റോക്കി – 2 3അടിപൊളി  

 

അതിന് ശേഷം ഞാനും ലക്ഷ്മിയുമായി കുറച്ചു കൂടി അടുത്തു. അത്ര വലിയ കമ്പിനി ഒന്നും ആയില്ലെങ്കിലും കോളേജിൽ എവിടെയെങ്കിലും വച്ചു കാണുമ്പോൾ ചിരിക്കുകയും വന്നു സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അന്നത്തെ ഫോൺ ഇഷ്യൂ ഞങ്ങൾ പാടെ മറന്നു. ഇഷാനി പഴയത് പോലെ എന്നോട് അധികം അടുപ്പം കാണിക്കാതെയായി. എന്ന് വച്ചു എന്നെ അവഗണിക്കൽ ഒന്നും ഇല്ലായിരുന്നു. ഇപ്പോളും അവൾക്ക് ഇവിടെയുള്ള ഏറ്റവും വലിയ കമ്പിനി ഞാൻ തന്നെ ആണ്. പക്ഷെ എപ്പോളും അടുത്ത് വന്നുള്ള ഇരുത്തവും വഴക്കുകളും ഒക്കെ ഇല്ലാതെ ആയി. അവളെന്നോട് സ്നേഹം ഒരുപാട് കാണിച്ച സമയത്താണ് എന്നോട് ഒരുപാട് പിണങ്ങിയിരുന്നത് എന്ന് ഞാൻ മനസിലാക്കി. ഇപ്പൊ കാണിക്കുന്ന ഒരു അകൽച്ചയിൽ എനിക്കവളെ കുറ്റം പറയാൻ പറ്റില്ല. അവളിപ്പോ മറ്റൊരാൾ വിവാഹം കഴിക്കാൻ ഉറച്ചു വച്ചിരിക്കുന്ന പെണ്ണാണ്. അത് കൊണ്ട് തന്നെ എന്നോട് ഒരുപാട് അടുത്ത് ഇടപഴകുന്നത് ശരിയുമല്ല. ഇതെല്ലാം അറിഞ്ഞിട്ടും എനിക്കവളെ കാണുമ്പോൾ പലപ്പോഴും പഴയത് പോലെ ആകണമെന്ന് തോന്നി പോകും. എന്റെ കയ്യകലത്തിൽ അവൾ വന്നിരിക്കുമ്പോൾ എന്നത്തേയും പോലെ ആ കൈകളിൽ തൊടണമെന്ന് തോന്നും. അതെല്ലാം ഒഴിവാക്കാൻ ഞാനും അവളിൽ നിന്ന് കുറച്ചു അകലം വയ്ക്കാൻ തീരുമാനിച്ചു.

ക്ലാസ്സിൽ അധികം കയറാതെ ഇരിക്കലായിരുന്നു അതിനുള്ള പോംവഴി. നല്ല കുട്ടിയായി എല്ലാ ക്ലാസ്സിലും കയറിയ സ്വഭാവം ഞാൻ ഉപേക്ഷിച്ചു വീണ്ടും കോളേജിന്റെ മൂലകളിൽ ചേക്കേറി. അവളെ മറക്കാൻ വേണ്ടി മാറ്റാരെയെങ്കിലും വെറുതെ നോക്കാൻ രാഹുൽ എന്നെ പലതവണ ഉപദേശിച്ചു നോക്കി. അവൻ മുമ്പ് പറഞ്ഞത് പോലെ അവളെന്റെ ഉള്ളിൽ ഒരുപാട് ആഴത്തിൽ ഇറങ്ങിയിരുന്നു എന്നെനിക്ക് തോന്നി. അത് കൊണ്ട് മാറ്റാരെയെങ്കിലും അവിടെ പുതുതായി നടാൻ എനിക്ക് സാധിച്ചില്ല..

