റോക്കി – 2 3അടിപൊളി  

 

‘ഡാ ഇതെങ്ങാനും മുങ്ങി പോയാൽ നമ്മൾ എന്ത് ചെയ്യും..?

 

‘മുങ്ങിയാൽ എന്ത് ചെയ്യാൻ.. നീന്തി കരയിൽ കയറണം.’

ഞാൻ ലാഘവത്തോടെ പറഞ്ഞു

 

‘അതിന് എനിക്ക് ഇത്ര ദൂരം ഒന്നും നീന്താൻ അറിയില്ല.. ഇവിടെ ഒക്കെ നല്ല ഒഴുക്കുണ്ടെന്ന് തോന്നുന്നു..’

 

‘അതിപ്പോൾ ആണോ പറയുന്നെ. ഞാൻ കരുതി നിനക്ക് നീന്തൽ ഒക്കെ അറിയാമായിരിക്കും എന്ന്.’

 

‘ഫ മൈരേ.. എന്നെ കൊണ്ട് പറയിക്കരുത്..’

പെട്ടന്ന് അവൾ പറഞ്ഞപ്പോൾ തെറി വായിൽ നിന്ന് വീണു. ഞങ്ങൾ രണ്ട് പേരും അത് കാര്യമായി എടുത്തില്ല. തിരിച്ചു അങ്ങോട്ട്‌ വിളിക്കാനുള്ള ലൈസൻസ് ആണ് അവളിപ്പോ തന്നത്. പുവർ ഗേൾ..!

 

‘ ഡാ അഥവാ നമ്മൾ മുങ്ങിയാൽ നീ എന്നെ രക്ഷിച്ചോണെ.. ഇപ്പോൾ ഞാൻ മരിച്ചാൽ ഞാൻ പ്രേമനൈരാശ്യത്തിൽ മുങ്ങിച്ചത്തതാണെന്ന് ആ നവനീത് മൈരൻ കരുതും..’

 

‘സമ്മതിച്ചു.. ഇത് മുങ്ങിയാൽ എന്ത് വില കൊടുത്തും നിന്നെ ഞാൻ രക്ഷിക്കാം.. പക്ഷെ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം..’

 

‘എന്ത് കാര്യം..?

അവൾ ചോദിച്ചു

 

‘ഏറ്റവും ബെസ്റ്റ് ക്ലബ് ഏതാണ്..?

 

‘അത് ഞാൻ നേരത്തെ പറഞ്ഞല്ലോ.. റയൽ മാഡ്രിഡ്‌..’

 

‘ഓഹോ.. അങ്ങനെ ആണോ..?

ഞാൻ വള്ളത്തിൽ ഇരുന്ന് ചെറുതായി ഒന്ന് വിറച്ചു. വള്ളം ചെറുതായ് ഒന്ന് വെട്ടി. അതിൽ ലക്ഷ്മി നല്ലോണം ഒന്ന് ഞെട്ടി

 

‘ഡാ… അടങ്ങി.. ഇരിക്ക്.. ഞാൻ സീരിയസ് ആയി പറയുവാ.. എനിക്ക് പേടിയാവുന്നു..’

 

‘ഓഹോ സീരിയസ് ആണോ.. എന്നാൽ ഞാനും സീരിയസ് ആ.. ഞാൻ ചോദിച്ചതിന് ആൻസർ പറ.. ബെസ്റ്റ് ക്ലബ് ഏതാണ്..?

 

‘അതിനി എത്ര തവണ ചോദിച്ചാലും റയൽ തന്നെ..’

അവൾ കടുപ്പിച്ചു പറഞ്ഞു. അവളുടെ കടുപ്പം ഒന്ന് കുറയ്ക്കാൻ ഞാൻ വീണ്ടും ഒന്ന് കുലുങ്ങി..

 

‘അർജുൻ… ഞാൻ സീരിയസ് ആയി പറയുവാ.. അടങ്ങി ഇരുന്നേ…’

ലക്ഷ്മിയുടെ ശബ്ദം കുറച്ചു സീരിയസ് ടോണിൽ ആയി.. പക്ഷെ ഞാൻ അപ്പോൾ കുറച്ചു കൂടി തമാശയായി വള്ളത്തിൽ എണീറ്റ് നിന്ന്.. ഞാൻ ബാലൻസ് ചെയ്യുമ്പോൾ വള്ളം അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വെട്ടി..

