Hero – 2 1

അങ്ങനെ അല്ല ടാ ഇത്ര ദിവസം സൊള്ളിയിട്ട് ഇപ്പൊ സംസാരിക്കാതെ ഇരിക്കുമ്പോ എന്തോ പോലെ….

ടാ ടാ മൊണ്ണെ എന്നാ കേറി ചെല്ല് പട്ടിയുടെ വില കിട്ടില്ല

ചെ വേണ്ടായിരുന്നു…. ലെ സൂര്യ

എന്താ ഒരു ചാഞ്ചാട്ടം ഹേ ഞാൻ ഒരു കാര്യം പറയാം നിനക്ക് വേണേൽ പോവാ കേട്ടോ എന്നോട് ഇതും പറഞ്ഞ് വന്നെക്കരുത്ത്

അങ്ങനെ അല്ല ടാ നീ തന്നെ ആലോചിക്ക് കൃഷ്ണ ആൻ്റി എന്താ പറയാറ് പെൺകുട്ടികളെ കരയിക്കരുത് എന്നല്ലേ

അയ്യോ ആൻ്റി പറയുന്നത് മുഴുവൻ കേക്കുന്ന ഒരു മഹാൻ …. അപ്പോ നമ്മൾ കരഞ്ഞതോ ജീവിതത്തിൽ ഹേ ഇന്ന് നീ കരഞ്ഞതോ എൻ്റെ ചങ്ക് ആണ് തകർന്നത് … അപ്പോ നിനക്ക് എന്നെ ഓർമ ഇല്ലേ

സോറി ടാ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ച് പറഞ്ഞതാ എനിക്ക് നീ അല്ലേ എല്ലാം ഹേ….നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട

നീ വിഷമിക്കണ്ട നീ നിൻ്റെ ഇഷ്ടം പോലെ ചെയ്തോ പക്ഷേ എൻ്റെ പിന്നാലെ ഇനി തും പറഞ്ഞ് വരരുത് കേട്ടോ…

വേണ്ട അതൊക്കെ പിന്നെ നീ വാ ഫൂഡ് കഴിക്കാം

എന്താ

കഞ്ഞി

ശോ ഈ കഞ്ചി തന്നെ ആണോ എന്നും

അതെ വേണേൽ വന്ന് കഞ്ചി കൂടി എനിക്ക് ഇത്ര ഒക്കെ പറ്റൂ നീ അവൻ്റെ കൂടെ കൊറേ ഫൂഡ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചത് അല്ലേ അപ്പോ നീ ഉണ്ടാക്കി കഴിച്ചോ എനിക്ക് ഇതെ പറ്റൂ

ഇനി. നിനക്ക് ഞാൻ ഫുഡും കൂടെ ഉണ്ടാക്കി തരാം പട്ടി

വേണ്ട നീ വരുന്നോ അവസാനം ആയി ചോദിക്കുവാ

ശെരി നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ വരാം 😏

ആ ശെരി നിർബന്ധിക്കുന്നു വാ

അളിയാ കറി എന്താ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് നടന്നോണ്ട് ചോദിച്ചു….

ആച്ചിക്കാ ശുദ്ധ അച്ചാർ

ഓഹ് തെണ്ടി

എന്താ വേണ്ടേ

അല്ല നിർബന്ധിച്ചാൽ

ശെരി കുറച്ച് അച്ചാർ എടുത്ത് കേറ്റ്

😂 .. .. ..

(രണ്ട് ദിവസം കഴിഞ്ഞ്)

റെമോ : ഹലോ നീ എവിടെ ആണ് പോയിട്ട് കൊറേ നേരം ആയല്ലോ

ഞാൻ : വരാം എന്താ കാര്യം

വരുമ്പോ.മുളക് പൊടി വാങ്ങി കൊണ്ട് വാ

കഞിക്ക് എന്തിനാണാവോ മുളക് പൊടി….

ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാൻ ആണ്….

