എൻ്റെ വണ്ടി എൻ്റെ സീറ്റ് അങ്ങോട്ട് നീങ്ങി ഇരി ഭായ്
നീ അല്ലേ പറഞ്ഞത് നീ ഞാൻ എന്നൊന്നും ഇല്ല എന്നൊക്കെ…
അപ്പോ നീ അല്ലേ പറഞ്ഞത് ഇനി എക്സാം കഴിയുന്ന വരെ നീ ആരോ ഞാൻ ആരോ എന്ന്…
അതെ
വേണേൽ പിൻമാറിക്കോ
അയ്യട മോനെ സൂര്യ പേടിച്ച്….
പേടി എന്ന ഒരു സാധനം ഞങ്ങടെ നിഘണ്ടുവിൽ തന്നെ ഇല്ല…
ഉവ്വ് ഉവ്വേ
വേണോ ടാ കുട്ടാ
വേണ്ട ടാ കുട്ടാ
ശെരി വേണ്ടെങ്കിൽ വേണ്ട …. ടാ രണ്ട് ഉഴുന്ന് വട കൂടെ…
നന്ദൻ രണ്ട് ചൂട് ഉഴുന്ന് വട കൊണ്ട് തന്നു..
ഹൂ എന്ത് ചൂട്
അങ്ങനെ ഇപ്പൊ തിന്നണ്ട ഇങ്ങ് തന്നെ…
നാണം പറഞ്ഞ ഒരു സാധനം ഉണ്ട് ഈ ലോകത്ത് അറിയോ
ലോകത്ത് കാണും പക്ഷേ എനിക്ക് ഇല്ല 😸
അപ്പോ മത്സരം
അത് അത് നാളെ മുതൽ ആവം…😸 😏
ശെരി കഴിച്ചോ കഴിച്ചോ….വേറെ വല്ലതും
ഒരു ബൂസ്റ്റ്
ഓക്കേ…. ഞാൻ ഒരു ബൂസ്റ്റ് അവൾക്ക് കൊണ്ട് കൊടുത്തു…
മറിയ : ഹലോ കപ്പിൾസ്സ് പോയാലോ
ഞാൻ : ഉം പോവാം ഇതൊന്ന് തീരട്ടെ.. നിനക്ക് ഇഷ്ട്ടയോ കടികൾ
മറിയ : കൊള്ളാം….അടിപൊളി നിനക്ക് ഇതൊക്കെ എവിടെ നിന്നാ കിട്ടുന്നത്
പണ്ട് കളിക്കാൻ വരുമ്പോ ഓരോ സ്ഥലത്ത് പോവും അങ്ങനെ ഉള്ള പരിചയം ആണ്….
ശ്രീ : ഈ ഗ്ളാസ്സ് അങ്ങ് വച്ചേക്ക് അങ്ങോട്ട്
മറിയ : നിൻ്റെ പനിക്കാരി ആണോടി ഞാൻ
ശ്രീ : ഒന്ന് വക്ക് മുത്തെ…
മറിയ : ശെരി ശെരി …
അവന്മാർ അങ്ങോട്ട് വന്നു ….
റെമോ : പോവുക അല്ലേ അപ്പോ….
വിട്ടോ ഇവരെ വീട്ടിൽ ആക്കിയിട്ട് നമ്മക്ക് പോവാ…
മറിയ : ഞങൾ വണ്ടിക്ക് വന്നതാ ഇവളുടെ കാർ നിങ്ങളുടെ വീട്ടിൽ കിടക്കാ….
ആണോ അപ്പോ വണ്ടി മാജിക്ക് വേൾഡിലേക്ക് പോട്ടെ….
റെമോ : അളിയാ ചെക്കിങ്…അളിയാ തടുത്ത് തടുത്ത്
ഞാൻ : നിർത്തിക്കോ … ശ്രീ ടാ ഒന്ന് സൈഡ് തന്നെ ….
പോലീസ് : എങ്ങോട്ടാ മോനെ
ഞാൻ : വീട്ടിലേക്ക് ആണ് സാർ… ഒരു കല്യാണത്തിന് പോയിട്ട് വന്നതാ…
പോലീസ് : എന്താ ടാ ഇത് തോക്കോ പിന്നാലെ… പടപടാന്ന്….
