വിഷ്ണു : കോടുക്കട
റെമോ : നീ പോടാ നീ ആരാ അത് പറയാൻ
വിഷ്ണു : ഞാൻ നിൻ്റെ തന്ത
റെമോ : സൂക്ഷിച് സംസാരിക്കണം
വിഷ്ണു : ഇങ്ങ് താടാ അവൻ റെമോനെ കൈയിൽ കേറി പിടിച്ച്
റെമോ :ഒന്ന് പോടാ അവൻ പിടിച്ച് അവനെ തള്ളി
വിഷ്ണു : ടാ പന്ന പു
റെമോ : നന്ദ സൂര്യ വാടാ 😟
നന്ദൻ : എന്താ
റെമോ : ഇവൻ എന്നേ ശല്യം ചെയ്യുന്നു….
നന്ദൻ : വിഷ്ണു നീ പോയെ ചുമ്മാ ഞങൾ ഒന്നിനും ഇല്ല….
വിഷ്ണു : ഞാൻ ഉണ്ട്
നന്ദൻ : എന്ന നീ വാടാ….ചുമ്മാ
ഞാൻ : നന്ദ വേണ്ട നീ വിട് പോയെ വിഷ്ണു പ്ളീസ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കല്ലെ
വിഷ്ണു : നീ ആരാടാ തന്തയില്ലത്തവനെ എന്നോട് സംസാരിക്കാൻ മാറി നിക്കട തെണ്ടി….
നന്ദൻ : ടാ മൈരെ എന്താടാ നീ പറഞ്ഞത് വിഷ്ണുവിൻ്റെ കുതിന് പിടിച്ച് കുലുക്കി ….
റെമോ : നിർത്താൻ ഇതല്ലേ നിങ്ങളുടെ പ്രശ്നം ഇന്നാ അവൻ കീറി കാറ്റിൽ പറത്തി… നീ വാടാ നന്ദ …
നന്ദൻ : മോനെ വിഷ്ണു ഒരാളെ വേദനിപ്പിക്കുന്നത് അത്ര സുഖം ഉള്ള പരുപാടി ഒന്നും അല്ലാ…
വിഷ്ണു : ഞാ… ശേ
നന്ദൻ : പോട്ടെ ടാ അവൻ ഉണ്ട് ഒരു പന്ന …
സാരം ഇല്ല ഇതൊക്കെ എനിക്ക് ശീലം ആണ്….
ശ്രീ : പോട്ടെ ടാ സാരം ഇല്ല അവൻ വെളിവ് ഇത്തിരി കുറവാ
നീ ദയവ് ചെയ്ത മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് കുറക്ക് കേട്ടോ 😠 ഇതൊരു ഉപദേശം അല്ല അപേക്ഷ ആണ്…
ശ്രീ : സോറി
സാരം ഇല്ല പോട്ടെ നീ പൊക്കോ….
രണ്ട് ദിവസം കഴിഞ്ഞതും മിസ്സ് ഒരു ദിവസം വന്നിട്ട് പറഞ്ഞു
ചിൽഡ്രൻ ഡ്യൂ ടൂ സം റീസൺ അന്ന് കാൻസൽ ആയാ നിങ്ങളുടെ ഓണാഘോഷം ഈ വരുന്ന സെക്കൻ്റ് സാറ്റർഡേ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്….
നന്ദൻ : അടുത്ത ഓണം ആവാറായി കൊള്ളാം ….
നീ വരുന്നുണ്ടോ
നന്ദൻ : പിന്നെ വരാതെ…നീയോ
ഇച്
ഇച് വച്ച
ഇല്ലെന്ന്
എന്താ
ഇൻ്റെറെസ്റ്റ് ഇല്ല…
കൊള്ളാം ഇൻ്ററോവേർട് ചെറ്റ
അതെ സത്യം തന്നെ….
എന്താ ടാ റെമോ എൻ്റെ തോളിൽ കൈ ഇട്ട് ചോദിച്ചു….
നന്ദൻ : ഒന്നുമില്ല ഇവൻ വരുന്നില്ല എന്ന്
റെമോ : ഇവൻ വന്നോളും
പിന്നെ നോക്കി ഇരുന്ന മതി കേട്ടോ
റെമോ : നിനക്ക് എന്നോടും ഇവനോടും സ്നേഹം ഉണ്ടെങ്കിൽ വരും അത്ര തന്നെ….
