റെമോ : എല്ലാരും മോളിൽ നോക്ക്
ശ്രീ : എന്താ
റെമോ : ഫ്ലാഷ് ബാക്ക് ഡീ…
ശ്രീ : ഒ 😮 ഓക്കേ ഓക്കേ
റെമോ പറഞ്ഞ് തുടങ്ങി …..
ഞാൻ ഇന്ദ്രൻ അമർ (ഇന്ദ്രൻ്റെ കസിൻ രണ്ട് പേരും രണ്ട് ശരീരവും ഒരു മനസ്സും ആയി കഴിയുന്ന ഫ്രണ്ട്സ്) അച്ചു. അങ്ങനെ കൊറേ പേരുണ്ട് ബെറ്റ് മാച്ച് ആണ് അന്നത്തെ ഞങ്ങടെ മെയിൻ വരുമാനം…. അന്ന് ഓരിക്കെ ഞങ്ങടെ സ്ഥിരം അടിമകൾ ആയാ ഇവൻ്റെ ടീമിൽ പുതിയ ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാൻ വന്നു വൻ ഹൈപ്പ്….
റെമോ : റോമാറോ ജോസഫ് ബെസ്റ്റ് ബൗളർ ആണ് ടീമിലെ….
ഞാൻ : ബെസ്റ്റ് ഒന്നും അല്ല ആവറേജ്
റെമോ : എന്നിട്ട് പൊന്ന് മോൻ്റെ കുറ്റി തെറിച്ചത് എന്തേ അതും ആദ്യ ബോളിൽ തന്നെ….
ഞാൻ : അത് പിന്നെ കണ്ണിൽ പോടി പോയിട്ട് ഞാൻ റെഡി അല്ല
റെമോ : ഉണ്ട ആണ്
ശ്രീ : നീ കാര്യം പറ
റെമോ : ഓക്കേ അങ്ങനെ ഇവൻ ഔട്ട് ആയതും ഞങൾ വട്ടത്തിൽ കൂവി…. ഇവൻ അന്ന് ഇങ്ങനെ ഒന്നും അല്ലാ ഒടുക്കത്തെ അഗ്രഷൻ ആണ്… ഇവൻ കെറി ബോസിനെ മുട്ടി….
റെമോ : ഇവൻ്റെ ടീം കാപ്റ്റൻ ഉണ്ട് കള്ള കളി മാത്രം കളിക്കുന്ന നാറി …. റൗഫ് ഇവൻ കേറി ചെന്നതും അവൻ കേറി ചൂടായി
റെമോ : ഇവര് തോറ്റ് പട്ടികൾ ആയി നിക്കുവാ….പൈസ പോവാതെ ഇരിക്കാൻ അവൻ കേറി അലമ്പ് കാട്ടി അവൻ ഉള്ള ധൈര്യത്തിൽ ഇവൻ കേറി ചൊറിഞ്ഞു….
ശ്രീ : പിന്നെ എന്തായി
റെമോ : രണ്ട് സ്റ്റമ്പ് ഒടിഞ്ഞു അത്ര തന്നെ പാവം നമ്മടെ ഹീറോ തല്ലും കൊണ്ട് കറഞ്ഞൊണ്ട് ഓടി….
ഞാൻ : കരഞ്ഞൊന്നും ഇല്ല നീ കൈയ്യിൽ നിന്ന് ഇടല്ലെ
റെമോ : ശ്രീ ഇങ്ങോട്ട് നോക്ക് … അയ്യോ തല്ലല്ലെ ഹാ എന്നൊക്കെ പറഞ്ഞ് കണ്ടം വഴി ഓടുന്നവനെ എന്ത് പറയാൻ ….
ശ്രീ : അത് ജീവനും കൊണ്ട് ഓടൽ തന്നെ
മറിയ : പിന്നെ എങ്ങനെ ആണ് നിങൾ ഫ്രണ്ട്സ് ആയത്
റെമോ : പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ വീണ്ടും ഇവന്മാരുടെ ആയി കളി വന്നു….
മറിയ : എന്നിട്ട് എന്തായി
റെമോ : എന്നിട്ട് ചെക്കൻ ഭാത കേറിയ പോലെ അടി
ഞാൻ : യെസ് ഞാൻ തന്നെ….
