ആ പറഞ്ഞു…അതിന് ഇപ്പൊ എന്താ
എന്തിനാ ടാ നീ അവളെ ഇങ്ങനെ ഇട്ട് വിഷമിപ്പിക്കുന്നത്….
എടാ ചുമ്മാ വന്ന് സ്നേഹിക്ക് സ്നേഹിക്ക് പറഞ്ഞ ഞാൻ എന്ത് ചെയ്യാൻ ആണ്…
എടാ നിനക്ക് അഹങ്കാരം ആണ് ഇത്ര കിടിലൻ അതും കൊളജ് ബെസ്റ്റ് പടിപ്പി ടാലൻ്റെട് ആയാ കുട്ടി കാണാനും പൊളി …..
എന്നാ നീ പോയി കെട്ട്…..നന്ദ എല്ലാം അറിഞ്ഞിട്ടും നീ ഇങ്ങനെ പറയല്ലേ കേട്ടോ….
എടാ നാളെ എല്ലാം ഒക്കെ ആയാ എല്ലാം നല്ല രീതിയിൽ ആവും ഫിനാൻഷ്യൽ ഒന്നും നീ പേടിക്കണ്ട….. അവൻ പറഞ്ഞു
എടാ അതൊന്നും അല്ല ടാ….എനിക്ക് ഒരുപാട് പ്രശ്നം ഉണ്ട് അതുകോണ്ടാ നിങ്ങളെ പോലും ഞാൻ അതികം അടിപ്പിക്കാതത് അറിയാലോ…..
എടാ നീ ചുമ്മാ….
നീ അവളോട് സത്യം പറഞ്ഞോ ഇല്ലല്ലോ…
ഇല്ല….
അപ്പോ ദേവയു ചെയ്ത് അവളെ ഒഴിവാക്കാൻ എന്നെ സഹായിക്കണം… പ്ലീസ്
ശോ വാ കൂട്ടുകാരൻ ആയിപൊയില്ലെ മൈരെ…..
എന്താ നിൻ്റെ ശെരിക്കും ഉള്ള പ്രശ്നം ഹേ…..നടക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചു…..
എടാ ഞാൻ ഇല്ലെ ഐ എസ് ഐയെസ്സിൻ്റെ ഒരു കണ്ണി ആണ് … 😆😆
എങ്ങനെ ആടാ ഇത്രയും ചളി അടിക്കാൻ പറ്റുന്നത്…
ശെരി അത് വിട് നന്ദ നീ പറ എപ്പോഴാണ് അടി ….
അത് നീ തന്നെ പറ
അതൊക്കെ നീയും അവനും കൂടെ സെറ്റ് ആക്കിയിട്ട് പറഞ്ഞാ മതി….
എന്നാ ശെരി….
അളിയാ നാളെ ഞാൻ കാണില്ല…..
എന്താ ടാ
നാളെ എനിക്ക് ഒരു സ്ഥലം വരെ പോണം ….
എന്താ സൂര്യ നീ ഒപ്പിക്കുന്നത്….
ഒന്നൂല്ലടാ
ഇല്ല എന്തോ ഉണ്ട് നീ പറഞ്ഞെ
ഒന്ന് ഹോസ്പിറ്റലിൽ പോണം അതിനാ
ആണോ
അങ്ങനെ അന്നത്തെ ആ ദിവസം അങ്ങ് പോയി കിട്ടി…..
പിറ്റേന്ന് ആശുപത്രിയിൽ ഒക്കെ പോയി…. രാത്രി ആയപ്പോ ശ്രീയുടെ കോൾ വന്നു….
ഹലോ…..
പറ ശ്രീ ഞാൻ ഒന്നും അറിയാത്ത പോലെ പെരുമാറി
ഹോസ്പിറ്റലിൽ പോയി എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ വിളിചതാ…..
കുഴപ്പം ഇല്ല ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു അത്ര തന്നെ……
അപ്പോ ശെരി അവൾ ഫോൺ കട്ട് ആക്കി….
ശേ ഇവൾ എന്താ ഇങ്ങനെ ചെയ്തത്. അല്ല എനിക്ക് വേണ്ടതും അതാണല്ലോ…..
