കട്ട് ആയി …..ഞാൻ തിരിച് വിളിച്ചു
അളിയാ നിങൾ എവിടെ ആണ്….ഞാൻ വരാം അവനോട് പറ ഞാൻ വരാം എന്നും….
എടാ എടാ ഹലോ
ഞങ്ങൾ മറ്റെ പബ്ബിൻ്റെ അവിടെ ഉണ്ട്
ഞാൻ ദേ വരുവാ…..
ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അയ്യോ അവന്മാർ ഇവരെ എന്തെങ്കിലും ചെയ്യുമോ….
വീട് പൂട്ടി വെളിയിലേക്ക് വന്നതും
ഗെയിട്ടിൻ്റെ വെളിയിൽ നിക്കുന്നു
നാളും കൂടെ
ഹലോ പാച്ചു റെമോ എൻ്റെ തോളിൽ കൈ ഇട്ടു…..
അപ്പോ നിങ്ങളെ അവൻ പിടിച്ചില്ലേ
അത് ഒക്കെ ഞങ്ങളുടെ നാടകം ആയിരുന്നില്ലേ അവൻ പറഞ്ഞു…..
ട്ടെ അവൻ്റെ ചേവിക്കല്ല് പൊട്ടി….
നാറി നിൻ്റെ ഒക്കെ പറ്റിക്കൽ ഞാൻ എന്തുന്മത്രം പേടിച്ചു എന്ന് അറിയാമോ പോ ടാ….. നന്ദൻ: ടാ പോട്ടെ അളിയാ ഞങൾ അറിഞ്ഞില്ല നീ ഇത്ര സെൻ്റിമെൻ്റൽ ആണ് എന്ന്
ഞാൻ : വിഡ്ര മതി നീ ഒക്കെ എങ്ങനെ ആണ് എന്നെ കണ്ടത് എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഇഷ്ടപെട്ട് പോയി നിന്നെയൊക്കെ അത് കൊണ്ടാ നിൻ്റെ കോൾ വന്നപ്പോ എൻ്റെ ചങ്ക് പെടച്ചത് … എനിട്ടു് പറ്റിച്ചത് ആണ് പോലും …..
നന്ദൻ: ഞാൻ അപ്പോഴേ ഈ നാറിയോട് പറഞ്ഞതാ ഇതൊന്നും വേണ്ട അവൻ നമ്മടെ ചെക്കൻ ആണ് എന്ന്….
റെമോ: അളിയാ സോറി…..
ഞാൻ: വേണ്ട മേലാൽ എൻ്റെ മുന്നിൽ പോലും കണ്ട് പോവരുത്….
നന്ദൻ: അളിയാ സോറി പറഞ്ഞില്ലേ….നീ എന്നോട് ക്ഷേമിക്കില്ലെ….
നീ എന്തിനാ കരയ്യുനത് മറിയയെ നോക്കി നന്ദൻ ചോദിച്ചു…..
ഇത്ര നല്ല കൂട്ടുകാരെ ഞാൻ ഇത് വരെ കണ്ടിട്ടില്ല ….. എനിക്കും ഉണ്ട് കൂട്ടുകാർ ഒന്ന് തിരിഞ്ഞ കുണ്ട് അടിച്ചോണ്ട് പോവുന്ന കൂട്ടുകാർ …..
അയ്യേ അയ്യേ അശ്ലീലം പറയാതെ കുട്ടി …
അളിയാ നീ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിക്കുന്നില്ലെ…..നന്ദൻ ചോദിച്ചു….
ദയവു ചെയ്തു മൊതലാളീ തല്ലും പിച്ചും എന്ന് ഒന്നും പറഞ്ഞെക്കരുത് …. റെമോ പറഞ്ഞു….
അത് പിന്നെ…. (ശെരി ഇനി എന്ത് ).
ഇല്ല വാ എല്ലാരും വാ
ശ്രീ മാത്രം അവിടെ തന്നെ നിന്നു…..
നീ വരുന്നില്ലേ നന്ദൻ ചോദിച്ചു….
അല്ല ഞാൻ വന്ന ഇവന് ഇഷ്ടപ്പെടുമോ ….
അതൊക്കെ ഇഷ്ടപ്പെടും നീ വാ നന്ദൻ പറഞ്ഞു
വേണ്ട….
