ഞാൻ തന്നെ ആണ് മുൻകൈ എടുത്തു മിണ്ടിയത്.. അവളെന്നോട് ഒന്നും തിരിച്ചു മിണ്ടിയില്ല എങ്കിലും അവൾക്ക് എന്നോട് പിണക്കം ഇല്ലെന്ന് എനിക്ക് തോന്നി.
‘ഞാൻ അന്ന് തല്ലിയത് കൊണ്ട് ഇപ്പോളും പിണക്കം ആണോ? സത്യത്തിൽ ഞാൻ അന്ന് ചെയ്തത് ശരിയായില്ല എന്ന് തോന്നി. അതാണ് നിന്നോട് മിണ്ടില്ല എന്ന് പറഞ്ഞു പോയിട്ട് പിന്നെയും വന്നു മിണ്ടുന്നതു.’
ലച്ചു എന്റെ മുഖത്ത് നോക്കാതെ ഇരുന്നു
‘എന്നോട് ഇപ്പോളും പിണക്കമാണോ..?
അവൾ ആണെന്ന് തലയാട്ടി..
‘നിന്നോട് ഇഷ്ടം കുറച്ചു ഉള്ളത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞതും ചെയ്തതും.. ഇപ്പോൾ എങ്കിലും നിനക്ക് തോന്നുന്നില്ലേ ചെയ്തത് ശരിയല്ല എന്ന്..?
‘അതിന് ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നെ തല്ലിയത്..?
അവൾ ചെറിയ ദേഷ്യത്തോടെ എന്നോട് ചോദിച്ചു
‘നീ ആ ഗ്രീഷ്മയേ ഓരോ വേഷം കെട്ടിച്ചു നാണം കെടുത്തിയില്ലേ..?
‘അത് ഞാനാണോ.. ഞാനാണ് എന്ന് അവൾ പറഞ്ഞോ..? ഞാൻ അവളെ അന്ന് പിന്നെ കണ്ടിട്ടില്ല. ഐശ്വര്യ ഒക്കെ അവളുടെ ഹോസ്റ്റലിൽ ആണ്.. അവരാണ് രാത്രി അവളോട് ഇങ്ങനെ ഒക്കെ പറഞ്ഞത്. ഞാൻ അത് അറിയുന്നത് രാവിലെ കോളേജിൽ വന്നു കഴിഞ്ഞു. അത് കണ്ട് ചിരിച്ചു എന്നല്ലാതെ ഞാൻ അതിടാൻ ഒന്നും അവളോട് പറഞ്ഞിട്ടില്ല..’
‘സത്യം ആണോ.. ശരിക്കും..?
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
‘അല്ല.. കള്ളം..!
അവൾ എന്റെ കൈ തട്ടി മാറ്റി
‘അയ്യോ സോറി.. ഞാൻ പെട്ടന്ന് കരുതി നീ ആണ് അതിനും പിന്നിൽ എന്ന്..’
‘നീ കരുതുമല്ലോ.. ഞാനാണല്ലോ നീ കണ്ടതിൽ ഏറ്റവും മോശം പെൺകൊച്ചു..’
അവൾ പരിഭവത്തോടെ പറഞ്ഞു
‘ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു ഒന്നും പറഞ്ഞതല്ല. അപ്പോളത്തെ ദേഷ്യത്തിൽ..’
‘നീ ഒന്നും പറയണ്ട.. എന്റെ കൂടെ നടക്കുന്നത് നാണക്കേട് അല്ലെ..?
‘സോ…റീ.. നൊന്തോ ഞാൻ തല്ലിയത്..’
ഞാൻ അവളുടെ കവിളിൽ തൊട്ട് ചോദിച്ചു
‘പോടാ.. ‘
അവൾ കൈ തട്ടി മാറ്റി എന്റെ കയ്യിൽ തല്ലി..
‘എനിക്ക് അറിയാതെ പറ്റിയത് അല്ലെ.. സോറി..’
‘സോറി പോരാ.’
അവൾ എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞു
‘പിന്നെന്താ വേണ്ടത്..?
‘എനിക്ക് നിന്നെ തിരിച്ചു തല്ലണം..’
അവൾ പറഞ്ഞു
‘തല്ലിക്കൊ..!
ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി..
‘കയ്യിലല്ല. എന്നെ തല്ലിയത് പോലെ മുഖത്ത്..’
‘അത്‍ പറ്റില്ല. മുഖത്ത് തല്ലിയാൽ എനിക്ക് ദേഷ്യം വരും. വേറെ എവിടെ വേണമെങ്കിലും തല്ലിക്കോ..’
‘പറ്റില്ല. എനിക്ക് മുഖത്ത് തന്നെ തല്ലണം..’
അവൾ വാശി പിടിച്ചു.. ഒടുവിൽ എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. അപ്പോളല്ല. ഞങ്ങൾ അടുത്ത തവണ മുറിയെടുത്തപ്പോൾ
‘ആഞ്ഞടിക്കട്ടെ..?
അവൾ കൈ വീശി എന്റെ മുഖത്ത് കൊണ്ട് വന്നു ചോദിച്ചു
‘എന്തെങ്കിലും കാണിക്ക്..’
‘രണ്ട് കവിളിലും അടിക്കുമെ..’
അവൾ കൈ വീശൽ തുടർന്നു. എന്റെ കവിളിന് തൊട്ടടുത്തു എത്തുമ്പോ കൈ സ്റ്റോപ്പ് ആക്കും.. പിന്നെയും വീശും
‘ഞാൻ ഒരെണ്ണമേ അടിച്ചുള്ളൂ. അത് തന്നെ തിരിച്ചു തന്നാൽ മതി..’
‘പ്ലീസ് കൊതി കൊണ്ടല്ലേ.. കോളേജിൽ എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ലല്ലോ..’
‘എന്റെ മനസ്സ് മാറുന്നതിനു മുന്നേ നീ ചെയ്യ്.. മാറിയാൽ പിന്നെ എന്നോട് പിന്നെയും പറഞ്ഞു വരരുത്..’
‘ഉയ്യോ മാറരുത്.. ഞാൻ ഇപ്പോ തരാം.. ‘
അവൾ കൈ എന്റെ മുഖത്തിന് അടുപ്പിച്ചു വച്ചു ചെറുതായ് ഒന്ന് മുഖത്തിന് കൊട്ടി.. അടി എന്ന് പറയാൻ പറ്റില്ല.
‘ഇതാണോ അടി..’
ഞാൻ സംശയത്തോടെ ചോദിച്ചു
‘ആ ഇതാണ് എന്റെ അടി.. ഇഷ്ടം ആയോ.. ഇനീം വേണോ..?
അവൾ എന്റെ മടിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു
‘ഇങ്ങനെ ആണേൽ രണ്ടെണ്ണം തന്നോ..’
വേദനയും ഇല്ല അടിക്കുവാണ് എന്ന തോന്നലും ഇല്ല.. പിന്നെ ഒരു തമാശക്ക് എന്ന പോലെ വാങ്ങാം
‘ഇനി തരാം.. പക്ഷെ നീ ആദ്യം എന്നെ തല്ലണം..’
