Hero – 2 1

റെമോ : അതെ ഫൂഡ് അടി തന്നെ പണി…

ഞാൻ : യെസ് യെസ്….

ശ്രീ : നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലോ

റെമോ : അങ്ങനെ അങ്ങോട്ട് ചോദിക്ക്

ഞാൻ : പ്പ ….

നന്ദൻ : ഒന്ന് മിണ്ടാതെ ഇരിക്കാമോ ഹൊ വൈയ്യ….

ഞങ്ങൾ വണ്ടി ഓടിച്ച് വീട്ടിലേക്ക് പോയി ഉമ്മറം എത്തിയതും ഡാഷ് തുറന്ന് ഞാൻ അമർത്തി ചെയ്ത് ഗെയിറ്റ് തുറന്നു….

മറിയ : അയ്യോ എന്ത് വലിയ വീട്…

ഞാൻ : ഇത് ഞങ്ങടെ അല്ല….

ശ്രീ : പിന്നെ

ഞാൻ : റാം അങ്കിളിൻ്റെ ആണ്

വണ്ടി ഉള്ളിൽ കേറി …. കതകിന് മുന്നിൽ ആയി പോർച്ചിൽ നിന്നു….

ശ്രീ : ഗെയിറ്റിൽ എന്താ എഴുതിയിരിക്കുന്നത്….

റെമോ : അത് അങ്കിളിൻ്റെ കമ്പനി ആണ്…. ആർ. ക്കെ ബിൽഡേഴ്സ്

ശ്രീ : ( ഇന്ദ്രജാലം ) തൂണിൽ എഴുതിയിരിക്കുന്ന പേര് വായിച്ചു…. സ്ട്രെഞ്ച് പേര്….

ഞാൻ : മോൻ്റെ പേര് ആണ് ഇന്ദ്രൻ്റെ….

മറിയ : അവരൊക്കെ ഇവിടെ അല്ലേ അപ്പോ…

റെമോ : അവരൊക്കെ നാട്ടിൽ ആണ് സത്യം പറഞ്ഞാ ഇങ്ങനെ ഒരു വീട് വാങ്ങിയത് അല്ലാതെ കൃഷ്ണ ആൻ്റി പോലും ഇത് വരെ വന്നിട്ടില്ല ഇങ്ങോട്ട്….

മറിയ : നിൻ്റെ ഈ കൂട്ടുകാരൻ പൈസ ഉള്ള ടീം ആണ് അപ്പോ….

റെമോ : പിന്നെ അല്ലേ….

ഞാൻ കാറിൽ പോയി ചാവി കൊണ്ട് വന്നു വാതിൽ തുറന്നു….

ശ്രീ : അയ്യോ

എന്താ

ഞാൻ കണ്ട അതെ വീട്

ഹേ

അതെ ഞാൻ ഇതെ ഹാൾ ആണ് കണ്ടത് അന്ന് സ്വപ്നത്തിൽ….

റെമോ : ഇവൾക്ക് വട്ട് നീ വന്നെ…. ഇരിക്ക്…

നന്ദൻ : വേറെ എന്തിങ്കിലും കണ്ടോ നീ

ശ്രീ : ആ ഇവൻ്റെ പിറന്നാൾ നമ്മൾ ആഘോഷിച്ചത് പിന്നെ ഫൂഡ് കഴിച്ച് വന്നത് നീയും റെമോയും തല്ലായത് പിന്നെ നിൻ്റെ ഈ കൂട്ടുകാരൻ ഒരു കണ്ണാടി ഇവന് സമ്മാനം കൊടുത്തത് പിന്നെ

നന്ദൻ : പിന്നെ

ശ്രീ : പിന്നെ ഒന്നും ഇല്ല….

ഞാൻ : ഒന്നും പേടിക്കണ്ട ഇതിനൊക്കെ മരുന്ന് ഉണ്ട് ഇപ്പൊ നീ അവിടെ ഇരിക്ക്….

ശ്രീ : പോടാ….

റെമോ : അപ്പോ എങ്ങനെ ആണ് ഗായ്സ്സ് ഇന്ന് ഇവിടെ സ്റ്റേ അടിക്കുക അല്ലേ..

ഞാൻ : എന്തിന് കഞ്ചി കൊടുത്ത് കൊല്ലാനോ…

റെമോ : ഇത്ര ദിവസം അതെ കഞ്ചി കുടിച്ചിട്ട് നീ ചത്തോ ഇല്ലല്ലോ കഞ്ഞിയെ കുറ്റം പറയാതെ …

ഞാൻ : അത് എൻ്റെ കഴിവ്….

