Hero – 2 1

എടാ നിനക്ക് തോന്നുന്നതാണ് അങ്ങനെ ഒന്നും ഇല്ല…..ഞാൻ അവനെ നോക്കാതെ പറഞ്ഞു….

ശെരി നീ പറയണ്ട നിനക്ക് ഞങൾ ഒന്നും ഫ്രണ്ട്സ് ആയി തോന്നുന്നില്ലെങ്കിൽ വേണ്ട….. അവൻ എണീറ്റു പോവാൻ തുടങ്ങി……

ശെരി പറയാം നിന്നോട് മാത്രം അത് നിൻ്റെ നാടകം കണ്ടിട്ടില്ല നീയും ആഹ മരപോട്ടനും ആണ് എനിക്ക് ഈ നശിച്ച സമയത്ത് കുറച്ച് ആശ്വാസം ആയി ഉള്ളത് ആൻഡ് ഐ വാല്യു യുവർ ഫ്രണ്ട്ഷിപ്പ്…….

ഞാൻ പറഞ്ഞു കഴിഞ്ഞ് അവൻ എന്നെ ഒന്ന് നോക്കി വെറും ബായം മാത്രം ആണ് അവൻ്റെ മുഖത്ത് അപ്പോൾ കണ്ടത് ……

ടാ പാച്ചു അപ്പോ നീ ആണോ ……

അതെ …..

കാഥൽ യാനെയ് വറിഗിറ റെമോ……റെമോ പാട്ടും പാടി അങ്ങോട്ട് വന്നു…..

ടാ ഇതൊന്നും അവനോട് പറയാൻ നിക്കണ്ട കേട്ടോ…..ഞാൻ നന്ദനോട് പറഞ്ഞു…..

കള്ള പന്നികളെ എന്നെ അവിടെ ഒറ്റക്കാക്കി വന്നു അല്ലേ…..

നിന്നോട് വരാൻ ആക്ഷൻ കാണിച്ചതല്ലെ നന്ദൻ പറഞ്ഞു…….

അതാണോ നീ കാണിച്ചത് ഞാൻ വിചാരിച്ചു നീ മൂഡ് ആയി നിക്കുവാ എന്ന്….

പോടാ മൈരെ……

എന്തായാലും ഇവൻ്റെ സാനം കൊള്ളാം അല്ലെടാ നന്ദ…..

അതിൻ്റെ കിക്ക് ഉഫ് നന്ദൻ പറഞ്ഞു…..

ഇഹ് ഒന്ന് പോടാ ….. ഞാൻ തല താഴ്ത്തി ചിരിച്ചു…..

അളിയാ നീ ഡെയ്‌ലി അടിക്കും അല്ലേ…..

അങ്ങനെ ഒന്നും ഇല്ല എപ്പോഴും വല്ലപ്പോഴും ഞാൻ ചിരിച്ചോണ്ട് പറഞ്ഞ്…..

എടാ എന്നിട്ട് അതിൻ്റെ ഒരു ഇതും നിന്നിൽ ഇല്ലല്ലോ റെമോ പറഞ്ഞു…..

എടാ അത് ശീലം ആയി അതാണ്……

നീ ഇനി അടിക്കാൻ നിക്കണ്ട കേട്ടോ റെമോ ഞാൻ പറഞ്ഞു…..

അതെ ഫീസ് കുടിച്ച് ഫിറ്റ് ആവുന്ന ശവം നന്ദൻ അവനെ കളിയാക്കി…..

എടാ ഡ്രൈ അടിച്ച ആരായാലും അങ്ങനെ തന്നെ …..റെമോ പറഞ്ഞു….

പക്ഷേ ആ വിഷ്ണു അവന് ഇത്തിരി കട്ടി ഉണ്ട് ഞാൻ പറഞ്ഞു…..

ശെരി ആണ് ….. ഞാൻ പറഞ്ഞു…..

എടാ ക്ലാസ്സിൽ പോണോ ഇനി റെമോ പറഞ്ഞു….

വെണ്ട എന്താ മോനെ നന്ദൻ എന്നോട് ചോദിച്ചു…..

വേണ്ട എന്ന വേണ്ട……

റെമോ നീ പോയി ബാഗ് എടുത്തിട്ട് വാ നമ്മൾക്ക് പുറത്തേക്ക് പോവാം …

നീയും വാ അവൻ എന്നെയും കൂട്ട് വിളിച്ചു…..

