മഴ ശക്തി പ്രാപിച്ചത് കാരണം അന്നത്തെ പോലെ ഇന്നും ലൈൻ കമ്പി മറിഞ്ഞ് കറൻ്റ് പോയി….
ഞാൻ ക്ലാസ്സിലേക്ക് കേറി ചെന്നു നന്ദൻ ഇരിപ്പുണ്ട് റെമോ തല തുടക്കുന്നു….
നന്ദൻ : നീ വന്നോ. ….
എന്തോ മഴ ആണ് അല്ലേ
റെമോ : നീ ഇത് കണ്ടോ ഞാൻ മൊത്തത്തിൽ മഴ നനഞ്ഞു
നിന്നോട് ഞാൻ പറഞ്ഞത് ആണ് കുട കൊണ്ട് വരാൻ….
റെമോ: സത്യം ടാ സത്യം
ഇന്നാ ഞാൻ എൻ്റെ കുട ഒരണം അവന് കൊടുത്ത്
റെമോ : നിനക്ക് വേണ്ടെ
എൻ്റെ കൈയിൽ വേറെ ഉണ്ട്
റെമോ : പിന്നെ അല്ല നീ ആണ് കൂട്ടുകാരൻ….
അയ്യോ അതൊന്നും അല്ല നിനക്ക് വല്ല പണിയും പിടിച്ചാ ഫൂഡ് ഞാൻ ഉണ്ടാക്കണ്ടേ അതാണ്
റെമോ : അല്ല അല്ല ഞാൻ വിശ്വസിക്കില്ല നിനക്ക് എന്നോട് സ്നേഹം ആണ്
മാറ് അങ്ങോട്ട്….
ഞങ്ങള് ഇങ്ങനെ ഫോൺ ഒക്കെ നോക്കി ഇരുന്നു ഞാൻ റെമോ ടെ ഫോൺ വലിച്ച് വാങ്ങി നോണ്ടി കൊണ്ട് ഇരുന്നു….
ഇടക്ക് ശ്രി യെ നോക്കാൻ ഞാൻ മറന്നില്ല….
അവൾ എന്നെയും ഇടക്ക് നോക്കുന്നുണ്ട് ….
നന്ദൻ : അളിയാ റേഡിയോ ടീച്ചേഴ്സ് ഒക്കെ വന്നോ
റേഡിയോ : ഇല്ല അളിയാ കുറച്ച് പേരെ വന്നിട്ടുള്ള അതും കാർ ഉളളവർ മാത്രമേ വന്നിട്ട് ഉള്ളൂ
റെമോ : അവരും കൂടെ ഇല്ലെങ്കിൽ അടിപൊളി ആയേനെ
നന്ദൻ : പിള്ളേർ വരുന്നത് അല്ലേ ഉള്ളൂ അപ്പോ ക്ളാസ്സ് ഒന്നും കാണില്ല….
റെമോ : മറിയ വന്നു നന്നായി
നന്ദൻ : എന്താ സോൾവ് ആവുല്ലേ…
റെമോ : പിന്നെ…. അവർ ചെയ്തതിന് ഒരു ചെറിയ പണി തിരിച്…. അത്രയേ ഉള്ളൂ
നന്ദൻ : ശ്രീ മറിയ ഒന്ന് വന്നെ
എന്തിനാ ടാ അവരെ വിളിക്കുന്നത്
മറിയ : എന്തിനാ വിളിച്ചത്….
നന്ദൻ : ഒന്നുമില്ല ഇവർക്ക് പ്രശ്നം സോൾവ് ആക്കണം എന്ന് ടാ പറ
..റെമോ : മറിയ സോറി മറിയ എന്ന് ആ ടെൻഷൻ കാരണം ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു സോറി ശ്രീ….
മറിയ : സാരം ഇല്ല
ശ്രീ : ഇത് പറയാൻ ആണോ വിളിച്ചത്….
ഞാൻ : മതി ആയില്ലേ ഇരുന്നോ….
ശ്രീ : ഇവിടെ പിന്നെ ഈഗോ ആണല്ലോ….
