Hero – 2 1

ശ്രീ : അയ്യ അതൊന്നും വേണ്ട നിങൾ ഓക്കേ കള്ളന്മാർ ആണ്….😌

മറിയ : ഒന്നും ഇല്ല ഞാൻ ഓക്കേ ആണ്…അവളും ഞങൾ വരാം…

ശ്രീ : ആദ്യം പരീക്ഷ ആവട്ടെ എന്നിട്ട് അല്ലേ….

അങ്ങനെ സ്നേഹിച്ചും വഴക്കിട്ടും ഇടക്ക് ലീവ് കിട്ടുമ്പോ കറങ്ങാൻ പോയും ഒക്കെ ഞങൾ ഓരോ നിമിഷവും ആനന്ദകരവും സന്തുഷ്ട്ടവും ആക്കി….

. .. കുറച്ച് ദിവസങ്ങൾക്ക് ശേഷം…..

ഒരു രാത്രി…

ശ്രീ : അതെ ഞാൻ പറഞ്ഞില്ലേ അമ്മു അവളുടെ ഭർത്താവ് ജർമനിക്ക് പോവുക ആണ് എന്ന്

ഞാൻ : ആണോ ജോലി കിട്ടിയിട്ട് ആണോ

അല്ല പഠിക്കാൻ ആണ് എന്ന പറയുന്നത്…

ഈ കുട്ടി പോവുന്നുണ്ടോ കൂടെ

ഇല്ല അവൾക്ക് ഒരേ വിഷമം അവര് തമ്മില് എന്തൊക്കെയോ പ്രശ്നം ഉണ്ട് തോന്നുന്നു…

എന്താ അങ്ങനെ തോന്നാൻ…

അല്ല ചിലപ്പോ തോന്നിയത് ആവും…

ഇഷ്ട്ടം അല്ലെങ്കിൽ ആ കുട്ടി എന്തിനാ സമ്മതിച്ചത് ഈ കല്യാണത്തിന്…

അയ്യോ അങ്ങനെ ഒന്നും അല്ല ടാ അവൾക്ക് അയാളെ വലിയ ഇഷ്ട്ടം ആണ്…

അപ്പോ അയാൾക് ഇഷ്ട്ടം അല്ലേ…

അത് അറിയില്ല എന്തായാലും വീട്ടുകാർ പറഞ്ഞത് കൊണ്ട് ആണ് ഇവരുടെ കല്യാണം കഴിഞ്ഞത് തന്നെ…

കൊള്ളാം നന്നായി അപ്പോ അത് തന്നെ

എന്ത്

വിഷമം ആവോ

ഇല്ല പറ

ഇയാൾക്ക് നിൻ്റെ കസിൻനേ ഇഷ്ട്ടം ആയിരിക്കില്ല അത് തന്നെ….

പോടാ അവര് കൂട്ടുകാർ ആണ് പരസ്പരം അറിയുകയും ചെയ്യാം…

ശെരി നിനക്ക് ഞാൻ ഒരു ഉദാഹരണം പറഞ്ഞ് തരാം…

പറ

ഇപ്പൊ നീയും പൊട്ടനും ഫ്രണ്ട്സ് കസിൻസ് ഒരേ വീട്ടിൽ താമസം

പൊട്ടൻ നിൻ്റെ ഹാ

അയ്യോ സോറി 🤭 നീയും വിഷ്ണുവും ഫ്രണ്ട്സ്

പോരാത്തതിന് അവൻ നിൻ്റെ മുറചെക്കൻ

അതെ

എന്നിട്ട് നിനക്ക് അവനോട് അങ്ങനെ ഒരു ഫീലിങ് ഉണ്ടായോ

അത് ഇല്ല

നീ എനിക്ക് അല്ലേ വളഞ്ഞത്…

അങ്ങനെ അല്ല നിന്നെ ഞാൻ ആണ് വളച്ചത്

ശെരി ആയി കൊട്ടെ … അത് പോലെ തന്നെ എന്ത് ഫ്രണ്ട് ആണ് പറഞ്ഞാലും സ്പാർക്ക് ഇല്ലെങ്കിൽ പോയില്ലേ…