ശ്രീ നീ വാ ഞാൻ അവളുടെ അടുത്ത് പോയി പറഞ്ഞു…..
😶
വാ ഡോ വാ
അവൾ ചെറുതായി ചിരിച്ചു….
അളിയാ വലിയ ഗെയിറ്റ് ആണല്ലോ….റെമോ ചോദിച്ചു
നിനക്ക് വേദനിച്ചോ അളിയാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു പറഞ്ഞു….
പിന്നെ ഇല്ലെ ഒരു സൈഡ് ഓളം വെട്ടുന്നു….. ഞാൻ അത് അർഹിക്കുന്നു
ആ തിരിച്ചറിവ് നല്ലതാ…..
എൻ്റമ്മോ എന്ത് വീടാണ് ഇത് എല്ലാരും വായിൽ കൈ വച്ച് നോക്കി നിന്നു…..
മഴ ചാറി പെട്ടന്ന്….
വാ വാ…
ഞങ്ങൾ ഓടി സിറ്റ് ഔട്ടിൽ കേറി….
താക്കോൽ ഇട്ട് വീട് തുറന്ന് ഞാൻ വാതിൽ വലിച്ച് തുറന്നു…..
അവരൊക്കെ ഞെട്ടി അളിയാ ഇത് പോലെ ഒരു വീട്ടിൽ തൂപ്പുകാരൻ ആവാനും യോഗം വേണം…..
ഗായ്സ്സ് നിങ്ങൾക്ക് ഒരു രഹസ്യം പറയാം നന്ദൻ പറഞ്ഞു…..
എന്താ അവർ ഒക്കെ അവനെ തന്നെ നോക്കി നിന്നു…
നമ്മൾ ഇപ്പൊ നിക്കുന്ന ഈ സ്ഥലം മറ്റാരുടെയും അല്ല നമ്മടെ സ്വന്തം പാചുവിൻെറ മാൻഷൻ തന്നെ ആണ്
വാട്ട് ശ്രീ ഒച്ചത്തിൽ പറഞ്ഞു…..
ആണോ ടാ റെമോ ഹൊ നശിപ്പിച്ച് എന്ന് പറഞ്ഞ് നിക്കുന്ന എൻ്റെ മുഖത്ത് നോക്കി ചോദിച്ചു…..
ഞാൻ ഒരു ചമ്മിയ ചിരിയോടെ അതെ എന്ന് തല ആട്ടി….
റെമോ : ഇല്ല ഞാൻ വിശ്വസിക്കില്ല ഒരു പീറ പാൻ്റും ഇട്ട് കോളജിൽ വരുന്ന ഇവന് ഇത്ര വലിയ വീടോ….
നിങൾ ഇരിക്ക് കുടിക്കാൻ എന്താ വേണ്ടത് പറ അദ്യം. ..
അതൊന്നും വേണ്ട അദ്യം വീടൊക്കെ ഒന്ന് ചുറ്റി കാണിക്ക് നീ നന്ദൻ പറഞ്ഞു….
എടാ പട്ടി നിനക്ക് എല്ലാം അറിയാമായിരുന്നു അല്ലേ റെമോ നന്ദൻ്റെ കൈ പിടിച്ച് തിരിച് ചോദിച്ചു….
നന്ദൻ: ചെറുതായിട്ട് വിട് വിട്….അവൻ കരഞ്ഞോട് പറഞ്ഞു
റെമോ:ഇനി എന്തെങ്കിലും ഉണ്ടൊ അറിയാത്തത്…..
നന്ദൻ: ഇല്ല ഇല്ല
റെമോ: ഇല്ലെ
നന്ദൻ :ഇല്ല
അപ്പോ ഒക്കെ അളിയാ നീ പോയി കൊറച്ച് വെള്ളം എടുത്തിട്ട് വാ അവൻ എന്നോട് പറഞ്ഞു….
നിക്ക് ഞാൻ എടുക്കാം അവർ ഒക്കെ ഓരോന്നും ഇങ്ങനെ. നോക്കി അവിടെയും ഇവിടെയും നടന്നു….
ഞാൻ അവർക്ക് പെപ്സി കൊണ്ട് കൊടുത്തു…..