റെമോ : പതോ മുപ്പതോ അടിച്ചു അത്ര തന്നെ
ഞാൻ : ടാ ടാ നാറി പത്ത് നിൻ്റെ അപ്പൻ ആണ് അടിച്ചത് 88 നോട്ട് ഔട്ട്….
റെമോ : അങ്ങനെയും പറയാം….
ഞാൻ : അങ്ങനെ ആണ് ….
റെമോ : പിന്നെ ഞങൾ ബാറ്റിങ് തുടങ്ങി
ശ്രീ : എന്നിട്ട്
ഞാൻ : ബാക്കി ഞാൻ പറയാം ഇന്ദ്രൻ ഫസ്റ്റ് ബാറ്റിങ് ആദ്യ ബോൾ തന്നെ അവൻ തൂക്കി….പക്ഷേ ഞാൻ ഓടി പിടിക്കാൻ പറ്റിയില്ല
റെമോ : അതായത് ഇന്ദ്രൻ പറഞ്ഞാ വലിയ വിക്കറ്റ് ആണ് അവൻ്റെ വിക്കറ്റ് വീണാ മാച്ച് പകുതി ഇവർ ജയിച്ച പോലെ ആണ്….
ഞാൻ : ഞാൻ വിചാരിച്ചത് പോലെ ഓടി എത്തിയില്ല അതിന് അവൻ്റെ കാച്ച് മിസ്സ് ആക്കി എന്ന് പറഞ്ഞ് സ്വന്തം ടീം ആയ എന്നെ കൂട്ടത്തോടെ അറ്റാക്ക് ചെയ്തു….ഞാൻ പുതിയ ഒരുത്തനും അല്ലേ അവൻ പറഞ്ഞു ഞാൻ മനഃപൂർവം ക്യാച്ച് വിട്ടു എന്നൊക്കെ….
റെമോ : സത്യം അത് പിടിക്കാൻ വല്ല റോബോട്ട് ആവണം …
ശ്രീ : പിന്നെ എന്തായി….
റെമോ : ഇവൻ പിടിച്ച് റൗഫിനെ തള്ളി …. പോവാൻ നോക്കി അവൻ ഇവനെ ചവിട്ടി താഴെ ഇട്ടു….
പിന്നെ ഞങൾ ഇടപ്പെട്ട് ആണ് ഇവനെ രക്ഷിച്ചത് അല്ലെങ്കിൽ ഹീറോ സ്വന്തം ടീമിൻ്റെ അടി കൊണ്ട് പടം ആയേനെ….
മറിയ : ചുരുക്കത്തിൽ ഇവന് നാട്ടിലും വീട്ടിലും അടി തന്നെ…
ഞാൻ : അങ്ങനെയും പറയാം….
ശ്രീ : പിന്നെ എന്തായി
റെമോ : ബോസ്സ് ഇവന് ഒരു ഓഫർ കൊടുത്തു
ശ്രീ : നിങ്ങളുടെ കൂടെ ചേരാൻ ആയിരിക്കും….
റെമോ : പുച്ചിക്കുക ഒന്നും വേണ്ട ഞങ്ങടെ ടീമിൽ ചേരാൻ പിള്ളേർ ക്യു ആണ്….
ഞാൻ : അത് സത്യം ആണ് കേട്ടോ ന്യായം ആയിട്ട് ഉള്ള കാര്യം ആണെങ്കിൽ ഇവര് ഇടപെടും….
റെമോ : അത് സത്യം ആണ് ആരും ഞങ്ങടെ ഗാങ്ങിൽ ചേരാൻ കൊതിക്കും….
ഞാൻ : അല്ലാതെ മിഡിൽ ഓടർ മൂഞ്ചിയിട്ടല്ല….
റെമോ : അതും ശെരി ആണ് ….
ഞാൻ : ഇവരുടെ കൂടെ ചേർന്നപ്പോ ഞാൻ ഹാപ്പി ആയി … പിന്നെ അങ്ങോട്ട് ഒരുമിച്ച് അങ് പൊളിച്ചടുക്കി.. അതിനിടക്ക് അച്ചു ഞങ്ങളെ വിട്ട് പോയി
മറിയ : മരിച്ചാ
ഞാൻ : മരിച്ചതല്ല പോത്തെ.. പഠിക്കാൻ ഉക്രൈൻ വരെ പോയി….
മറിയ : അങ്ങനെ….