 

‘അർജുൻ.. പ്ലീസ്.. എനിക്ക് പേടിയാവുന്നു.. നിനക്ക് മനസാക്ഷി ഇല്ലേ…?

ലക്ഷ്മി കെഞ്ചുന്ന അവസ്‌ഥയിൽ എത്തി

 

‘ഞാൻ ചോദിച്ചതിന് അൻസർ പറ..’

 

‘എന്തുവാ നീ ഈ കാണിക്കുന്നേ.. പ്ലീസ് ഒന്ന് ഇരിക്കുവോ അവിടെ മര്യാദക്ക്..’

 

‘ആദ്യം ഉത്തരം പറ..’

ഞാൻ ലവലേശം ദയ അവളോട് കാണിച്ചില്ല.

 

‘ബാഴ്സ..!

പതിഞ്ഞ ശബ്ദത്തിൽ താല്പര്യമില്ലാത്ത പോലെ അവൾ പറഞ്ഞു

 

‘ഇങ്ങനെ പോരാ.. ഉറക്കെ ഇത്രയും നേരം സംസാരിച്ച പോലെ പറയണം.. മുഴുവൻ ആയും പറയണം ബെസ്റ്റ് ക്ലബ്‌ ഏതാണെന്നു..’

ഞാൻ പറഞ്ഞു. എന്നോട് ഇനിയും കെഞ്ചിയിട്ടും ചൂടായിട്ടും ഒന്നും കാര്യമില്ല എന്ന് മനസിലായി ലക്ഷ്മി എന്റെ മുഖത്ത് നോക്കാതെ വള്ളത്തിൽ നോക്കികൊണ്ട് പറഞ്ഞു

‘ഏറ്റവും ബെസ്റ്റ് ക്ലബ്‌ ബാഴ്സിലോണ.. പോരെ..?

 

‘മ്മ്.. മതി..’

ഞാൻ മെല്ലെ വള്ളത്തിൽ ഇരുന്നു. അവൾക്കൊരു ചെറിയ പിണക്കമുണ്ട് മുഖത്ത്. എന്റെ നേർക്ക് നോക്കുന്നില്ല

 

‘ലക്ഷ്മി.. ഫുട്ബോളിൽ ഗോട്ട് ആരാടി..?

 

‘ക്രിസ്റ്റ്യാനോ റൊണാൾഡോ..’

അവൾ പിണക്കത്തോടെ പറഞ്ഞു

 

‘ഉറപ്പാണോ..?

ഞാൻ വീണ്ടും ചെറുതായ് വള്ളം ഒന്ന് കുലുക്കി.

 

‘അർജുൻ.. ഇത് നീ പറഞ്ഞില്ലായിരുന്നു ആദ്യമേ.. ഇതൊട്ടും ശരിയല്ല..’

 

‘നമ്മൾ ഇത്രയും നേരം തർക്കിച്ചത് ഇത് രണ്ടുമല്ലേ. ഇതിന് ഒരു തീരുമാനം ആവട്ടെ..’

ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു. അവൾ റൊണാൾഡോ എന്ന് തന്നെ പറഞ്ഞപ്പോൾ ഞാൻ വള്ളം കുറച്ചു കൂടി ആയത്തിൽ ഇളക്കി

 

‘ഞാൻ പറയാം.. പറയാം.. കുലുക്കല്ലേ..’

ലക്ഷ്മി പേടിച്ചു കൊണ്ട് പറഞ്ഞു

‘ശശി ‘

 

അവൾ വളരെ പതുക്കെ ആണ് പറഞ്ഞത് എങ്കിലും അത് മെസ്സി എന്നല്ല പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അവളെ പേടിപ്പിക്കാൻ ഒന്ന് കൂടി എണീക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് കുമ്പിട്ടു എന്റെ കാലിൽ തൊട്ടു

Leave a Reply

Your email address will not be published. Required fields are marked *