എന്ത്

സാമ്പാർ

കൊള്ളാം അതെ നാളെയും കൂടെയെ ലീവ് ഉള്ളൂ എനിക്ക് വൈയ്യ റിസ്ക് എടുക്കാൻ …. നീ ഫോൺ വെക്ക് പിന്നെ പൈസ കിട്ടി അപ്പോ എങ്ങനെ ആണ് രാത്രി പരിപാടി

വള്ളം കളി തന്നെ….

ഒക്കെ റെഡി ആയി നിന്നോ…..

ബാറിൽ കേറി ഒന്ന് രണ്ട് മൂന്ന് പിന്നെ എണ്ണം തെറ്റി ഞങൾ ആടി ആടി റോഡിൽ കൂടെ നടന്നു….

റെമോ : അളിയാ അളിയാ

എന്താ

എനിക്ക് മറിയയെ കാണണം

പ്പ അഭിനയം ഒക്കെ അവരുടെ മുന്നിൽ മതി ഒരുപാട് അഭിനയിച്ച് മറിക്കാതെ നീ അതും എന്നോട്….

ഹി ഹി എൻ്റെ അളിയൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ….

അതെ അതെ പിന്നെ നാളെ കോളജിൽ പോയിട്ട് ഒരു കംപ്ലൈൻ്റ് എഴുതി വാങ്ങി പോലീസ് സ്റ്റേഷൻസിൽ കൊണ്ട് കൊടുക്കണം

എന്തിനാ

എടാ അവൻ അങ്ങനെ ഒതുങ്ങുന്ന ഇനം അല്ലാ നമ്മളും കരുതി ഇരിക്കണം അവര് പിടിച്ച് ഒന്ന് വിരട്ടുമ്പോ അവനും ഒന്ന് ഒതുങ്ങി ഇരിക്കും

ആര്

നിൻ്റെ തന്ത

ഓ ലവൻ ഹരി….

ആ വാ…നീ ഓവർ തന്നെ കേട്ടോ

അല്ല ഞാൻ ഒരെണ്ണം അല്ലേ കഴിച്ചുള്ളു

ഉവ്വ്

റെമോ നേ താങ്ങി സൂര്യ നടന്നു അവർ നടന്ന് അകന്നു….. . . . അടുത്ത ക്ളാസ്സ് ദിവസം

ശ്രീ : അവര് നമ്മളോട് മിണ്ടാൻ വരോ

മറിയ : അറിയില്ല നിൻ്റെ മണ്ടതരത്തിന് കൂട്ട് നിന്ന് ഇപ്പൊ എൻ്റെ കാര്യം അവതാളത്തിൽ ആയി

ശെരി ആണ് സോറി

ഡീ ഞാൻ ചുമ്മാ പറഞ്ഞതല്ലേ പൈയ്യന്മാർ അല്ലേ രണ്ട് ദിവസം കഴിയുമ്പോ തിരിച് വരും അവർക്ക് സ്നേഹിച്ച അത്ര പെട്ടെന്ന് വിട്ടിട്ട് പോവാൻ പറ്റില്ല

നന്ദൻ : എന്താണ് ചർച്ച അവര് വന്നില്ലേ

ശ്രീ ; ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു

എന്താ കാര്യം

എടാ4അവരെ ഞങ്ങൾ ബീച്ചിൽ വച്ച് കണ്ടൂ

എന്നിട്ട്

മറിയ : ഒരു രക്ഷ ഇല്ല കൊല്ലാൻ വന്നില്ല എന്നെ ഉള്ളൂ റെമോ ഒക്കെ ഇത് വരെ കാണാത്ത ഒരു മുഖം

നന്ദൻ : ഞാൻ പറഞ്ഞില്ലേ പിള്ളേർ തീ ആണ് …. ഇനി രക്ഷ ഇല്ല

ശ്രീ : നീ വിളിച്ചോ അവരെ

ഞാൻ വിളിച്ചു എന്നോട് വലിയ സീൻ ഒന്നും ഇല്ല പക്ഷെ നിങ്ങളും ആയി കമ്പനി വച്ച ഇനി ചിലപ്പോ അവർ എന്നെയും ചവിട്ടി വെളിയിൽ തള്ളിയാലോ

വിഷ്ണു അങ്ങോട്ട് കേറി വന്നു…

Leave a Reply

Your email address will not be published. Required fields are marked *