അളിയാ ഞാൻ വണ്ടി എടുത്തിട്ടില്ല…..
ആണോ
ശെരി ശെരി …നീ വച്ചോ ഞാൻ വരാം ഞാൻ ഫോൺ കട്ടാക്കി…. ശേ ഒരു ഓട്ടോ പോലും ഇല്ലല്ലോ ദൈവമേ…..
പെട്ടന്ന് ആണ് ഒരു കാർ വന്ന് എൻ്റെ മുന്നിൽ നിന്നത്…..
അതിനുള്ളിൽ അവന്മാർ ഹരിയും വിഷണുവും കൊറേ പേരും ….
ഇവന്മാരുടെ തല്ല് കൊള്ളാൻ വൈയ്യ ഞാൻ മനസ്സിൽ വിചാരിച്ചു….
ദൈവത്തെ പോലെ ശ്രീ കാറും ആയി എൻ്റെ മുന്നിൽ വന്നു…..
എന്താ ഇവിടെ നിക്കുന്നേ ….
അതെ ഒരു ലിഫ്റ്റ് തരാവോ
നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കേറിക്കോ …. അവൾ പറഞ്ഞു….
താങ്ക്സ് ഞാൻ വണ്ടിയിൽ കേറി പറഞ്ഞു….
ഇന്നാണോ ഇയാള് വരുന്നേ… അതിന് ശേഷം അവൾ എന്നോട് ചോദിച്ചു….
അതെ അപ്പോ കുട്ടി ഇത്ര ദിവസം വന്നില്ലേ …
ഇല്ല എനിക്ക് ചെറിയോരു പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു..
അയ്യോ ആണോ കഷ്ടം ആയി പോയി….
നീ എന്താ ഈ തിരിഞ്ഞ് നോക്കുന്നെ….
ഒന്നുമില്ല വെറുതെ….
അങ്ങനെ കോളജ് എത്തി….
ഇത് എങ്ങനെ ആണ് തുറക്കുന്നത് ഞാൻ ചോദിച്ചു.
അത് പിടിച്ച് വലിച്ചാ മതി അവൾ പറഞ്ഞു….
ഇനി ഇവൻ പറയുന്നത് സത്യം ആണോ….. ഇവനെ ഞാൻ തെറ്റി ദരിച്ചതാണോ….
എന്തോ സൂര്യ അല്ല പാർത്ഥൻ നിന്നെ ഞാനും ഉണ്ട്…..
അതെ സോറി കേട്ടോ ഞാൻ ഒന്ന് നിന്ന് അവളെ നോക്കി പറഞ്ഞു
എന്തിനാ
അല്ല എന്ന് രാത്രി കൊറച്ച് റൂഡ് ആയി. ഞാൻ സംസാരിച്ചു….
അയ്യോ അത് എൻ്റെ തെറ്റാണ്…. പണി പിടിച്ച് ഡിപ്രഷൻ ആയപ്പോ എനിക്ക് നിന്നോട് സംസാരിക്കണം എന്ന് തോന്നി അതാണ് ഞാൻ രാത്രി എന്ന് നോക്കാതെ നിന്നെ വിളിച്ചത് ….അത് എൻ്റെ മാത്രം തെറ്റാ നീ എന്തിനാ സോറി പറയുന്നത് ….
അവൾ അങ്ങനെ പറഞ്ഞപ്പോ എനിക്കും ചെറുതായി വിഷമം ആയി…..
ഹലോ വാഡോ….
അതെ എനിക്ക് അറിയില്ലായിരുന്നു….
എന്ത്
അല്ല പനി ആണ് എന്ന്
അത് സാരം ഇല്ല
അല്ല എന്നോട് പറയാമായിരുന്നു…..
അതിന് ഒന്നും പറയാൻ സമ്മതിച്ചില്ലല്ലോ താൻ. അവൾ ഒരു ചെറിയ ചിരിയോടെ പറഞ്ഞു….
എടുത്ത് ചാടാതടാ മൈരെ ഞാൻ സ്വയം തലയിൽ കൈ വച്ച് പറഞ്ഞു…..
ക്ലാസ്സിലേക്ക് പോയ ഞാൻ സീറ്റിലേക്ക് പോയി ഇരുന്നു….
