Hero – 2 1

വേണ്ട നന്ദി മാത്രമേ ഉള്ളു….എല്ലാത്തിനും ആകെ ഉള്ള വിഷമം എന്താണ് വച്ചാൽ നന്ദനെ ഇതൊന്നും അറിയിക്കാതത് മാത്രം ആണ് അളിയാ നന്ദ സോറി….

ശ്രീ ഞങ്ങടെ മുന്നിൽ നിന്ന് കരയാൻ തുടങ്ങി….എത്തും കണ്ടോണ്ട് വിഷ്ണു കേറി വന്നു

വിഷ്ണു : എന്താ എന്താ ശ്രീ

ഒന്നുമില്ല നീ പോ

വിഷ്ണു : കാര്യം പറ ശ്രീ ഇവന്മാർ നിന്നോട് മോശം ആയി വല്ലതും

റെമോ : നിൻ്റെ തന്ത ഹരിയെ പോലെ ചെറ്റകൾ അല്ലടാ ഞങൾ

വിഷ്ണു : എന്താടാ നാഞ്ഞൂളെ നിൻ്റെ നാവ് പൊന്തുന്നത്….

റെമോ : ഞാൻ നാഞ്ഞൂല് ആണോ വേറെ എന്താ എന്നൊക്കെ നീ വൈകാത്തെ അറിയും…

ഞാൻ : ടാ മതി നീ7 വാ …..

വിഷ്ണു : ഇവന്മാർ ആണോ നിന്നെ കരയിച്ചത് ശ്രി പറ

റെമോ : തിരിഞ്ഞ് വന്നിട്ട് അതെ ടാ പെങ്കൊന്താ ഞാൻ ആണ് ഇവളെ കരയിച്ചത് ഇവൾ ചെയ്തതിന് ഒന്ന് പൊട്ടിക്കുക ആണ് വേണ്ടത് പെണ്ണായി പോയി അത് കൊണ്ട് ചെയ്യുന്നില്ല….

വിഷ്ണു : നീ എന്നാ എന്നോട് മുട്ട് വാടാ അവൻ ഈ റെമോയുടെ വെളുത്ത ചെകിടത്ത് ആഞ്ഞ് തല്ലി….

ടാ വേണ്ട റോമി വേണ്ട ഞാൻ അവരുടെ ഇടയിൽ കേറി….

ഏയ് ഞാൻ വിഷ്ണുവിൻ്റെ കഴുത്തിന് പിടിച്ച് അമർത്തി….

വിഷ്ണു നീ ഇപ്പോഴും അവൻ്റെ താളത്തിന് തുള്ളുന്ന ഒരു മണ്ടൻ മാത്രം ആണ് ഇത് ഇവിടെ തീർന്നു ഞങൾ ഇനി ഒന്നിനും വരില്ല പിന്നെ മേലാൽ മെത്ത് കൈ വക്കുന്ന പരുപാടി വേണ്ട അവൻ്റെ കൈയ്യിന് കിട്ടിയാ ചിലപ്പോ നീ താങ്ങി എന്ന് വരില്ല…..

ഞാൻ അവനെ വിട്ട് മാറി…

ശ്രീ നിന്നോട് ഒന്നേ പറയാൻ ഉള്ളു ദേയവു ചെയ്ത് ഇനി കുറച്ച് കാലമേ ഉള്ളൂ അത് കഴിഞ്ഞ് ഞങൾ അങ്ങ് പോവും അത് വരെ സമാധാനം തരണം അപേക്ഷ ആണ് ഞാൻ വേണേൽ കാല് പിടിക്കാം….

റെമോ : നീ വാടാ നീ ഇങ്ങനെ താഴണ്ട ആവശ്യം ഒന്നും ഇല്ല ആരും ഒന്നും ചെയ്യില്ല ഇനി ആരെ പേടിക്കാൻ . ഹും…..

ശ്രീ : 😞😪

നന്ദാ സോറി വേണം എന്ന് വചല്ല ആര്യും ഒന്നും അറിയിക്കാതെ ഇരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ നീ ആണ് അതിലേക്ക് കേറി വന്നത് നിന്നെ പറ്റിച്ചതിൽ മാത്രമേ എനിക്ക് വിഷമം ഉള്ളൂ സോറി….

