റോക്കി – 1 3അടിപൊളി  

അത് പറയുമ്പോ അവളുടെ ശബ്ദം ചെറുതായി ഇടറിയ പോലെ ഉണ്ടായിരുന്നു

‘നമ്മളെ പറ്റി ഒക്കെ ഇവിടെ എന്തൊക്കെ കഥകൾ പറഞ്ഞു നടക്കുന്നുണ്ടാകും എന്ന് ചേട്ടന് വല്ല അറിവുമുണ്ടോ..?

 

‘എനിക്കത് ഒരു വിഷയമല്ല. നീയീ പറയുന്ന കഥയൊക്കെ ആരാണ് പറഞ്ഞു നടക്കുന്നത് എന്ന് അറിയാമോ..? നമുക്ക് ആ നാക്ക് അങ്ങ് പഴുപ്പിക്കാമായിരുന്നു ‘

 

‘കൊള്ളാം ഈ കോളേജ് മുഴുവൻ പഴുപ്പിക്കേണ്ടി വരും ‘

ഉള്ളിൽ വേദനയോടെ ആണെങ്കിലും അവൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അത് പറഞ്ഞത്

‘ആരൊക്കെയോ കഥ ഉണ്ടാക്കും ബാക്കിയുള്ളവർ അതേറ്റു പാടും സത്യം ആണെന്ന് വച്ചു. ചേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ വരെ എന്നെ പറ്റി കഥകൾ ചേട്ടനടുത്ത് പറഞ്ഞിട്ടുണ്ടാകും. ഉറപ്പാണ് ‘

 

‘അതെങ്ങനെ നിനക്ക് ഉറപ്പുണ്ട്?

ഞാൻ ചോദിച്ചു

 

‘അതൊക്കെ ഊഹിക്കാവുന്നത് അല്ലെ ഉള്ളു ‘

അവൾ ചിരിയോടെ തന്നെ പറഞ്ഞു. അവൾ പറഞ്ഞത് സത്യം തന്നെ ആയിരുന്നല്ലോ. അവളെ പറ്റി ചോദിച്ചവർ എല്ലാം മോശം കഥകൾ മാത്രമേ പറഞ്ഞിട്ടുള്ളു. രേണു ഒഴിച്ച്

 

‘നിന്റെ ഊഹം ശരിയാണ്. നിന്നെ കുറിച്ച് ആകെ നല്ലത് പറഞ്ഞത് രേണു മാത്രമാണ്. രേണു മിസ്സ്‌ ‘

 

‘പഠിക്കുന്ന കൊണ്ട് ടീച്ചേർസ്നോക്കെ എന്നെ കാര്യമാണ്.. അല്ല രേണു മിസ്സിനോട് എന്താ എന്നെ പറ്റി തിരക്കാൻ കാരണം.. എല്ലാവരോടും എന്നെ പറ്റിയുള്ള കഥകൾ ചോദിച്ചു നടക്കുവായിരുന്നോ ചേട്ടൻ?

 

പെട്ടന്ന് എനിക്ക് പണി പാളിയ പോലെ തോന്നി. ഞാൻ പറഞ്ഞതിൽ എവിടെ എങ്കിലും എനിക്കിവളോട് താല്പര്യം ഉള്ളത് മനസിലാകുന്ന പോലെ എന്തെങ്കിലും വീണു പോയോ..?

‘ഹേയ് അല്ല…. ഞങ്ങൾ എന്തോ ഇങ്ങനെ സംസാരിച്ചു വന്നയിടക്ക് നിന്റെ കാര്യം പറഞ്ഞതാ..’

 

‘ചേട്ടനും രേണു മിസ്സും ഒത്തിരി പഴയ കൂട്ടുകാരാണല്ലേ..?

 

‘ആ കുറച്ചു പഴയ കൂട്ടുകാരാണ്. ‘

 

ചെറിയൊരു മൗനത്തിനു ശേഷം ഒരു കുസൃതി ചോദ്യം ചോദിക്കുന്ന കുട്ടിയെ പോലെ എന്റെയടുത്തു നീങ്ങി വന്നിരുന്നിട്ട് അവളെന്നോട് രഹസ്യമായി ചോദിച്ചു..

‘നിങ്ങൾ കൂട്ടുകാർ മാത്രം ആയിരുന്നോ അതോ..?

 

‘അതോ?

അവളുടെ ചോദ്യം മുഴുവൻ ആയി വരാതെ ഉത്തരം കൊടുക്കണ്ട എന്ന് എനിക്ക് തോന്നി. ചോദിക്കണ്ട ചോദിക്കണ്ട എന്ന് പലതവണ തോന്നിയെങ്കിലും ഇഷാനി ഒടുവിൽ ആ ചോദ്യം പൂർത്തിയാക്കി

 

‘നിങ്ങൾ ലവേഴ്‌സ് ആയിരുന്നോ..?

 

‘നോ.. ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു ആരോടും..’

അത് പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നത് പോലെ എനിക്ക് തോന്നി. അത് വെറും തോന്നലാണോ?

 

‘എന്നാലും രേണു ആയി ഫ്രണ്ട്സ് എന്ന് മാത്രം പറയാൻ പറ്റില്ലായിരുന്നു.. ഞങ്ങൾ കുറച്ചു ഇന്റിമേറ്റ് ആയിരുന്നു… നിനക്ക് അത് എങ്ങനെ പറഞ്ഞു തരണം എന്നറിയില്ല ‘

അവളുടെ അടുത്ത് എന്റെ പഴയകാലജീവിതം തുറക്കണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും പറയാം എന്ന് തന്നെ കരുതി

 

‘ഇന്റിമേറ്റ് എന്ന് വച്ചാൽ.. എന്താ.. എനിക്ക് മനസിലായില്ല..’

അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി

 

‘അതിപ്പോ.. ഞങ്ങൾക്കിടയിൽ ഒരു അതിർ വരമ്പ് ഇല്ലായിരുന്നു. അതായത് ഒരു ലവറിന്റെ അടുത്തുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..’

 

‘മനസിലായി ‘

പെട്ടന്ന് ചാടി കയറി ഇഷാനി പറഞ്ഞു. ഒരുപക്ഷെ അവൾക്ക് കൂടുതൽ ഡീറ്റെയിൽ ആയി കേൾക്കാൻ താല്പര്യം ഇല്ലായിരുക്കും

 

‘നീ ഇത് ആരോടും പറയരുത്. അവൾക്കിവിടെ പഠിപ്പിക്കണ്ടതാ. അവന്മാർക്ക് പോലും അറിയില്ല. കേട്ടല്ലോ ‘

 

‘ഞാൻ പറയില്ല ആരോടും.. പക്ഷെ അവർക്ക് അറിയാത്തത് എന്തിനാ എന്നോട് മാത്രം ആയി പറഞ്ഞത്.’

അവൾ ന്യായമായ സംശയം ചോദിച്ചു

 

‘നിന്നോട് പറയാൻ തോന്നി… പറഞ്ഞു..’

അത് കഴിഞ്ഞു ഇഷാനി പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിച്ചു.

 

കയ്യിലെ പരിക്ക് മാറി കഴിഞ്ഞു കെട്ടഴിച്ചുവെങ്കിലും അവൾ എന്നോട് കാണിച്ച അടുപ്പം പിന്നീട് കുറച്ചില്ല. എന്തായാലും എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി ഇനിയിപ്പോ എന്ത് എന്ന ഭാവം ആയിരുന്നു അവൾക്കും.

Leave a Reply

Your email address will not be published. Required fields are marked *