Hero – 2 1

ഞാൻ വിടാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല…

ശ്രീ നിനക്ക് വല്ല ബോധവും ഉണ്ടോ നീ എന്താ ഈ ചെയ്യുന്നത് എന്ന്…

ഉണ്ട്

നാളെ നിൻ്റെ വീട്ടുകാർ എന്നെ വേണ്ട എന്ന് പറഞ്ഞാ നീ എന്ത് ചെയ്യും വിൽ യു ചൂസ് മി ഓർ യുർ ഫാമിലി…..

അതിന് നിന്നെ ഉൾകൊള്ളാൻ പറ്റാത്ത എന്താ കുഴപ്പം നിനക്ക് ഉള്ളത്… എൻ്റെ ഫാമിലി കുറച്ച് പുരോകമനം ഉള്ള കുടുംബം ആണ്….

ശെരി നാളെ നീ നല്ല ഒരു പോസിഷനിൽ എത്തി അപ്പോ ഞാൻ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുവാ അപ്പോ എന്ത് ചെയ്യും….

അങ്ങനെ ഒന്നും ഇല്ല ടാ ഒന്നുമില്ലെങ്കിലും നീ ഒരു സ്പോർട്സ് മാൻ അല്ലേ ബീ പോസിറ്റിവ് … ബേബി

എന്ത്

ബേബി

അയ്യ അത്രയ്ക്കൊന്നും വേണ്ട….നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ….

ഞാൻ നോക്കും നിന്നെ ഉറപ്പ് നീ ഒന്നും ചെയ്യണ്ട എന്നെയും നമ്മടെ കുട്ടികളെയും പൊന്ന് പോലെ നോക്കിയാ മതി അത്ര തന്നെ…

ഓ അവിടെ വരെ ആയി കാര്യങ്ങൾ ….

ഞാൻ വളരെ ഫാസ്റ്റ് ആണ്….

എൻ്റെ ലാസ്റ്റ് ചോദ്യം

ഇനിയും ഉണ്ടോ…. ചോദിക്ക്

എന്നെ പറ്റി നിനക്ക് എന്തൊക്കെ അറിയാം …..

നീ പാർത്ഥൻ … S/O late വിഷ്ണു ദേവൻ & രേവതി നമ്പൂതിരി…. ശ്രീജയ യുടെ വരാൻ ഇരിക്കുന്ന വരൻ ഇത്രയും മതി

എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി….

സൂര്യ എനിക്കറിയാം നിൻ്റെ ആദ്യത്തെ പ്രശ്നം ഒറ്റപ്പെട്ട ജീവിതം ആണ് … പക്ഷേ ഈ നിമിഷം മുതൽ നിനക്ക് ഞാൻ ഉണ്ട് എന്തൊക്കെ വന്നാലും ഞാൻ നോക്കിക്കോളാം എനിക്ക് നിന്നെ അത്ര ഇഷ്ടാ….🥺

നിന്നിൽ എനിക്ക് എൻ്റെ അമ്മയെ കാണാം ഇപ്പൊ ശ്രീ 🥺

ആയിക്കോട്ടെ ഇനി മുതൽ നിനക്ക് എന്നെ അമ്മ ആയും കാണാം പക്ഷേ കുറച്ച് കഴിഞ്ഞ് നീ എന്നെയും അമ്മ ആക്കണം കേട്ടോ….. 😌😌

എന്ത് ….

മതർ അമ്മ

നീ വെറും ഫാസ്റ്റ് അല്ല സൂപ്പർ ഫാസ്റ്റ് ആണ്…😟🥲🥲

സൂര്യ

എന്താ

എടാ നിൻ്റെ അച്ഛനും അമ്മയും എങ്ങനെ ആണ്….

പ്ളീസ് ടാ …ഇപ്പൊ

ഒക്കെ ഓക്കേ എനിക്ക് മനസ്സിലായി …..

സൂര്യ

എന്തോ

നിനക്ക് എപ്പോഴാ എന്നെ ഇഷ്ടം ആയത്

അത് നീ ആദ്യം എന്നെ അവരിൽ നിന്ന് രക്ഷിച്ചില്ലെ അപ്പോ നീ എന്നെ സഹതാപം നിറഞ്ഞ ഒരു നോട്ടം നോക്കിയില്ലേ അപ്പോ….

എന്നിട്ട് നീ എന്താ ഒരിക്കെ പോലും എന്നോട് അത് കാണിക്കാതെ ഇരുന്നത്….

അർഹത ഇല്ലത്ത് കൊണ്ട്

ആര് പറഞ്ഞു…

എനിക്ക് ബോധം ഉള്ളത് കൊണ്ട്…. ഇപ്പോഴും എൻ്റെ ഉള്ളിൽ ഒരു കുത്ത് ഉണ്ട് നിൻ്റെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കുക ആണോ എന്ന്….

ഇങ്ങനെയും ഒരുത്തൻ നീ നന്ദൻ പറഞ്ഞ പോലെ ഒരു പ്രതേക ജീവി തന്നെ…

ഇതൊക്കെ സത്യം തന്നെ ആണോ എൻ്റെ കിഡ്ണി വല്ലതും എടുക്കാൻ ആണോ നീ എൻ്റെ കൂടെ നടക്കുന്നത് എന്ന എൻ്റെ സംശയം….

അതിന് നിനക്ക് ഇതൊക്കെ ഉണ്ടോ എല്ലാം പോയി കാണും…

ഏയ് ഞാൻ എന്ത് അടിച്ചാലും ഫിറ്റ് ആണ്….

അത് തന്നെ ഫിറ്റ് ആണ്

സത്യം പറഞ്ഞ അന്ന് ഞാൻ അഭിനയിച്ചത് ആണ്…. ഫിറ്റ് ആയ പോലെ…

നിങൾ പോയ ശേഷം ഞാൻ വീണ്ടും പോയി…. ശേ വെറുതെ …..

സത്യം ….

കൊള്ളാം എന്തായാലും….

ഞാൻ ഇപ്പോഴും ചോദിക്കുവാ ഇത് ശെരി ആവോ….

നീ വെറുതെ ഇങ്ങനെ പറയാതെ എനിക്ക് തന്നെ ചെറിയ പേടി ഉണ്ട്….

എന്ന പിന്നെ സ്റ്റോപ് ഇട്ടാലോ

നിനക്ക് എന്താ ചെക്കാ വെറുതെ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ ഒറ്റ അടി

എന്താ

നീ നിൻ്റെ കല്യാണം കഴിഞ്ഞു എന്ന് എന്നോട് കള്ളം പറഞ്ഞു അല്ലെടാ

അത് പിന്നെ നിന്നെ ഒഴുവാക്കാൻ വേണ്ടി….അല്ല നീ എന്നെ എന്തിനാ ഇപ്പൊ തല്ലിയത്

അത് പിന്നെ എനിക്ക് എന്ന് എന്ത് വിഷമം ആയി എന്ന് അറിയാമോ

അതിന് തല്ലണോ നമ്മൾ ക്ളോസ് ആയി കുറച്ച് സമയം അല്ലേ ആയുള്ളൂ….

എനിക്ക് അങ്ങനെ ഒന്നും ഇല്ല ഞാൻ പെട്ടെന്ന് കമ്പനി ആവും അവൾ തല ആട്ടികൊണ്ട് പറഞ്ഞു….

ഞാൻ അങ്ങനെ അല്ലാ എനിക്ക് കുറച്ച് സമയം ആവും….

എടുത്തോ സമയം എടുത്തോ പക്ഷേ എന്നോട് മാത്രമേ ക്ളോസ് ആവാൻ പാടുള്ളൂ അല്ലെങ്കിൽ നീ ക്ളോസ് ആവും

നീ ഇങ്ങനെ ആണ്. ലെ ഒരു മിനിറ്റ് മിണ്ടാതെ ഇരിക്കില്ല അല്ലേ…..

ഇല്ല ഞാൻ ഒരു വായാടി ആണ്……

അതെ കണ്ടാലും പറയും….

എടാ നീ എവിടെ ആണ് പഠിച്ചത് ഒക്കെ ….

Leave a Reply

Your email address will not be published. Required fields are marked *