അങ്ങനെ ഞങൾ ബാഗ് എടുത്ത് വെളിയിൽ ഇറങ്ങി

എന്നെ തന്നെ നോക്കി അവിടെ ശ്രീ നിൽക്കുവാണ് ….

എങ്ങോട്ട് പോവുന്നു രണ്ടും കൂടെ

അല്ല ഭക്ഷണം കഴിക്കാൻ …

എന്ന നീ പോ ഇവൻ ഇപ്പൊ വരും ….

. ആണോ

റെമോ മോക്കിൽ പോയി എനിക്ക് വേണ്ടി നിന്നു…..

എന്താ നിനക്ക് മാറി നിക്ക് എനിക്ക് പോണം ഞാൻ ഇത്തിരി കട്ടിക്ക് പറഞ്ഞു….

പറ്റില്ല ….

എന്താ നിനക്ക് വേണ്ടത് …..

നിന്നെ …. അവൾ ഒറ്റ വാക്കിന് പറഞ്ഞു……

കളിക്കാതെ മാറ് ഞാൻ പോട്ടെ……

പറ്റില്ല എന്നല്ലേ പറഞ്ഞത്…….

ഞാൻ അല്ല മിസ്സ് അവൻ ആണ് ഞാൻ കൈ പിന്നിൽ ചൂണ്ടി……

അവൾ തിരിഞ്ഞ ഗ്യാപ്പിൽ ഞാൻ കുനിഞ്ഞ് ഓടി……

തിരിഞ്ഞ് നോക്കി ഒരു ചിരി കൊടുത്തു……

എടാ നിന്നെ ഞാൻ എടുത്തോളാം അവൾ പറഞ്ഞു…..

ആ ഇപ്പൊ വേണ്ട പിന്നെ മതി…..

രാത്രി ആയപ്പോ ആണ് ശ്രീയുടെ ബാഗിൽ കിടന്ന പാചുവിൻ്റെ ഫോൺ റിങ് ചെയ്തത്

ഹലോ

എടാ …. എന്താ ഒന്നും മിണ്ടാത്തത് …….

ഫോൺ പെട്ടന്ന് കട്ട് ആയി….

ആരായിരിക്കും അവൾ ഇങ്ങനെ ആലോചിച്ചു കിടന്നു……

പിറ്റേന്ന് വിഷ്ണു ക്ലാസ്സിൽ വന്ന് പറയുന്നത് കേട്ടു ഹരി വരുന്നു ഇന്ന് എന്ന്……

ആരാടാ ഈ ഹരി നന്ദൻ റെമോനോട് ചോദിച്ചു…..

അറിയില്ല അവൻ തരികിട ആണ് എന്ന കേട്ടത് …… ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് റെമോ പറഞ്ഞു…..

അയ്യോ ….നീ വന്നെ …..നന്ദൻ റെമോ നെയും കൊണ്ട് വെളിയിലേക്ക് പോവാൻ ഇറങ്ങിയതും മിസ്സ് അങ്ങോട്ട് വന്നു……

എങ്ങോട്ടാ കേറി ഇരിക്ക് മിസ്സ് അവന്മാരെ തടഞ്ഞു……

അവരുടെ പിന്നാലെ തന്നെ ഒരുത്തൻ തലയിൽ കേട്ടും ഒക്കെ ആയി കേറി വന്ന് കൂടെ വിഷ്ണുവും. പിള്ളേരും……

അവന്മാർ ഉള്ളിൽ കേറി ഇരുന്നു……

ദൈവമെ അവൻ വരല്ലേ നന്ദൻ പ്രാർത്ഥിച്ചു…..

അടുത്ത നിമിഷം തന്നെ പാച്ചു ഉള്ളിലേക്ക് കേറി വന്നു

മേ ഐ കം ഇൻ മിസ്സ് ……

അവനെ കണ്ട ഹരി ആണ് ഞെട്ടിയത്….

ടാ എന്താ അളിയാ നീ എന്തിനാ വന്നത് അവൻ്റെ അടുത്ത് വന്ന പാചുവിനോട് നന്ദൻ ചോദിച്ചു…..

എന്താടാ …..

എടാ തിരിഞ്ഞ് നോക്കല്ലേ മറ്റെ ഹരി വന്നിട്ടുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *