അളിയാ വൻ സെറ്റ് അപ്പ് ആണല്ലോ റെമോ എന്നോട് പറഞ്ഞു….
ഇഷ്ടപെട്ടോ…..
അത് എന്ത് ചോദ്യം ആണ് മോനെ….
ഇന്നാ …..
ഞാൻ ഓരോരുത്തർക്കും കൊടുത്ത് ശ്രീയുടെ അടുത്ത് എത്തി….
എടുക്ക് ഞാൻ അവൾക്ക് നേരെ നീട്ടി….
അവൾ എന്നെ ഒന്ന് നോക്കിയിട്ട് എടുത്തു…..
എന്തടി നീ ഇങ്ങനെ ഇരിക്കുന്നത് നന്ദൻ അവളോട് ചോദിച്ചു….
ഒന്നുമില്ല …
അവൾക്ക് ഇവൻ്റെ സെറ്റ് അപ്പ് കണ്ടിട്ട് കിളി പോയി അത് തന്നെ റെമോ പറഞ്ഞു…..
അളിയാ വീടൊക്കെ ഒന്ന് കാണിച്ച് താ അളിയാ റെമോ പറഞ്ഞു….
വാ …..
അങ്ങനെ വീടും പരിസരവും ഒക്കെ കാണിച്ച് കൊടുത്തു….
വെളിയിൽ തന്നെ വീട് പൊളി ഉള്ളിൽ അതിനെ കാൾ സെറ്റ് അപ്പ്…..
നിൻ്റെ റൂം ഏതാ ഹേ നന്ദൻ എന്നോട് ചോദിച്ചു….
അതാണ്…. ഞാൻ കൈ ചൂണ്ടി കാണിച്ചു….
റൂം തുറന്ന് ഉള്ളിൽ കേറിയ അവർ ആദ്യം കണ്ടത് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വലിയ ഒരു ഫോട്ടോ ആണ്…
നന്ദൻ : ഇതാണോ
ഞാൻ : ഉം….
മറിയ: നീ അമ്മയെ പോലെ തന്നെ ആണ് പാച്ചു….
നന്ദൻ : സത്യം സത്യം…
റെമോ : താടിയും മുടിയും മാത്രമേ മാറ്റം ഉള്ളൂ….
നന്ദൻ : പോട്ടെ അളിയാ സാരം ഇല്ല….
ഞാൻ : കുഴപ്പം ഇല്ല എനിക്ക് ഇതൊക്കെ ശീലം ആണ്…
റെമോ : ഇത് എന്താടാ അപ്പിൾ ഷോ റൂം ആണോ ….
ഞാൻ ശ്രീയെ ആണ് നോക്കിയത് …..
ശ്രീ : 😡
മറിയ : ഇതാരാ അടുത്ത ഫോട്ടോ….നോക്കി അവൾ ചോദിച്ചു….
ഞാൻ : ഇതാണ് അമ്മൂമ്മ അവര് പോയ ശേഷം അമ്മുമ്മ ആണ് എന്നെ വളർത്തിയത്….ഒരു നാല് കൊല്ലം മുന്നെ അവരും പോയി….🥲
റെമോ : അളിയാ ഇത് നോക്കിക്കേ നന്ദൻ വിളിച്ച് അവൻ കാണിച്ച് കൊടുത്തു …
നന്ദൻ : അളിയാ ഇതെന്ത് ബാറാ….
ഞാൻ : 😶
അവന്മാര് രണ്ടും വെളിയിലേക്ക് ഓടി …. മറിയയും കൂടെ പോയി…
ശ്രീ നീ എന്താ ഒന്നും മിണ്ടാത്തത് ….
അല്ല അതെ എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല … നീ എന്തിനാ ഇത്ര സെറ്റ് അപ്പ് ഉണ്ടായിട്ട് വെളിയിൽ ഇങ്ങനെ അഭിനയിച്ചത്….
ഒന്നുമില്ല ഡോ അത് ഞാൻ പറഞ്ഞില്ലേ ആരോടും മിണ്ടാതെ ഒരു പാവം ആയി കോളജ് തീർത്ത് പോണം അതായിരുന്നു…. അപ്പോ ഞാൻ മറ്റെ ഫിലിമിൽ ധനുഷ് നേ പോലെ ആവാൻ നോക്കിയതാ പക്ഷേ ഇങ്ങനെ ഒക്കെ ആയി….
അല്ല എനിക്ക് ഇപ്പൊ സംശയം നമ്മൾ തമ്മിൽ ചേരുമോ എന്ന്….ശ്രീ വിക്കി വിക്കി പറഞ്ഞു
അതെന്താ അങ്ങനെ
അല്ല നിൻ്റെ ഈ സെറ്റ് അപ്പ് കണ്ടപ്പോ എനിക്ക് ഒരു സംശയം പോലെ….
കണ്ടോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവും പറഞ്ഞ ഞാൻ ഇതൊക്കെ വെളിയിൽ കാണിക്കാതെ ഇരുന്നത്…. നീ ഒക്കെ ആവ്….
സോ പാർത്ഥൻ വിഷ്ണു ദേവൻ ഇസ് റിച്ച്…..
നോ മൈ ഫാദർ ഈസ് റിച്ച് ഞാൻ മൈ ബോസ്സ് സിനിമയിലെ ഡയലോഗ് തിരിച് അടിച്ചു….
അപ്പോ ഇതാണോ നമ്മടെ റൂം….
അങ്ങനെയും വേണെങ്കിൽ പറയാം….
കൊള്ളാം കേട്ടോ
ഇഷ്ടായോ
പിന്നെ….
നിങൾ ആണ് എനിക്ക് ശേഷം അദ്യം ആയി ഈ വീട്ടിലേക്ക് വരുന്നത് …
ആണോ….
ഉം…..
എന്നാലും എന്തൊക്കെ അഭിനയം ആടാ നീ കാണിച്ചത്….
പിന്നെ ട്രെയിനിംഗ് ആണ് മാഡം ….ചുമ്മാ അല്ല….
ശെരിക്കും നിൻ്റെ ഈ സ്കിൽ ഒക്കെ സിനിമ ആക്കാം….
😶
ഇരിക്ക്…. അവൾ എന്നോട് പറഞ്ഞു….
നീ ഇരിക്ക്….
അതെ സൂര്യ നിനക്ക് ശെരിക്കും എന്നെ ഇഷ്ടം തന്നെ അല്ലേ….
എന്താണ് നീ ഇടക്കിടെ ഇങ്ങനെ ചോദിക്കുന്നത്….
അല്ല എനിക്കൊരു പേടി….
നിനക്ക് എന്നെ വിശ്വാസം ഇല്ലെ അപ്പോ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു… ഉം അവൾ തല ആട്ടി….
എന്നാ കൺഫോം ചെയ്യ്…
എങ്ങനെ …..
😘😜
എന്ത്
കിസ്സ് കവിളിൽ മതി….
ഞാൻ തിരിഞ്ഞ് ഒന്ന് നോക്കി ചുറ്റും ….അതൊന്നും പറ്റില്ല…
എന്തോന്ന് കവിളിൽ അല്ലേ. … താ
ആരെങ്കിലും കാണും
അവർ കണ്ടോട്ടെ അതിനെന്താ….
പിന്നെ ഇപ്പൊ വേണ്ട
ശെരി….
റെമോ: അതെ എല്ലാരും ഒന്ന് ഇങ്ങ് വന്നെ ….
എന്താ ഞങൾ അങ്ങോട്ട് പോയി….
റെമോ: ഇതാണ് മിസ്റ്റർ പാച്ചുവിൻ്റെ യദാർത്ഥ കോലം അവൻ എൻ്റെ ഫോൺ എടുത്തോണ്ട് പോയി…..
ശേ ആരാടാ നീ മിനിറ്റിന് മിനിറ്റിന് സർപ്രൈസ് തരുവാനല്ലോ….
എൻ്റെ ഫോൺ എന്തിനാ എടുത്തത്
നന്ദൻ : ഒ ഒന്ന് പോടാ ഗള്ളാ
ഇങ്ങു താ ശ്രീ ഫോൺ വാങ്ങി…..
വീഡിയോ (സൂര്യ സൂര്യ സൂര്യ….. ഫിനിഷ് ഹിം മാൻ……)
