Hero – 2 1

അങ്ങനെ ലഞ്ച് ബ്രേക്ക് ആയി …

കാൻ്റീനിലേക്ക് പോവാൻ ഞങൾ നിന്നതും അവളും കൂടെ വന്നു….

നീ ഫുഡ് കൊണ്ട് വന്നില്ലേ നന്ദൻ അവളോട് ചോദിച്ചു….

ഇല്ലടാ

ആണോ എന്ന വാ ഒരുമിച്ച് പോവാം…. അവൻ അവളെയും കൂടെ വിളിച്ചു…..

അങ്ങനെ ഞങൾ എല്ലാരും കൂടെ കഴിക്കാൻ പോയി….

നിനക്ക് എന്താ വേണ്ടത് ശ്രീ നന്ദൻ അവളോട് ചോദിച്ചു….

എനിക്ക് ചപ്പാത്തി മതി….

ചേട്ടാ പതിവ് പിന്നെ ഒരു സെറ്റ് ചപ്പാത്തിയും കൂടെ…. നന്ദൻ വിളിച്ച് പറഞ്ഞു

ഫൂഡ് വന്നു….

ശ്രീ: ഹേ ഇതെന്താ ഇവന് ജ്യൂസ് ആണോ ….

റെമോ: അവൻ അതെ കഴിക്കു….

ശ്രീ: അതെന്താ

നന്ദൻ : നമ്മടെ പൈയ്യൻ്റെ ഒരു വല്ലാത്ത ലൈഫ് ആണ്….. ശ്രീ: അതെ ആർക്കും അറിയാത്ത ഒരു ഒളിവ് ജീവിതം …..

ഞാൻ ഒന്ന് നോക്കി….

അല്ല അളിയാ നിനക്ക് പൈസ ഒക്കെ എവിടുന്നാ കിട്ടുന്നെ…. റെമോ എന്നോട് ചോദിച്ചു…..

അത് അത് ഞാൻ ഒരു ചെറിയ ജോലി ചെയ്യുന്നുണ്ട് പാർട്ട്ടൈം ആയി ….ഞാൻ പറഞ്ഞു…

ആണോ ശ്രീ ചോദിച്ചു….

ഇം….

എവിടേ ആണ്….അടുത്ത ചോദ്യം

കൊറച്ച് ദൂരെ ആണ് ആഴ്ചയിൽ 2 ദിവസം…. ആണ് ഇന്ന സ്ഥലം ഒന്നും ഇല്ല ….

നിങൾ കഴി ഞങൾ പോയി കഴുകിട്ട് വരാം അവന്മാർ എണീറ്റു

ഞാനും വരാം

സൂര്യ അല്ല പാച്ചു ഒന്ന് ഇരിക്ക് ഒരു കമ്പനിക്ക് അവൾ പറഞ്ഞു..

😶😶

എന്താ കുഴപ്പം ഉണ്ടോ

ഇല്ല ഇരിക്കാം നിങൾ പോയിട്ട് വാ

. അതെ കുട്ടി

ഉമ്….. അദ്യം നീ ഈ കുട്ടി വിളി നിർത്തി പേര് വിളി

ശെരി

… ഒരു സെക്കൻ്റ് നിനക്ക് എൻ്റെ പേര് അറിയില്ലേ….

🙂

അറിയില്ല അല്ലേ

അറിയാം ശ്രീ അല്ലേ ഫുൾ അറിയില്ല

അതെ 🙂 ശ്രീജയ ആണ് ട്ടോ….

ഓക്കെ ശ്രീ

പറ

അതെ സോറി കേട്ടോ

എന്തിനാ .അതെ ഞാൻ എന്ന് എടുത്ത് ചാടി സംസാരിച്ചു അതാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…. ഐ അം റിയലി സോറി ഫോർ ദാറ്റ്

അവൾ ഒന്നും മിണ്ടുന്നില്ല ….

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ കേറി പിടിച്ചു വിരലിൽ പിടിച്ച് കൊണ്ട് കണ്ണുകൾ കലക്കി ഇരുന്നു….

സൂര്യ അന്ന് ഞാൻ മെൻ്റലി ഒരുപാട് ഡൗൺ ആയിരുന്നു പോരാത്തതിന് ഒട്ടും വൈയ്യ …..

😶

നിന്നെ മിസ്സ് ചെയ്യുന്നത് പോലെ തോന്നി അതാ ഞാൻ പിന്നെ ഒന്നും നോക്കാതെ നമ്പർ എടുത്ത് വിളിച്ചത്….

😶

ഞാൻ ഒരു കാര്യം ചോദിക്കട്ടെ അവൾ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു

എന്താ….

നിനക്ക് വേറെ ലൗവർ വല്ലതും ഉണ്ടോ

ഇല്ല

വേറെ വല്ല

എന്ന്.വച്ചാ

ഹോമോ……

ശേ അതൊന്നും അല്ല ശ്രീ നീ പിന്നെയും ഇത് തന്നെ പറയാതെ എനിക്ക് പറ്റില്ല ….

എടാ എന്താ നിൻ്റെ പ്രശ്നം

😶

ബാഗ്രൗണ്ട് ആണോ….. നാളെ നിനക്ക് ഒരു ജോലി ഇല്ലെങ്കിൽ പോലും ഞാൻ നിന്നെ നോക്കിക്കോളാം…. അവൾ പറഞ്ഞു…

ഇതൊക്കെ ഇപ്പൊ തോന്നും നാളെ ഒരു കാലത്ത് നീ തന്നെ നീ എടുത്ത തെറ്റായ തീരുമാനം ഓർത്ത് വിഷമിക്കും ഞാൻ പറഞ്ഞു…..

ഇല്ല ഒരിക്കലും ഇല്ല ഞാൻ എല്ലാം ആലോചിച്ചിട്ട് തന്നെ ആണ് ….

ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് നിനക്ക് എന്നിൽ ഇഷ്ടപെട്ടത് അക്കാഡമിക്ക്സ്സ്, പിന്നെ അം ഐ ആൻ ആർട്ടിസ്റ്റ്….. നോ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് പിന്നെ എന്താ എന്നെ നിനക്ക് അട്ട്രാക്റ്റിവ് ആക്കിയത് ഹേ….

ഒന്നും വേണ്ട ഒരു ചെറിയ നോട്ടം പോലും നിന്നിൽ നിന്ന് ഉണ്ടായിട്ടും ഇല്ല ഒരു നിമിഷത്തിൽ എൻ്റെ മനസ്സ് പറഞ്ഞു നീ ആണ് ആ ആളെന്ന്…. ഞാൻ ഒരുപാട് കാലം ആയി തേടി നടക്കുന്ന ആ ആൾ എന്ന്…. അവൾ പറഞ്ഞു….

വെരി ഫണ്ണി വെരി വെരി നീ ഇതൊക്കെ ഒരു സിനിമയിൽ എഴുത്തിക്കോ നന്നായി ഹിറ്റ് ആവും….

എങ്കിൽ നീ പറ എന്നെ എന്ത് കൊണ്ട് സ്നേഹിച്ച് കൂടാ….. പറ

പറയട്ടെ

പറ കൺവിൻസിങ് ആയാ ഒരു കാരണം പറഞ്ഞ ഇനി നിന്നെ ഞാൻ ശല്യം ചെയ്യില്ല….

ഐ അം മാരീഡ്…..

വാട്ട്

യെസ്

നോ ഞാൻ വിശ്വസിക്കില്ല …..

അത് തൻ്റെ ഇഷ്ടം ബട്ട് ഇതാണ് സത്യം …..

ഞാൻ എണീറ്റു… വീ കാൻ ബി ഫ്രണ്ട്സ് ആൻഡ് ഐ റിയലി റിയലി വാല്യു ഇറ്റ് ഞാൻ അവളോട് തിരിഞ്ഞ് നോക്കി പറഞ്ഞു….ആൻഡ് സോറി ഫോർ ദി ട്രബിൾ …..

… . ടാ നീ എന്താ ശ്രീയോട് പറഞ്ഞത് നന്ദൻ എന്നോട് വന്നു ചോദിച്ചു….

എന്ത്

നീ അവളോട് നീ കല്യാണം കഴിഞ്ഞ ചെക്കൻ ആണ് എന്ന് പറഞ്ഞോ…..

Leave a Reply

Your email address will not be published. Required fields are marked *