ഞാൻ : അതെ ഈഗോ തന്നെ നീ എൻ്റെ കാല് പിടിക്കണം എന്താ പറ്റില്ലല്ലോ അപ്പോ പോ…
ശ്രീ : പോവാൻ തന്നെ ആണ് ദൈവമേ ഏത് നേരത്ത് ആണോ
ഞാൻ : ഇവനെ പോലെ ഒരു തേണ്ടിയെ സ്നേഹിച്ചത് എന്നല്ലേ
ശ്രീ : അതൊന്നും അല്ല ഇങ്ങോട്ട് വന്നത് എന്ന
ഞാൻ : അതൊന്നും അല്ല അത് തന്നെ ഞാൻ ആദ്യമേ പറഞ്ഞു എന്നെ വിട്ടേക്ക് എന്ന് എനിക്ക് അറിയാം അവസാനം ഇത് തന്നെ കേക്കണം എന്ന്…..ഹും
റെമോ ; ടാ അവൾ അതൊന്നും അല്ല ഉദ്ദേശിച്ചത് നീ പോയെ
നന്ദൻ : അങ്ങനെ അല്ല നീ പറഞ്ഞതിൽ അങ്ങനെ ഒരു ടോൺ ഉണ്ട് ശ്രീയെ….
കണ്ടോ കണ്ടോ ഞാൻ പറഞ്ഞില്ലേ…😏
ശ്രീ : എന്തിനാ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് സൂര്യ
മാറ് ഞാൻ പോട്ടെ…. നീ എന്തിനാ ഇപ്പൊ ഇവരെ ഒക്കെ ഇങ്ങോട്ട് വിളിച്ചത് മനുഷ്യൻ്റെ സമാധാനം നശിപ്പിക്കാൻ …. നാശം
നന്ദൻ : ഇവന് ഇത് എന്താ
റെമോ : രാവിലെ തന്നെ എന്തോ തപ്പുന്നത് കണ്ടു കിട്ടിക്കാണില്ല അല്ലെങ്കിൽ അവന് ഇഷ്ടം അല്ലാത്ത എന്തോ നടന്നിട്ടുണ്ട് അതിൻ്റെ ആണ്….
മറിയ :: എന്ന് വച്ച് ഇങ്ങനെ ആണോ
റെമോ : നിനക്ക് അവനെ പറ്റി അറിയാത്ത കൊണ്ടാ ഒടുക്കത്തെ അഗ്രഷൻ ആണ് നാറിക്ക്….
ശ്രീ : അവൻ എന്താ എന്നെ മനസ്സിലാക്കാത്തത് …..ചുമ്മാ എന്നോട് ചാടാൻ മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തത് ….
റെമോ : അയ്യോ നീ അവനെ തെറ്റി ധരിച്ചത് ആണ് അവൻ നിന്നോട് സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ പക്ഷേ എന്താണോ ഇങ്ങനെ ചെയ്യുന്നത്…അത് വിട്
ശ്രീ : അങ്ങനെ പറഞ്ഞോ അവൻ
റെമോ : അതെ എന്ന് നീ ഇന്നലെ മൊത്തം സീൻ ആണ് പാവം എന്നൊക്കെ പറഞ്ഞപ്പോ അവൻ സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ നീ വന്നും ഇല്ല
ശ്രീ : അതിൽ എന്ത് ജെനുയിനിറ്റി ആണ് ഉള്ളത്…
റെമോ : എനിക്ക് അതൊന്നും അറിയില്ല അവൻ ഒരു പ്രതേക സ്വഭാവം ആണ് കൂടെ ചേരാൻ പാടാ ബെറ്റർ ടു ലീവ് അത്രെ ഞാൻ പറയുള്ളൂ….
ശ്രീ : പോടാ അവിടുന്ന് നല്ല കൂട്ടുകാരൻ നിനക്ക് വേണ്ടി ആണല്ലോ അവൻ എന്നോട് വഴക്കിട്ടത്…..
റെമോ : 😉😉
ശ്രീ : എന്തായാലും ഞാൻ അവനെ എൻ്റെ വരുതിക്ക് വരുത്തും ടെക് ഇറ്റ് ആസ് എ ചലഞ്ച്….
റെമോ : നടന്നത് തന്നെ…