റെമോ : എന്നാലേ ഇനി തൊട്ട് നിനക്ക് കഞ്ഞി ഇല്ല….

ഞാൻ : സന്തോഷം ..

നന്ദൻ : നിർത്തടാ പൊങ്ങന്മാരെ കൊറേ നേരം ആയി … രണ്ടിൻ്റെയും ചെവിട് അടിച്ച് പൊട്ടിക്കും ഞാൻ…. കൊറേ നേരം ആയി….

ഞാൻ : പാറ് ടാ ദൊരക്ക് ദേഷ്യം വന്നു….

റെമോ : നന്ദൻ പെരിയ ബൾബ് 🤣 ഹ ഹ

നന്ദൻ : 😌 ഏറ്റില്ല അല്ലേ….

ഞാൻ : നല്ല അടിപൊളി ബോർ സാനം ….

മറിയ : വീടൊക്കെ ചുറ്റി കാണിക്ക്….

ഞാൻ : ടാ ഒന്ന് കാണിച്ച് കൊടുക്ക്

റെമോ : വാ മറിയ…

ശ്രീ : നീയും വാ…. അവൾ എൻ്റെ കൈ പിടിച്ച് വിളിച്ചു….

ഞാൻ നിങ്ങൾക്ക് കുടിക്കാൻ ബൂസ്റ്റ് എടുക്കാം….

ശ്രീ : അതെന്താ ബൂസ്സ്

ഞങ്ങൾ ബൂസ്റ്റ് ആണ് കഴിക്കാറ് ഇവിടെ അതെ ഉള്ളൂ….

ശ്രീ : ഇപ്പൊ വേണ്ട നീ വാ….

റെമോ : ഇതാണ് ഞങ്ങടെ ബോസ്സ് ഇന്ദ്രൻ അവിടെ ഉള്ള വലിയ ഫോട്ടോ കാണിച്ച് അവൻ പറഞ്ഞു….

മറിയ : ഉഫ് ചെക്കൻ തീ ആണല്ലോ…. ഇവന് ഗേൾ ഫ്രണ്ട് ഉണ്ടോ….

റെമോ : അയ്യ അറിഞ്ഞിട്ട് എന്തിനാ….

മറിയ : സുമ്മ

റെമോ : അങ്ങനെ ഇപ്പൊ സുമ്മണ്ട അവന് ചിഗ്മാ മെയിൽ ആണ്….

ശ്രീ : എന്നെ നോക്കി ആണോ എന്ന് ചോദിച്ചു …

ഞാൻ : ചുമ്മാ അവന് ആളുണ്ട്

ശ്രീ : ഇയാളെ എവിടെയോ കണ്ട് മറന്ന പോലെ….

റെമോ : കാണും കാണും അവൻ അടി ഉണ്ടാക്കാത്ത ഒരു കോളേജ് പോലും കാണില്ല

ഞാൻ : ഒന്ന് പോടാ അവൻ അങ്ങനെ ഒന്നും അല്ല പാവം ആണ് ….

റെമോ : നിനക്ക് മുന്നേ എനിക്ക് അറിയാവുന്നത് അല്ലേ അവനെ എന്തിന് ശ്രീ ഇങ്ങോട്ട് നോക്ക് ഇവൻ ഈ പാച്ചു പോലും ഞങ്ങളും ആയി ഉള്ള ആദ്യ കൂടി കാഴ്ച ഒരു അടിയിൽ ആണ്…

ശ്രീ: എന്നെ നോക്കി ആണോ എന്ന് തല ആട്ടി ചോദിച്ചു …

ഉം ഞാൻ തല ആട്ടി….

മറിയ : എന്നിട്ട് ആര് ജയിച്ചു…

റെമോ : ഇവൻ തല്ലും കൊണ്ട് കണ്ടം വഴി ഓടി….ഇന്ദ്രനെ മുട്ടാൻ ഒന്നും ആരും ഇല്ല ….

ശ്രീ : അയ്യയ്യോ….

മറിയ : നീ തെളിച്ച് പറ എങ്ങനെ ആണ് കാര്യങ്ങൽ എന്ന്….

റെമോ : നിങൾ ഇവിടെ ഇരിക്ക് ഞാൻ പറയാം….

Leave a Reply

Your email address will not be published. Required fields are marked *