ആശങ്കകൾ മനസ്സിൽ വച്ച് ഓരോന്ന് ആലോചിച് ഞാൻ ഇങ്ങനെ ഇരുന്നു….
സൂര്യ നീ എങ്ങോട്ടാ പോയത് അമ്മവെ വിട്ട് എങ്ക പോയി…
അമ്മാ കിട്ടെ നീ അന്ത പെൺകുട്ടിയെ വിരുമ്പുറ വിഷയം മറച്ചു അല്ലേ
കണ്ണാ അവ നല്ല കുട്ടി അക്കും എൻ്റെ കണ്ണന് അവാളെ പുടിക്കുമല്ലവാ എതുക്ക് അന്ത പൊണ്ണെ ഇപ്പടി കഷ്ട്ടപടവക്കിറെ
അമ്മ ഇല്ല അമ്മ എൻ കൂടെ വന്ത അവാള്ക്ക് നിമ്മതി പോയ്യിടും …. വേണ്ട അമ്മ
അപ്പടി ചൊല്ലാതെ കണ്ണാ… ഉണക്ക് എന്നെ പോലെ അവൾക്ക് ഉന്നെ റോമ്പ ഇഷ്ടം…. നാരി ശാബം വാങ്കാതെ കണ്ണ്…..
എൻ്റെ മോൻ പഴയത് ഒന്നും ആലോചിച്ച് വിഷമിക്കാതെ എൻ്റെ മോൻ റോമ്പ ചമത്ത് ആക്കും ടാ…
അമ്മ എപ്പോഴും ഉൻ കൂടെ ഉണ്ടാവും കേട്ടോ വിഷമിക്കണ്ട കേട്ടോ
അമ്മ …. എനക്ക് നീ പൊതും മ്മാ നീ വന്തിര് അമ്മ
അമ്മ അമ്മ ….പോവാതെ അമ്മ
ടാ എന്താടാ ടാ പാച്ചു നീ സ്വപ്നം കണ്ടതാ റെമോ എൻ്റെ തോളിൽ പിടിച്ച് കുലുക്കി ചോദിച്ചു….
എന്താ ഇവന് പറ്റിയത്…..ടാ. അളിയാ ടാ നിനക്ക് വെള്ളം വേണോ ടാ…
നന്ദൻ : കരയണ അളിയാ നീ ….
റെമോ : എന്താടാ നിനക്ക് പറ്റിയത് …നന്ദ എന്താടാ ഇവന്….
ഞാൻ : നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് എണീറ്റ് വെളിയിലേക്ക് നടന്നു….കൈ കൊണ്ട് മുഖം തുടക്കംബോ കൈയ്യിൽ കടിക്കുന്ന ബാൻഡ് ശ്രദ്ദയിൽ പെട്ടു അത് എൻ്റെ വിഷമം ഇരട്ടി ആക്കി…
നടന്ന് നടന്ന് ഞാൻ കോളജിൻ്റെ അറ്റത്തുള്ള ലൈബ്രറിയിൽ പോയി ഇരുന്നു….
പെട്ടന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു ….
ലൈബ്രറിയൻ : എന്താ കുട്ടാ ഇവിടെ ഇരിക്കുന്നത് ക്ലാസ്സ് ഇല്ലെ….
മാം എനിക്ക്. നല്ല സ്ട്രെസ്സ് ഉണ്ട് എനിക്ക് ഒരു ട്രോജിക്ക് ബുക്ക് വേണം
എന്ത് സാധാരണ എല്ലാരും സ്ട്രെസ്സ് ഉളളപ്പോ ഹാപ്പി ആവാൻ അല്ലേ നോക്കാറ് മോനെ….
അങ്ങനെ അല്ല മിസ്സെ നമ്മൾ നമ്മളെക്കാൾ പ്രശ്നം ഉള്ള കഥ വായിച്ചാ നമ്മൾക്ക് ഉള്ളത് ഒരു പ്രശ്നമേ അല്ല എന്ന് തോന്നും അതാണ് എൻ്റെ പോളിസി….
ഇൻ്ററസ്സ്റ്റിങ് ….അതെ തന്നെ അല്ലേ അന്ന് അവൻമാർ തല്ലിയത്..