 

ഇഷാനി ആയി ഇത്രയും അടുത്ത സ്‌ഥിതിക്ക് പെട്ടന്നൊരു അകൽച്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ജീവിതത്തിലേക്ക് ആരാണ് വരുന്നത് ആരാണ് നമ്മളെ വിട്ടു പോകുന്നത് എന്നൊന്നും ഒരിക്കലും നമുക്ക് ഗണിച്ചു പറയാൻ കഴിയില്ല.

 

ഇഷാനിയുടെയും എന്റെയും സൗഹൃദം വല്ലപ്പോഴും ക്ലാസ്സിൽ വച്ചു കണ്ടാൽ മിണ്ടുന്ന അവസ്‌ഥയിൽ എത്തിയ സമയം, ഒരു അവധി ദിവസമാണ് ലക്ഷ്മിയുടെ കോൾ എനിക്ക് വരുന്നത്. അത്യാവശ്യം ആണ് പെട്ടന്ന് സ്റ്റേഡിയം റോഡിൽ വരണമെന്ന് അവളെന്നോട് പറഞ്ഞു. സമയം രണ്ട് കഴിഞ്ഞിരുന്നുവെങ്കിലും ഞാൻ ഉച്ചക്കത്തെ കഴിക്കുന്നതെ ഉള്ളായിരുന്നു. പെട്ടന്ന് ചോറുണ്ട് ഞാൻ അവൾ നിൽക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നപ്പോൾ ഒരു ഓരത്ത് കാർ പാർക്ക് ചെയ്തു അവളതിനുള്ളിൽ ഇരിപ്പുണ്ട്. ഞാൻ ചെന്നു കാറിൽ കയറി ഇരുന്നു. നല്ല ചൂടാണ് പുറത്ത്. കാറിൽ ഏ സി ഓണാണ്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പുറത്തേക്കാൾ ചൂടിലാണ് അവളുടെ മുഖം.

 

‘എന്ത് പറ്റി.. എന്താണ് പെട്ടന്ന് വരാൻ പറഞ്ഞത്..?

 

‘ദേ ആ ഇരിക്കുന്ന ബൈക്ക് കണ്ടോ.. അതവന്റെയാ..’

അവൾ കുറച്ചു മാറിയിരിക്കുന്ന ഒരു ബൈക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു

 

‘ആരുടെ.. നിന്റെ ലവറിന്റെയോ..?

 

‘അവനിപ്പോ എന്റെ ലവർ ഒന്നുമല്ല..’

ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.

 

‘സോറി.. പിന്നെ അവന്റെ ബൈക്ക് ആണ് അത്.. അതിന്…?

ഞാൻ കാര്യം മനസിലാക്കാൻ വേണ്ടി ചോദിച്ചു

 

‘അവൻ അവിടെ അകത്തുണ്ട്. അവന് എന്തെങ്കിലും പണി കൊടുക്കണം..’

ലക്ഷ്മി ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘എന്ത് പണി..?

എനിക്കവളുടെ ഉദ്ദേശം മനസിലായില്ല

 

‘എന്തെങ്കിലും.. അവന്റെ ബൈക്കിന്റെ കാറ്റൂരി വിട്ടാലോ..? ശേ അതൊക്കെ ചെറിയ പണിയാണ്.. കുറച്ചു വലിയ പണി കൊടുക്കണം..’

അവൾ ഭ്രാന്ത്‌ പിടിച്ചത് പോലെ പുലമ്പിക്കൊണ്ടിരുന്നു

 

‘നീ എന്തൊക്കെയാ ഈ പറയുന്നേ.. അവനിപ്പോ നിന്നെ വല്ല ശല്യവും ചെയ്തോ..?

 

‘നിനക്ക് അവനെ എന്റെ മുന്നിൽ വച്ചു ഒന്ന് തല്ലാൻ പറ്റുമോ.. അവൻ അടി കൊണ്ട് നാണം കെട്ട് നിൽക്കുന്നത് എനിക്ക് കാണണം..’

Leave a Reply

Your email address will not be published. Required fields are marked *