റെമോ : ഇന്നാ പിടി പോവാം ടാ നീ നോക്കി ഇരുന്നോ പട്ടി നിനക്ക് ഉള്ളത് വരുന്നുണ്ട് ഇനിയെങ്കിലും തന്ത ആണെന്ന് പോലെ അവൻ്റെ വാക്കും കേട്ട് ജീവിക്കാതെ മനുഷ്യൻ ആവാൻ നോക്ക് മരപ്പട്ടി…..

ഞാൻ : മതി വാ പോവാം….

ഞങ്ങൾ താഴെ ഇറങ്ങി….

വേദന എടുത്തോ ടാ

റെമോ : ഇല്ല… നീ എന്തിനാ അവൻ്റെ കൊങ്ങക്ക് കേറി പിടിച്ചത്

എനിക്കങ് പെരുത്ത് കേറി നായിൻ്റെ മോൻ നിന്നെ തല്ലിയപ്പോ അതാ ഞാൻ പിന്നെ….

ഞാൻ പേടിച്ച് പോയി

എന്തിന്

അല്ല ആ വൃത്തികെട്ട ഹരിയുടെ തല അടിച്ച് പൊളിച്ച അതെ സൂര്യ തിരിച് വന്നോ എന്ന്

എന്ന് വച്ച് നിന്നെ തല്ലിയ ഞാൻ നോക്കി നിക്കണോ

റെമോ നടക്ക് നടക്ക് …..

കുറച്ച് നേരത്തിന് ശേഷം

ഞാൻ : നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഒറ്റക്ക് ഇട്ടിട്ട് തെണ്ടി നടക്കരുത് എന്ന്

റെമോ : സോറി പറ്റി പോയി… അളിയാ നീ അതൊക്കെ വിട് ഇനി ആരെയും പേടിക്കാൻ ഇല്ല

അതിന് അല്ലെങ്കിലും എനിക്ക് ആരെയും പേടി ഇല്ല നമ്മൾ വിചാരിച്ച പോലെ ഒന്നും നടന്നില്ലല്ലോ ടാ

എല്ലാത്തിനും കാരണം അവൾ ആണ്

നിന്നോട് ഞാൻ അന്നെ പറഞ്ഞത് ആണ് അവളെ ഒരുപാട് അടുപ്പിക്കണ്ട എന്ന് ഇപ്പൊ എന്തായി….

ടാ സൂര്യ

എന്താ ടാ

ഇനി എന്താ കുറച്ച് ദിവസം കോളജ് ഇല്ല

അതിന്

അല്ല നല്ല കാറ്റ് ബീച്ച് നല്ല സുഖം ഇങ്ങനെ ഇരിക്കാൻ അല്ലേ…

ഹാ

അതെ വെശക്കുന്ന്

ഹൊ എടാ എല്ലാരും അറിഞ്ഞ് കാണോ

എടാ ഇതിന് എന്താ നമ്മൾ ഇവിടെ വരുന്ന മുന്നേ പരിചയം ഉണ്ട് എന്ന് അവരൊക്കെ അറിഞ്ഞ ഇപ്പൊ എന്താ

ശെരി ആണ് എന്ത് സീൻ ….

ഇത്ര ഒക്കെ ആയില്ലേ രണ്ടെണ്ണം അടിച്ചാലോ

പ്പാ നടക്ക് മരുന്ന് വാങ്ങി തരാം തല്ല് കൊണ്ടതല്ലെ

ഇതേ സമയം

ശ്രീ : എടി ഞാൻ അവനെ കൊണ്ട് സത്യം പറയിക്കാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്

മറിയ : പോട്ടെ ഡീ സാരം ഇല്ല നീ വിഷമിക്കണ്ട

നന്ദൻ : നീ എന്തിനാ എപ്പോഴും ഇങ്ങനെ അവൻ്റെ കാര്യം തപ്പി തപ്പി നടക്കുന്നത്….

ശ്രീ : പിന്നെ അവൻ എൻ്റെ ബോയ് ഫ്രണ്ട് അല്ലേ അവനെ പറ്റി ഞാൻ എല്ലാം അറിയണ്ടേ നന്ദ

Leave a Reply

Your email address will not be published. Required fields are marked *