നീ വന്നോ എങ്ങനെ വന്നെ….. നന്ദൻ ചോദിച്ചു
ശ്രീ ലിഫ്റ്റ് തന്നു…
എന്താ മോനെ ഒരു സോഫ്റ്റ്‌നസ്സ് ശബ്ദത്തിൽ വീണോ റെമോ എന്നോട് ചോദിച്ചു….
ടാ മിണ്ടാതെ ഇരി നന്ദൻ അവനെ കൈ വീശി…. മറ്റേ മൊണ്ണ വിഷ്ണു വന്നു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ പോയി…
ക്ളാസ്സ് തുടങ്ങി ഒരു രക്ഷയും ഇല്ലാത്ത മഴ കറൻ്റ് പോയി ഇരുട്ടായി….
അയ്യോ എന്നോട് സംസാരിചിരുന്ന റെമോ മയങ്ങി വീണു….
എന്താടാ ടാ ടാ നന്ദ ഇവൻ എന്താ…. ഞാൻ തിരിഞ്ഞ്.. നന്ദനേ വിളിച്ചു…..
അളിയാ ചോര അവൻ എന്നെ നോക്കി പറഞ്ഞു
എവിടെ
മുക്കില്
ഞാൻ തൊട്ട് നോക്കി…..
എന്താടാ എന്താ ശ്രീ അങ്ങോട്ട് ഓടി വന്നു….
അയ്യോ ടാ ചോര വരുന്നു സൂര്യ….
ഇത് കുഴപ്പം ഇല്ല അത് എന്ന് തല്ല് നടന്നില്ല അതിൻ്റെ ആണ് പോയി ഞാൻ തോടച്ച് കളഞ്ഞു എനിക്ക് രണ്ട് ദിവസം ആയി നേസൽ ഡ്രൈനസ് ആണ് ഇന്ന് തുമ്മുക കൂടെ ചെയ്തപ്പോ ബ്ലിഡ് ആയതാ കുഴപ്പം ഇല്ല….
എടാ വാ നമ്മക്ക് ആശുപത്രിയിൽ പോവാം
ഇല്ല ഞാൻ പോയതാ ഡ്രോപ്പ്സ്സ് ഉണ്ട് നോ പ്രോബസ്സ്
ടാ റെമോ ടാ എണിക്ക് ടാ ഞാൻ മൂക്ക് തുടച്ചൊണ്ട് അവനെ വിളിച്ചു…..
എനിക്ക് കൊറച്ച് വെള്ളം വേണം ആയിരുന്നു …ഞാൻ പറഞ്ഞു
ഞാൻ തരാം അവൾ ബാഗിൽ നിന്നും എടുത്ത് കൊണ്ട് തന്നു
താങ്ക്സ്…..
വെള്ളം കുടിച്ച് കൊറച്ച് അവൻ്റെ മുഖത്തും തളിച്ച് ഞാൻ അവൾക്ക് കൊടുത്തു…..
എന്താണ് കറൻ്റ് വരാത്തത് …..
അവിടെ എന്തോ കംപ്ലൈൻ്റ് ആണ് എന്ന് ആരോ വണ്ടി കൊണ്ട് കെട്ടി എന്നൊക്കെ പറയുന്നു എന്ന് പറഞ്ഞു…. ഞങ്ങടെ ക്ലാസ്സിലെ വാർത്ത ചാനൽ വാർത്തയും കൊണ്ട് വന്നു….
ഇനി എന്ത് ചെയ്യും
ചെ ഇന്ന് വരണ്ടായിരുന്നു ഞാൻ പറഞ്ഞു….
ഇന്നലെ നമ്മൾക്ക് ഇന്ന് കറങ്ങാൻ പോയാലോ റെമോൻ്റെ മണ്ടത്തരം….
ഈ മഴയത്തോ ….
എന്നാ നമ്മക്ക് ഓണത്തിന് പോയാലോ അവൻ്റെ അടുത്തത്….
അത് നല്ല ഐഡിയ ശ്രീ പറഞ്ഞു
കൊള്ളാം നന്ദൻ ഒക്കെ….
മറിയ എവിടെ എൻ്റെ സ്വീറ്റ് ഹാർട്ട് റെമോ അവളെ വിളിച്ചു….
