‘കഴിഞ്ഞ ആഴ്ച അടിച്ചത് ആണല്ലോ. ഇനി പഞ്ചർ ആയോ..?
ഞാൻ കുനിഞ്ഞു ടയറിൽ നോക്കി
‘അളിയാ.. ദേ നിന്റെ ഫ്രന്റ് വീലും പഞ്ചർ ആണല്ലോ…? ഇതങ്ങനെ ഒരുമിച്ച്..?
ഞാൻ നോക്കിയപ്പോൾ രണ്ട് ടയറും കാറ്റില്ലാതെ ഒട്ടി കിടക്കുന്നു. ഒരുമിച്ച് കാറ്റ് പോകണം എങ്കിൽ ആരെങ്കിലും മനഃപൂർവം പഞ്ചർ ആക്കിയത് ആവാനെ തരുമുള്ളൂ.. ആഷിക്കും അത് തന്നെ ആണ് പറഞ്ഞത്.. അത് പറഞ്ഞോണ്ട് നിൽക്കുമ്പോ ആണ് ലച്ചു അത് വഴി നടന്നു വന്നത്.. അവളെന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചിട്ട് നടന്നു പോയി.. എനിക്കും ആഷിക്കിനും കാര്യം മനസിലായി.. ഇതായിരുന്നു അവളുടെ മറുപടി…!
‘എന്തുവാട വിഷയം..?
ആഷിക്ക് ചോദിച്ചു
‘ഒന്നുമില്ലടാ.. ഞാനിന്ന് അവളെ ഒന്ന് നേരെയാക്കാൻ നോക്കിയതാ..’
‘അതിനാണോ ഈ പണി.. നല്ല കീറു കിട്ടാത്തതിന്റെയാ.. പാത്തു മോളെ നീ ബസിൽ കേറി പോകുമോ.. ഞങ്ങൾ ഇത് കൊണ്ട് ശരിയാക്കട്ടെ..’
ഫാത്തിമ കാര്യം ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു.. അവളെ പറഞ്ഞു വിട്ടിട്ട് ഞാനും ആഷിയും കൂടി വണ്ടി തള്ളി അടുത്തുള്ള വർക്ക് ഷോപ്പിൽ എത്തിച്ചു.. അന്ന് തന്നെ വണ്ടി ശരിയായി കിട്ടി. വൈകിട്ട് ലക്ഷ്മി അത് പറഞ്ഞു വല്ലോം വിളിക്കുമെന്ന് ഞാൻ കരുതി അതുണ്ടായില്ല.. പാവപ്പെട്ട പിള്ളേരുടെ അടുത്ത് മാത്രമല്ല വേണമെങ്കിൽ എന്റെയടുത്തും വില്ലത്തരം കാണിക്കുമെന്ന ലക്ഷ്മിയുടെ താക്കീത് ആയിരുന്നു ഇന്ന് കണ്ടത്.. പക്ഷെ ഞാൻ അതൊരു തമാശ ആയെ കണ്ടുള്ളു. വണ്ടിയുടെ കാറ്റൂരി വിട്ടാൽ അണ്ടിയിലെ രോമം പോയ പോലെ ഉള്ളു എനിക്ക്..