ഹൊ നാശങ്ങൾ…..
വെള്ളിയാഴ്ച വൈകിട്ട്
ശ്രീ : സൂര്യ നാളെ നല്ല ചെത്ത് ഡ്രസ്സ് ഇട്ടിട്ട് വരണം കേട്ടോ ..
ഉം…
ഒക്കെ നീ എപ്പോ എത്തും
ഞാൻ വരാം വരാം
വരോ പറ്റിക്കില്ലല്ലോ
വരാം
അപ്പോ ഗുഡ് നൈറ്റ്….
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കോളജിൽ പോയി
എന്നെ കാത്ത് അവരൊക്കെ നിക്കുന്നുണ്ട്
അവരൊക്കെ എന്നെ കണ്ട് ഞെട്ടി
നന്ദൻ : ഇതാണോ നിൻ്റെ പുതിയ ഡ്രസ്
എടാ കൈയ്യിൽ ഉണ്ട് അതൊക്കെ ഇട്ടാ ചീത്ത ആവും…
ശ്രീ : പെട്ടന്ന് മാറ്റിയിട്ട് വാ നന്ദ നീയും കൂടെ പോ….
റെമോ അങ്ങോട്ട് വന്നു ….ചെറിയ പേടി ഉണ്ട്
റെമോ : എടി ഹരി അവിടെ നിക്കുന്നല്ലോ പാച്ചു വന്നോ
ശ്രീ : ഇല്ല എന്താ
റെമോ : വന്നില്ലേ , അയ്യോ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ….
ശ്രീ : പേടിക്കണ്ട അവൻ ഉള്ളിൽ ഉണ്ട്….
റെമോ : വന്നോ അവൻ , ഹൊ….ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ….
കുറച്ച് സമയത്തിന് ശേഷം ഡ്രസ് മാറി ഞാൻ അങ്ങോട്ട് ചെന്നു….
കൊള്ളാം അളിയാ സെറ്റ്…
അമ്പോ ചെക്കൻ തീ ആയല്ലോ…റെമോ പറഞ്ഞു…അവൻ ഫോണിൽ രണ്ട് ഫോട്ടോ എടുത്തു….
നന്ദൻ : അളിയാ ഒരു സെൽഫി എടുക്കാം ….
അങ്ങനെ പൂക്കളം ഒരുക്കലും ഒക്കെ ആയി സമയം പന്ത്രണ്ട് മണി ഒക്കെ ആയി….
ചുമ്മാ ഇരുന്ന ഞങ്ങളുടെ അടുത്ത ശ്രീ വന്നു
ശ്രീ : ടാ ഇന്നാ നിൻ്റെ ഫോൺ അവിടെ ഉണ്ടായിരുന്നു…. നീട്ടി….
ശ്രീ :നിങൾ ഇരിക്ക് ഞാൻ ഒന്ന് ഓഫീസ് വരെ പോയിട്ട് വരാം
എന്താ
ഒന്നുമില്ല ഇപ്പോ വരാടാ
ശെരി
ഓഫീസിൽ പോയ ശ്രീ മിസ്സിനോട് രജിസ്റ്റർ ഒന്ന് തരാമോ എന്ന് ചോദിച്ചു….
മിസ്സ് : എന്തിനാ
ശ്രീ : ഒന്നുമില്ല മിസ്സ് ഒരു അഡ്രസ്സ് നോക്കാൻ ആണ്…
മിസ്സ് : നോക്കിയിട്ട് അവിടെ വച്ചോ
ശ്രീ : അത് മുഴുവൻ പരിശോധിച്ച ശേഷം അവൾ അത് അവിടെ തന്നെ വച്ചു….
മിസ്സ് : കിട്ടിയോ
ശ്രീ : കിട്ടി , മിസ്സേ ഈ ന്യൂ സ്റ്റുഡൻ്റ്സ് ഏത് കോളജിൽ നിന്ന് വന്നത് ആണ് എന്ന് വല്ല ഡോക്യുമെൻ്റ്സ് ഉണ്ടോ…
