Hero – 2 1

സൂര്യ ദേഷ്യം വിരൽ തുമ്പിൽ കൊണ്ട് നടക്കുന്നവൻ തല്ല്കൊള്ളി അവൻ്റെ കൂടെ ഉള്ളത് വകതിരിവ് എന്ത് എന്ന് പോലും അറിയാത്ത വേറെ ഒന്ന് രണ്ടും കൂടെ ആയാ പറയണ്ടല്ലോ

അതിൻ്റെ പരിണിത ബലം ആണ് ഇപ്പൊ പോയ വാണത്തിൻ്റെ തലയിലെ കേട്ട് …..

അടിച്ച് മണ്ട പോളന്നു കളഞ്ഞില്ലെ രണ്ടും കൂടെ …. നന്ദൻ ആവേശം കേറി അങ്ങ് പറഞ്ഞു….

നീ കണ്ടോ ശ്രീ അവനോട് ചോദിച്ചു…..

ഞാൻ ഒന്നും കണ്ടില്ല അവൻ്റെ തലയിലെ കേട്ട് കണ്ട അറിയില്ലേ ……അടിച്ച് മണ്ട പോളന്ന പോലെ ഇല്ലെ ഹേ

അവൻ എവിടെ ആണ് ഇപ്പൊ …..

അറിയില്ല ഗ്രൗണ്ടിൽ കാണും…..

അവരെല്ലാവരും കൂടെ ഗ്രൗണ്ടിലേക്ക് പോയി….

റെമോ: മറിയ ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ എന്ത് വന്നാലും ഞാൻ നോക്കിക്കോളാം…..

മറിയ: അത് പിന്നെ എനിക്ക് അറിയില്ലേ ….

റെമോ: ഹേ വളഞ്ഞോ …..

ശ്രീ: മിണ്ടാതെ ഇരി ഒന്ന്….

ഞാൻ അവരുടെ വരവ് കണ്ടു…..

ഹോ ഇനി തോടങ്ങും പഴി എടുക്കാൻ…. ഞാൻ എണീക്കാൻ തുടങ്ങി….

സൂര്യ നിന്നെ ….ശ്രീ എന്നെ പിന്നിൽ നിന്ന് വിളിച്ചു…..

എന്താ ഇനി കുട്ടിക്ക് വേണ്ടത്ത്….

എനിക്ക് ഒന്നും വേണ്ട അവന്മരും ആയി പ്രശ്നത്തിന് ഒന്നും പോവണ്ട കേട്ടോ ….. അവൾ പറഞ്ഞു….

ശെരി വേറെ

നീ ചൂടാവാതെ …..

വേണ്ട ഞാൻ ചിരിച്ചോണ്ട് നികാം….

നല്ല രസം കാണാൻ…..

നിന്നെ ഞാൻ കൈ ഓങ്ങി…..

പക്ഷേ അവളിൽ ഒരു കുലുക്കവും ഇല്ല…

അടി അവൻ്റെ തല പൊളിച്ച പോലെ എൻ്റെയും പോളിക്ക് കൈ വേണ്ട അവിടെ ജനൽ ഉണ്ടാക്കാൻ വച്ച കമ്പി ഉണ്ട് അത് കൊണ്ട് വാ…..

പെട്ടന്ന് ആണ് എനിക്ക് എൻ്റെ തെറ്റ് മനസ്സിലായത് പെട്ടന്ന് തന്നെ ഞാൻ കൈ താഴ്ത്തി….

സോറി സോറി എനിക്ക് ദേഷ്യം കൺട്രോൾ ആകാൻ പറ്റിയില്ല ….

സോറി ശ്രീ റിയലി സോറി ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു….

കോഴപ്പണം ഒന്നും ഇല്ല ഒന്നുമില്ലെങ്കിലും നമ്മൾ കപ്പിൾസ്സ് അല്ലേ….

നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ ഒന്ന് മിണ്ടത്തെ ഇരുന്നോ കണ്ടില്ലേ എനിക്ക് ചുറ്റും നൂറ് പ്രശ്നങ്ങൾ ആണ് ….

