടെ അടുത്ത് ഞാൻ.. എന്റെ അടുത്ത് ഇഷാനി.. അതിനപ്പുറം രാഹുൽ, ആഷിക്ക് ഏറ്റവും ഒടുവിൽ ശ്രുതി.. അങ്ങനെ ഞങ്ങൾ ഇരുന്നു. അമ്മ തനിയെ ആണ് ഞങ്ങൾക്ക് എല്ലാം വിളമ്പിയത്. ആഷിക്ക് പുകഴ്ത്തുന്ന പോലെ ശ്രുതിയുടെ അമ്മയുടെ കൈപ്പുണ്യം വർണ്ണനക്ക് അതീതമായിരുന്നു. ഒരു കൊച്ചു സദ്യ തന്നെ അമ്മ ഞങ്ങൾക്ക് വിളമ്പി.

‘ഏതായാലും ക്രിസ്റ്റി ഒരു നല്ല കാര്യമാണ് ചെയ്തത്. അത് കൊണ്ട് നമുക്ക് ഇന്ന് ഇത്രയും കിടിലൻ സദ്യ കഴിക്കാൻ പറ്റി ‘

ശ്രുതിയുടെ അമ്മയുടെ പാചകത്തെ പുകഴ്ത്താൻ എന്നോണം ആഷിക്ക് പറഞ്ഞു

 

‘എന്നാലും ഒരാളെ കഴിക്കുന്ന ഇടത്തു വന്നു കണക്ക് പറയുന്നതും എഴുന്നേൽപ്പിച്ചു വിടുന്നതും ഒക്കെ നല്ല കാര്യം അല്ല. അതും ഈ പാവം മോളോട് ഇങ്ങനെ ഒക്കെ വഴക്ക് ഉണ്ടാക്കാൻ ഒക്കെ മനസ് ഉള്ളവർ നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു..’

ശ്രുതി അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞിരുന്നു

 

‘ഇതൊന്നും അല്ല ഇവളുടെ അടുത്ത് ഇതിലും മോശമായി പെരുമാറുന്നവർ ഉണ്ട് ഞങ്ങളുടെ ക്ലാസ്സിൽ..’

 

ശ്രുതി അത് പറഞ്ഞപ്പോ കഴിച്ചോണ്ട് ഇരുന്ന കൃഷ്ണയുടെ നെറുകയിൽ പെട്ടന്ന് കയറി അവൾ ചുമച്ചു. ഞാൻ പെട്ടന്ന് ഗ്ലാസിൽ വെള്ളമെടുത്തു അവൾക്ക് കൊടുത്തു. അവൾ തലയിൽ കൊട്ടി വെള്ളം കുടിച്ചു.. ശ്രുതി പറഞ്ഞപ്പോൾ തന്നെ അവളുടെ നെറുകയിൽ കയറിയത് എന്താണ് എന്ന് അമ്മ ഒഴിച്ച് എല്ലാവർക്കും മനസിലായിരുന്നു. പക്ഷെ ആരും അത് അറിഞ്ഞത് പോലെ ഭാവിച്ചില്ല. സദ്യ കഴിച്ചു എല്ലാവരും എഴുന്നേറ്റു. കയ്യും വായും കഴുകി വന്നപ്പോൾ ഇഷാനി ശ്രുതിയുടെ അമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു. അവർ എന്തോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. കൃഷ്ണ അങ്ങോട്ട്‌ ചെല്ലാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി. ഇഷാനിയുടെ മട്ടും ഭാവവും കണ്ടു കൃഷ്ണ എന്നോട് ചോദിച്ചു

‘ഇവൾ എന്താ ഒരുമാതിരി മലയാളം സീരിയലിലെ നായികമാരെ പോലെ… എപ്പോളും എപ്പോളും ഗ്ലൂമി ആയിട്ട് ഇരിക്കും.. ഫുൾ സെന്റി..’

 

‘അതിപ്പോ സീരിയലിൽ വേറെയും കുറെ കഥാപാത്രങ്ങൾ ഇല്ലേ.. അണിഞ്ഞു ഒരുങ്ങി നായികക്ക് സദാ സമയം പണി കൊടുക്കുന്ന ആളുകൾ. അങ്ങനെ കുറച്ചു പേര് അവളുടെ ലൈഫിലും ഉണ്ട്..’

ഞാൻ കൃഷ്ണയേ അടിമുടി നോക്കി പറഞ്ഞു

 

‘നീ എന്താ എന്നെ കൊള്ളിച്ചു പറയുന്നേ.. ഞാൻ ഇന്നേ വരെ അവളുടെ മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക് അവളോട്..’

 

‘നേരിട്ട് പറഞ്ഞിട്ട് ഉണ്ടാവില്ല. അല്ലാതെ നിന്റെ ഫ്രണ്ട്സ് വഴി ഒക്കെ നീ ഇവളെ കളിയാക്കിയിട്ടില്ല ഇത് വരെ..?

ഞാൻ കൃഷ്ണയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു

 

‘എന്റെ ഫ്രണ്ട്സ് ചെയ്യുന്നത് എല്ലാം എന്റെ തലയിൽ ആണോ ഇടുന്നത്.. നീ ഇന്നത്തെ കാര്യം വച്ചാണോ ഈ പറയുന്നത്.. എനിക്ക് ഇന്നത്തേതിൽ ഒരു പങ്കും ഇല്ല എന്ന് ഞാൻ എത്ര തവണ പറഞ്ഞു.. ഇനിയും വിശ്വാസം ഇല്ലേൽ നീ പോ..’

കൃഷ്ണ എന്നോട് ദേഷ്യപ്പെട്ടു പോകാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു നിർത്തി

 

‘പിണങ്ങാതെ.. ഞാൻ ചുമ്മാ ഒന്ന് ചൂടാക്കിയത് അല്ലെ..’

 

കൃഷ്ണ ഇഷാനിയെ ശ്രദ്ധിച്ചു. അവൾ എന്താണ് പറയുന്നത് എന്നറിയാൻ കൃഷ്ണ വല്ലാതെ ആഗ്രഹിച്ചു

‘ഇനി അവൾ ഇന്ന് നടന്നതിൽ എനിക്ക് പങ്കുണ്ട് എന്ന് വല്ലോം അമ്മയുടെ അടുത്ത് പറഞ്ഞു കളയുമോ.. നീ ചിന്തിച്ച പോലെ അവൾക്കും ചിന്തിക്കാമല്ലോ.. ശ്രുതിയുടെ അമ്മ എന്നെ പറ്റി എന്ത് കരുതുമോ..?

കൃഷ്ണ ടെൻഷൻ കൊണ്ട് നെറ്റിയിൽ കൈ വച്ചു

 

‘ഹേയ്.. ഇഷാനി അങ്ങനെ ഒന്നും പറയില്ല. അതൊന്നും ഓർത്ത് നീ പേടിക്കണ്ട..’

 

‘അതെങ്ങനെ നിനക്ക് അറിയാം..?

Leave a Reply

Your email address will not be published. Required fields are marked *