പിറ്റേന്ന് അവളെ കണ്ടിട്ടും ഞാൻ മൈൻഡ് ചെയ്തില്ല.. അവൾ എന്നെ അത്ര പോലും നോക്കിയില്ല. ഞങ്ങളുടെ ബന്ധം ഇത്ര വേഗം അവസാനിച്ചല്ലോ എന്ന് ഞാൻ ചിന്തിച്ചു. അന്ന് ഉച്ചക്കാണ് അവളുമാർ റാഗ് ചെയ്തു വിട്ട ഗ്രീഷ്മയേ ഞാൻ കണ്ടത്. ആ പെണ്ണൊരു റെഡ് ഫ്രോക്കും ഹൈ ഹീലുള്ള ചെരുപ്പും ഒക്കെ ഇട്ടു അവൾക്കൊട്ടും ചേരാത്ത വേഷത്തിൽ ആണ് നടക്കുന്നത്.. കാണുന്നവർക്ക് ഒക്കെ ചിരി വരും ആ കോലം കണ്ടാൽ.. എന്നാൽ അവളുടെ മുഖത്ത് തന്നെ ഒരു അസംതൃപ്തി പ്രകടമായിരുന്നു. എന്തോ സംശയം തോന്നി ഞാൻ ആ പെണ്ണിനെ അടുത്തോട്ടു വിളിച്ചു
‘നിനക്കിത് ഒട്ടും ചേരുന്നില്ലലോ.. പിന്നെന്തിനാ ഈ ഫാഷൻ ഒക്കെ കാണിച്ചു നടക്കുന്നത്..?
എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും തന്നില്ല.. ഇന്നലെ ലച്ചുവിന്റെ ഒക്കെ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് ഞാനും അവരെപ്പോലെ റാഗ് ചെയ്യാൻ വിളിക്കുവാണ് എന്നാകും അവൾ കരുതിയിരിക്കുക.
‘നിനക്ക് ഇത് ഇട്ടിട്ട് സ്വയം വലിയ സുന്ദരി ആണെന്ന് തോന്നിയോ..?
ഞാൻ ചോദിച്ചു
‘ഇല്ല..’
അവൾ പേടിയോടെ പറഞ്ഞു
‘പിന്നെ എന്തിനാണ് ഇത് ഇട്ടു നടക്കുന്നത്..?
‘എന്നോട് ഇടാൻ പറഞ്ഞു..’
അവൾ മടിച്ചു പറഞ്ഞു
‘ആര്.. ലക്ഷ്മി ഒക്കെയാണോ..?
അവൾ അതേയെന്ന മട്ടിൽ തല കുനുക്കി
‘നീ വാ തുറന്നു പറ.. അവർ പറഞ്ഞോ നിന്നോട് ഇത് ഇടാൻ..’
‘ഇന്നലെ നൈറ്റ് ഐശ്വര്യ ചേച്ചിയും അലീന ചേച്ചിയും എന്റെ റൂമിൽ വന്ന് നാളെ ഇതൊക്കെ ഇടണം എന്ന് പറഞ്ഞു. ഇട്ടില്ലേൽ അവർ ഇതിലും കൂടിയ പണി തരും..’
അവളുടെ സംസാരം കേട്ട് എനിക്ക് പാവം തോന്നി
‘നീ ഹോസ്റ്റലിൽ അല്ലെ.. ഇപ്പോൾ പോയി ഇത് മാറി നിനക്ക് ചേരുന്ന എന്തെങ്കിലും ഇട്ടോണ്ട് വാ. ഇവിടെ അടുത്തല്ലേ..’
‘വേണ്ട ചേട്ടാ.. അവർ എന്നോട്..’
‘നിന്നെ ഒന്നും ചെയ്യില്ല. ഞാനാണ് ഇപ്പോൾ പറയുന്നത്.. ഇനി എപ്പോളെങ്കിലും അവളുമാർ നിന്റെ അടുത്ത് ഷോ ഇറക്കിയാൽ എന്നോട് വന്നു പറയണം..’
അവളെ തിരിച്ചു ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടിട്ട് ഞാൻ ലക്ഷ്മിയെ തിരക്കി പോയി.. അവൾ അവരുടെ ഫ്രണ്ട്സിന്റെ ഒക്കെ നടുവിൽ ആയിരുന്നു.. എന്നെ കണ്ടതും ഞങ്ങളുടെ സീക്രെട് എല്ലാവരും അറിയണ്ട എന്ന് വച്ചു അവൾ പതിയെ അടുത്തോട്ടു വന്നു..
