ഞങ്ങൾ ഒരു 7 മണി വരെ കറങ്ങി ബീച്ചിലോക്കെ നടന്നിട്ട് പതിയെ നീങ്ങി….
നമ്മൾക്ക് ഫൂഡ് കഴിച്ചാലോ ഞാൻ ചോദിച്ചു….
ശെരി എന്ന അങ്ങനെ ആവട്ടെ എല്ലാരും സമ്മതിച്ചു….
ഞാൻ അവരെ അടുത്തുള്ള ഒരു ഹോട്ടലിൽ കൊണ്ട് പോയി
ഇവിടെ കിടിലം ഫൂഡ് കിട്ടും വാ ഞാൻ അവരെ വിളിച്ചു….
എന്താ മോനെ ഇന്ന് കൂടെ വരുന്ന ചെക്കൻ ഇല്ലെ പുതിയ ആൾകാർ ആയിരിക്കുന്നു….
ഹേ അവരൊക്കെ ഞെട്ടി….
ഇല്ല ചേട്ടാ ഞാൻ ഇന്ന് പോയില്ല ലീവ് ആണ്….
നന്ദൻ : ആരാ ടാ കൂടെ വരുന്ന ആൾ
എൻ്റെ പൊന്നോ എൻ്റെ കൂടെ വർക്കിന് വരുന്ന ഒരുത്തൻ ആണ്…. ഞങ്ങൾ ആണ് എന്നും വരാറ്…
റെമോ : എൻ്റെ നന്ദ നിൻ്റെ ഒരു സംശയം മിണ്ടാതെ കഴിക്കാൻ നോക്ക് ചുമ്മാ
ശ്രീ : അപ്പോ നീ അല്ലേ പറഞ്ഞത് ഞാൻ ഫൂഡ് കഴിക്കില്ല രാത്രി എന്ന്….
ഞാനോ ഞാൻ അങ്ങനെ പറഞ്ഞത് ആയി ഓർക്കുന്നില്ല …..
നിങൾ കഴിക്ക് ഞാൻ പറഞ്ഞു ….
ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ അവിടെ നിന്നും ഇറങ്ങി…..
എങ്ങനെ ഉണ്ട് ഫൂഡ്
കിടിലം ….
അതാണ്……
നിങൾ പോയിട്ട് എന്ന് തിരിച് വരും നന്ദൻ ചോദിച്ചു….
ഞങ്ങൽ ഓണം കഴിഞ്ഞ് വരും
അത് നന്നായി റെമോ പറഞ്ഞു….
അങ്ങനെ ഓരോന്നും പറഞ്ഞ് ഞങ്ങള് ബസ്സ് സ്റ്റാൻഡിൽ പോയി ഇരുന്നു….
ഇതെന്താ കൈയ്യില് നന്ദൻ ശ്രീയോട് ചോദിച്ചു…..
ഇത് ചുമ്മാ വായിക്കാൻ ബുക്ക് ….
അമയം ഒമ്പത് മണി ആയി
നന്ദനും ആയി സംസാരിച്ച് ഇരുക്കുവായിരുന്ന് ഞാൻ ….ശ്രീ എൻ്റെ അടുത്തേക്ക് വന്ന് ഇരുന്നു
സൂര്യ അവൾ സമസ്രിച്ചൊണ്ട് ഇരുന്ന എന്നെ വിളിച്ചു….
ഇം എന്ത ശ്രീ
അല്ല വേറെ ഒന്നും വിചാരിക്കല്ലെ
കാര്യം
പറ
അല്ല നിനക്ക് പൈസ വല്ലതും ആവശ്യം ഉണ്ടൊ….അല്ല ഞാൻ തിരിച് മേടിക്കാം
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു….
അയ്യോ വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ ഇനി ചോദിക്കില്ല
ഞാൻ അവളുടെ കൈയ്യിൽ പതിയെ കൈ വച്ച് അമർത്തി….
താങ്ക്സ്….
അവൾ അൽഭുതം പോലെ എന്നെ നോക്കി….
എന്ത്
എനിക്കറിയാം ഞാൻ കഷ്ടപെടണ്ട എന്ന് വച്ചാ നീ ഇതൊക്കെ പറയുന്നത്…. പക്ഷേ എനിക്ക് ഒന്നാ ഇപ്പോഴും അറിയാത്തത്
എന്താ അത്
ഡു ഐ ഡിസർവ് യു…..