ഞാൻ : സാർ അത് വണ്ടി ഇവിടെ ഉള്ളതല്ല സേലം ആണ്
പോലീസ് : ഇതൊന്നും ഇവിടെ പറ്റില്ല മോടിഫൈഡ് വണ്ടി ഇവിടെ പാടില്ല….
റെമോ : അതിന് ഇത് ഇവിടെ ഉള്ളതല്ല സാർ പിന്നെ എന്താ കാര്യം…
പോലീസ് : നീ എനിക്കിതു ഉണ്ടാകാതെ ഫൈൻ അടക്ക് ഇന്നാ ….
നന്ദൻ : അതെ വണ്ടി പിടിക്കണ്ടത് പോലീസ് അല്ല അതിന് വേറെ ആളുകൾ ഉണ്ടല്ലോ സാറേ….
എസ് ഐ: എന്താടോ ഇവിടെ…
പി സി: സാർ മൊടിഫൈഡ് വണ്ടിയും ആയി കറങ്ങിയിട്ട് എന്നോട് തട്ടി കേറുന്നു…
എസ് ഐ: അവനെ ഇങ്ങോട്ട് വിട്…
പി സി: പോടാ അങ്ങോട്ട്…
ഞാൻ : സാർ … അല്ല രുദ്രൻ സാർ അല്ലേ…
എസ് ഐ: അതെ നീ മറ്റെ ഇന്ദ്രൻ്റെ കൂട്ടുകാരൻ അല്ലേ
ഞാൻ : അതെ അതെ ഇന്ദ്രൻ്റെ കൂട്ടുകാരൻ ആണ്…
എസ് ഐ: നീ അല്ലേ മറ്റെ പെണ്ണ് കേസിലെ ചെക്കനെ
ഞാൻ : അതെ സാർ…
എസ് ഐ: ഇപ്പൊ എന്താ അടുത്തത്
ഞാൻ : അത് വണ്ടി ടി എൻ ആണ് ഇവര് വിടുന്നില്ല… മോഡിഫൈഡ് ആണ് എന്നും പറഞ്ഞ് …
എസ് ഐ: കാര്യം അദർ സ്റ്റേറ്റ് വണ്ടി പിടിക്കാൻ പാടില്ല എന്നൊന്നും ഇല്ല ഫൈനും തരാം തൽക്കാലം നീ പൊക്കോ… പിന്നെ എന്തെങ്കിലും കച്ചറ ഉണ്ടാക്കിയ സെൻ്റർ ബോൾട്ട് ഇളക്കും കേട്ടല്ലോ
ഞാൻ : ഇല്ല സാർ ….
എസ് ഐ: അതെ അളിയന് വിളിച്ച് പറഞ്ഞു പിള്ളേർക്ക് എന്തെങ്കിലും വേണേൽ ചെയ്ത് കൊടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വാ കേട്ടോ…
ഞാൻ : ശെരി സാർ…
റെമോ : എന്താ
ഞാൻ : 🤭 🤭 എടുത്തോ എടുത്തോ
നന്ദൻ : എന്തായി
ഞാൻ : കുഴപ്പം ഒന്നും ഇല്ല ടാ റെമോ ഞാൻ ഇപ്പൊ പോയി സംസാരിച്ചില്ലേ പുള്ളി ആണ് രുദ്രൻ അങ്കിൾ ഇന്ദ്രൻ്റെ…
റെമോ : ആണോ എന്ത് പറഞ്ഞ്
ഞാൻ : എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ പറഞു പിന്നെ ആവശ്യം ഇല്ലാത്ത പ്രശ്നം ഉണ്ടാകണ്ട എന്നും പറഞ്ഞു…
റെമോ : കേട്ടല്ലോ അല്ലേ
ശ്രീ : നീ എന്തിനാ എന്നെ നോക്കുന്നത്
റെമോ : അല്ല ഗോപാലൻ്റെ നട്ടെല്ല് നമ്മക്ക് അങ്കിളിൻ്റെ അടുത്ത് പറഞ്ഞ് ഇളക്കിയാലോ….
ഞാൻ : ഹാ വേണ്ടി വരും…
ശ്രീ : ദേ അവനെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ
റെമോ : കണ്ടോ ടാ നിന്നെ തല്ലിയത് അവൾക്ക് കുഴപ്പം അല്ല…
ഞാൻ : അതെ അതെ
ശ്രീ : ഒന്ന് പെട്ടെന്ന് പോവോ സമയം ആയി…
