Hero – 2 1

ഞാൻ ഒരു നിമിഷം ഒറ്റപ്പെട്ട പോലെ തോന്നി….

ഒരു നിമിഷം എൻ്റെ മുന്നിലൂടെ എൻ്റെ നഷ്ട്ടങ്ങൾ ഓരോന്നായി ഒരു തീവണ്ടി കണക്കെ ഒച്ച ഇട്ട് മണ്ട പൊളിച്ച് വെളിയിലേക്ക് പോയി….

അപ്പയുടെയും അമ്മയുടെയും മരണം … എൻ്റെ ഒറ്റപ്പെടൽ… അച്ഛമ്മയുടെ ഞാനും മാത്രമായി ഉള്ള സങ്കടം നിറഞ്ഞ വർഷങ്ങൾ … അച്ഛമ്മയുടെ മരണം …. എന്നെ ആരോരും ഇല്ലാത്തവൻ ആക്കിയ ദിവസം…. മരിക്കാൻ ഒരുങ്ങിയ ദിനങ്ങൾ … ഇന്ദ്രൻ്റെ വരവ് (അത് എന്നിൽ ഒരു മങ്ങിയ ചിരി ഉണ്ടാക്കി) അവനെ കണ്ട. അന്ന് മുതൽ ആണ് മരിക്കാൻ നോക്കിയ ഞാൻ എന്ത് ഭീരു ആണ് എന്ന് മനസ്സിലാക്കിയത്…. എന്നാൽ ഇന്ന് അവനും ഇല്ല….

പെട്ടെന്ന് എന്നെ ഒരു കൈ വന്ന് തൊട്ടു….

ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി ….

ഹെഡ് മാസ്റ്റർ: കുട്ടി എന്താ ഇങ്ങനെ നിക്കുന്നത്

ഒന്നുമില്ല സാർ

എച് എം: പിന്നെ അവരെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ

ഇല്ല സാറേ ….കുഴപ്പം ഒന്നും ഇല്ല

എച്ച് എം : മോൻ എന്തായാലും ഒന്ന് സൂക്ഷിച്ചോ അവന്മാർ ഒക്കെ കച്ചറ പിള്ളേർ ആണ്…

ഞാൻ നോക്കിക്കോളാം സാർ കുഴപ്പം ഇല്ലാ…

എച്ച് എം : ശെരി ഇയാൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം…

പിള്ളേർ ഒക്കെ വരാൻ തുടങ്ങി….

വലിയ ഗുണം ഒന്നും ഇല്ലാതെ എന്നും ഇഴുത്ത് വലിച്ച് രാത്രി അക്കി…

രണ്ട് ദിവസം കഴിഞ്ഞ് ഒരു രാവിലെ കോളജിൽ

റെമോ : ഈ നാറിക്ക് ഞാൻ എന്ത് വച്ചാലും പിടിക്കില്ല

ഞാൻ : എൻ്റെ പൊന്നോ ഒരു കലത്തിൽ കുറച്ച് വെള്ളം ഒഴിച്ച് അരി കഴുകി ഇട്ട് പുഴുങ്ങി പത്ത് രൂപയുടെ ഒരു പാക്കറ്റ് അച്ചാറിൽ നിന്ന് കുറച്ച് കൂടെ തരുന്നത് ആണ് വലിയ കാര്യം….

മറിയ ‘: ഹ ഹ കൊള്ളാം …

ശ്രീ അങ്ങോട്ട് വന്നു…

മറിയ : ഗുഡ് മോണിങ് ശ്രീ മോളെ

ശ്രീ : അതെ എൻ്റെ കസിൻ്റെ കല്യാണം ആണ് മറ്റന്ന

ഞാൻ : ഏത് മറ്റെ ട്രു ലബ്

ശ്രീ : അത് തന്നെ

മറിയ : അമ്മുൻ്റെ ആണോ…

ശ്രീ : അതെ ഡീ

ഞാൻ : പോവുന്നില്ലേ….

ശ്രീ : എങ്ങനെ പോവാൻ ആണ് നാളെയും മറ്റന്നാളും പ്രോജക്റ്റ് ഉള്ളതല്ലേ

ഞാൻ : അയ്യോ മറന്നു എവിടെ ആണ്…

മറിയ : അത് ഇവിടെ അടുത്ത് ഉള്ള ഒരു ഹാളിൽ ആണ്…

ഞാൻ : അല്ല എന്താ കല്യാണം പെട്ടെന്ന്

ശ്രീ : അറിയില്ല കഴിഞ്ഞ ആഴ്ച ആണ് നിശ്ചയം കഴിഞ്ഞത് തന്നെ…

ഞാൻ : മറ്റെ കൂട്ടുകാരൻ തന്നെ ആണോ ആള്…

ശ്രീ : അതൊക്കെ അതെ പക്ഷേ അവര് അത്ര സെറ്റ് അല്ല ഇപ്പൊ…

മറിയ : എന്തായിരുന്നു അവൻ്റെ പേര്….

ശ്രീ : ഇൻ….

ഹരി : ഹലോ കൂട്ടുകാരെ സുഖം അല്ലെ ….

നന്ദൻ : സുഖം തന്നെ ചേട്ടന് എന്താ വേണ്ടത്…

ഹരി : ചൂട് ആവല്ലേ കൂട്ടുകാരാ നന്ദ …

റെമോ : നിന്നോട് ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല

ഹരി : ഹാ നത്തെ നീ ഇവൻ്റെ കൂട്ടാളി ആണല്ലേ … അപ്പോ നീയും റെഡ് മർക്കിൽ ഉണ്ട് കേട്ടോ….

ഞാൻ : നിനക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് ആയാ മതി ആവശ്യം ഇല്ലാത്ത ആളുകളെ വലിച്ച് ഇടരുത്…

റെമോ : നീ ചുമ്മാ ഇരി ടാ ഹരി അന്ന് നിന്നെ എല്ലാരും കൂടെ പട്ടിയെ പോലെ തല്ലിയപ്പോ ഞാനും തന്നത്താ കൈ മടക്കി രണ്ടെണ്ണം… കൂടുതൽ തരുന്നത് മുന്നേ നീ ചോര ഒലിപ്പിച്ച് അവിടെ കിടന്നു ചത്ത ശവങ്ങളെ ഞങൾ പിന്നെ തൊടാറില്ല… 😄😄😒😒😏

ഹരി : ടാ നായിൻ്റെ മോനേ ….

ശ്രീ : ഹരി പോ ചുമ്മാ പ്രശ്നം ഉണ്ടാക്കരുത്…

ഹരി : നീ പോടി ഇല്ലെങ്കിൽ ചെകിട് അടച്ച് ഒന്ന് തരും ഞാൻ….

റെമോ : ആണെങ്കിൽ തൊടടാ

ഞാൻ : ഏയ് നിർത്തെടാ ഏയ് റെമോ ചുമ്മാ ഇരി …..ഹരി ഞാൻ ഇപ്പൊ ഓഫീസിൽ പോയി പറഞ്ഞാ നീന്നെ പുറത്ത് ആക്കും …. സാർ അന്നെ പറഞ്ഞത് ആണ് സ്റ്റേഷനിൽ പോയി ഒരു പരാതി പറയാൻ വെറുതെ ജീവിതം നശിപ്പിക്കണ്ട എന്ന് വച്ചാ

ഹരി : ടാ തായോ+ മോനെ നിൻ്റെ ഔദാര്യത്തിൽ വേണ്ട ടാ എനിക്ക് ഇവിടത്തെ മൈര് പഠിത്തം ….പിന്നെ പോലീസ് എന്നെ അങ് ഒണ്ടാക്കും….

നന്ദൻ : വേണ്ടെങ്കിൽ ഇറങ്ങി പോടാ ആഴ്ചയിൽ ഒരിക്കൽ വന്ന് ബൾബ് വാങ്ങാൻ വേണ്ടി നാറി….

ഹരി : 😏😏

( അവൻ ഇറങ്ങി പോയി )

ഞാൻ : ടാ റെമോ നീ ആവശ്യം ഇല്ലാതെ വള്ളി പിടിച്ച് വാങ്ങാൻ ആണെങ്കിൽ ഇവിടെ നിക്കണ്ട തിരിച് പോ….

Leave a Reply

Your email address will not be published. Required fields are marked *