അപ്പോ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒക്കെ…. അവൾ എന്നെ നോക്കി പറഞ്ഞു….

ഇങ്ങ് വാടി ഞാൻ അവളെ പിടിച്ച് വലിച്ച് അവിടെ ഇരുത്തി….

എടി നിനക്ക് വട്ടാണോ അതോ നിന്നെയും ആരെങ്കിലും തലക്ക് അടിച്ചോ….. എന്നെ പറ്റി നിനക്ക് എ ബി സി ഡീ അറിയാമോ പോട്ടെ എൻ്റെ പേരെങ്കിലും അറിയാമോ….

നീ സൂര്യ എൻ്റെ ബോയ്ഫ്രണ്ട്….. അവൾ ഒറ്റവാക്കിൽ പറഞ്ഞു…..

ആഹ്…. ദേ പിന്നെയും എടി ഒരു പർവേർട്ടിനെ സ്നേഹിക്കാൻ ഇത് സിനിമ ഒന്നും അല്ല പച്ചയായ ജീവിതം ആണ്…

അതിന് നീ അങ്ങനെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം …. അവളുടെ വാക്കുകളിലെ കോൺഫിഡൻസ് എന്നെ ഭ്രാന്തൻ ആക്കി….

എടാ നന്ദ ഇവളക്ക് വല്ല പ്രാന്തും ഉണ്ടോ നീ നോക്ക്…..

എടി നീ വിചാരിക്കും പോലെ നിന്നെ സ്നേഹിക്കാനും മാത്രം ഒരുത്തൻ അല്ല ഞാൻ …..

ആരാ നീ…..

അത് നീ അറിയണ്ട ആവശ്യം ഇല്ല….

റെക്കോർഡ്സ്സ് പോലും ഉണ്ടാവില്ല നോക്കിക്കോ…..പോയി…..

എന്നാ നീ. തന്നെ പറ എന്ത് കൊണ്ട് ഞാൻ നിന്നെ വിടണം എന്ന് അവൾ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു….

പാർത്ഥൻ ടി റോഡ്സൈഡ് കുപ്പം കേട്ടിട്ടുണ്ടോ നിങ്ങളുടെ ഭാഷയിൽ സ്ലം….

അന്ന് പബ്ബിൽ പോവാൻ കാറിൽ കേറാൻ നീ പറഞ്ഞപ്പോ നിൻ്റെ കൂടെ ഉള്ളവ്വൻ പറഞ്ഞത് ഓർമ ഇല്ലെ എന്തായിരുന്നു… കാറിൽ കെറാൻ പോലും യോഗ്യത ഇല്ലാത്ത ഇവന്മാരെ കൊണ്ട് പോണോ ശ്രീ എന്ന്…..

അതാണ് ഡീ ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പ്രശ്നം ഞങൾ എവിടെയും സെറ്റ് ആവില്ല…..

പറ ഇനി പറ നിനക്ക് ഈ തെണ്ടിയുടെ കൂടെ ചേറിലേക്ക് വരണോ…..ഇത്രയും വലിയ തേണ്ടിയായ എന്നെ മതിയോ കോളജ് സൂപ്പർ ഗേളിന്

അതെ സ്റ്റീൽ ഐ ലവ് യു…..

പ്പ നീ എന്താi വന്ദനം കളിക്കുന്നോ നീ ഇവിടെ നിന്നോ ഞാൻ പോയേക്കാം…..

മറിയ: എന്താ ഡീ ഇത് അവൻ നിന്നെ തിന്നെനെ ഇപ്പൊ

ശ്രീ: അവന് നല്ല പോലെ അഭിനയം അറിയാം സ്പോട്ടിൽ അല്ലേ ഓരോന്ന് അടിച്ച് ഇറക്കുന്നത്….

നന്ദ നീ ഇങ്ങ് വന്നെ അവൾ അവനെ അടുത്തേക്ക് വിളിച്ചു….

എന്താ ശ്രീ…

നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ….

Leave a Reply

Your email address will not be published. Required fields are marked *