ഏയ് എന്താ ഇത് കൊച്ച് കുട്ടികളെ പോലെ ഹേ….ഐ ലവ് യു അത് തന്നെ ആണ് നിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി യു ആർ ലൗവബൾ അത്ര തന്നെ….
എന്നാലും
ഒരു എന്നാലും ഇല്ല ….എനിക്ക് അറിയാം നിൻ്റെ മനസ്സിൽ എന്താണ് എന്ന്… പക്ഷേ അത് നിൻ്റെ വെറും തെറ്റി ധാരണ മാത്രം ആണ് ഞാൻ ഹാപ്പി ആടാ….
നന്ദൻ : ഹലോ ലൗ ബേർഡ്സ് ഇന്നാ കഴിക്ക് അവൻ ഐസ്ക്രീം കൊണ്ട് തന്നു
താങ്ക്സ് നന്ദ….
സൂര്യ നീ എന്നെ മിസ്സ് ചെയ്യോ
ഇല്ല
പോടാ
ഹേ ഞാൻ സത്യം പറയട്ടെ
പറ
ഞാൻ ഒരുപാട് മിസ്സ് ചെയ്യും
ആണോ 😀
ഉം
ഞാൻ പോയിട്ട് പെട്ടന്ന് വരാം കേട്ടോ
അയ്യോ വേണ്ട നീ ഫാമിലിയുടെ കൂടെ നല്ല പോലെ ടൈം സ്പേൻ്റ് ചെയ്യ് അടിച്ച് പൊളിക്ക്
ദേ ബസ്സ് വന്നു…..
നന്ദൻ : അത് എടുക്കാൻ സമയം ഉണ്ട്…..
നന്ദൻ : ടാ റെമോ നീ എവിടെ അണ് താമസം…..
റെമോ : ഞാൻ ഇവിടെ ഒരു വീട്ടിൽ ആണ് താമസം ഒരുന്5 കിലോമീറ്റർ ഉണ്ട്…..
ശ്രീ : ഹേ അപ്പോ ഇവൻ നിൻ്റെ കൂടെ അല്ലേ താമസം
നന്ദൻ : എൻ്റെ കൂടെ ഒന്നും അല്ലാ…
ശ്രീ : അപ്പോ ഇവൻ പറഞ്ഞു നിങ്ങളെ കൊണ്ട് ഹോസ്റ്റലിൽ ആക്കാൻ….
റെമോ: അതിന് ഞാൻ അല്ലല്ലോ ഈ വെളിവുക്കെട്ടവൻ അല്ലേ പറഞ്ഞത്…..
അവൻ എന്നെ നോക്കി പറഞ്ഞു….
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു….
ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിച്ച് ഇരുന്നു….
സമയം ആവാറായാപ്പോ ഞങൾ ബസ്സിൻ്റെ അടുത്തേക്ക് പോയി എല്ലാം ഒക്കെ ആയി….
അവര് രണ്ട് പേരും യാത്ര ഒക്കെ പറഞ്ഞ് നിന്നു….
ശ്രീ എൻ്റെ അടുത്തേക്ക് വന്നു…
സൂര്യ
ഓ
പോട്ടേ
ശെരി
അവൾ എന്നെ വന്ന് കെട്ടിപിടിച്ചു…..എൻ്റെ പൊറം തലയിൽ തലോടി…..
ഐ വിൽ മിസ്സ് യു സൂര്യ അവൾ അതും പറഞ്ഞ് എൻ്റെ കവിളിൽ ഉമ്മ വച്ചു…
പോട്ടെ ടാ
പോയിട്ട് വാ ….
അവൾ വണ്ടിയിൽ കേറി ഇരുന്നു…
ഞാൻ കമ്പിയുടെ താഴേ നിന്നു….
ടാ പോയെ പോയി റെസ്റ്റ് എടുക്ക്…. അവൾ എന്നോട് പറഞ്ഞു
അത് സാരം ഇല്ല നിങൾ പോയിട്ട് പോവാ…..
കുറച്ച് കഴിഞ്ഞതും അവരുടെ വണ്ടി പോയി ഞങ്ങൾ വീട്ടിലേക്കും …