അത് ശെരി ആണ്

നമ്മൾ ഹെൽപ് ചെയ്യണോ…

വേണ്ട ആള് സൈക്കോ ആണ് വേണ്ട ഇനി അയാളുടെ വായിൽ നിന്ന് കൂടെ കേക്കാൻ വൈയ്യ…

നിന്നെ അങ്ങനെ പറയോ

ഇനി പറഞ്ഞാലോ

കടപ്പുറം ഇളകും…

ആഹാ അത്രക്ക് സ്നേഹം ആണോ മോന്

അത് എന്ത് ചോദ്യം ആണ് മോളെ… നീ ഇപ്പൊ അടുത്ത് ഉണ്ടായിരുന്നെങ്കിൽ

ഉണ്ടായിരുന്നെങ്കിൽ …

ഉണ്ടായിരുന്നെങ്കിൽ

നീ വീഡിയോ കോൾ ചെയ്തേ ആ മൂഞ്ചി ഒന്ന് കാണട്ടെ…

. . ഹലോ മാഡം എന്ത് ചെയ്യാ…

ഞാൻ ഇങ്ങനെ കിടക്കുന്നു…. ഇവിടെ ആരും ഇല്ല

അതെന്താ

ചേച്ചീടെ കല്യാണം ആയില്ലേ അമ്മാവനും അമ്മായിയും അങ്ങോട്ടേക്ക് പോയി… ക്ളാസ്സ് കഴിഞ്ഞ് ഞാൻ പോവും…

അപ്പോ വീട്ടിൽ ആരും വരില്ലേ

വിഷ്ണു അവരെ കൊണ്ടാക്കാൻ പോയിട്ടുണ്ട് അവൻ വരും

ഞാൻ വരട്ടേ അങ്ങോട്ട്….

വേണ്ട മോനെ വേണ്ട … ശോ എനിക്ക് അവളുടെ കാര്യം ഓർത്തിട്ട് നല്ല വിഷമം…

എന്താ ഈ പുള്ളികാരിയുടെ പേര്…

“ഇവിടെ നിക്കുവാണോ പട്ടി”

ഞാൻ : അയ്യോ

ശ്രീ : അയ്യോ ഹ ഹ 🤣 😸

എന്താ എന്ന് തിരിച്ച് അറിയും മുന്നേ ഞാൻ വെള്ളത്തിൽ വീണു…

വെള്ളത്തിന് അടിയിൽ തല്ല് നടക്കുന്നു …പൊരിഞ്ഞ അടി…

ഞാനും റെമോയും മേലോട്ട് പൊങ്ങി…

ശ്രീ : കഴിഞ്ഞോ അണ്ടർ വാട്ടർ യുദ്ധം

റെമോ : ഫോൺ തട്ടി പറിചു … ഹലോ ഇവനെ ഇന്നലെ ഇതേ പോലെ ചെയ്തതാ നാറി ശവം…

ഞാൻ : ടാ പട്ടി അത് നീ കുളിക്കില്ല പറഞ്ഞത് കൊണ്ടലെ… നായിൻ്റെ മോനെ…നിന്നെ ഞാൻ കൊല്ലും …. ഹലോ ശ്രീ നീ വച്ചോ ഞാൻ ഈ ശവത്തിനെ ഈ പൂളിൽ തന്നെ മുക്കി കൊന്നിട്ട് നിന്നെ തിരിച്ച് വിളിക്കാം….

ശ്രീ : 😆

ഞങളുടെ തല്ല് അവൾ ലൈവ് കണ്ട് കൊണ്ടിരുന്നു….

അവൻ്റെ കൊഞ്ഞി അടിച്ച് തിരിച്ചിട്ട് ഞാൻ ഫോണും എടുത്ത് ഓടി…

കാലിലെ നനവ് കാരണം ഞാൻ തറയിൽ വഴുക്കി വീണു… വീഴ്ചയുടെ പവറിൽ എൻ്റെ കൈ നല്ല വേദന എടുത്തു….

ആ ഞാൻ കിടന്ന് സ്ഥലത്ത് കിടന്ന് ഒച്ച ഉണ്ടാക്കി

റെമോ : അയ്യയ്യോ ടാ എന്താ ടാ….

ഒന്നും ഇല്ല പിടിക്ക്……

അടുത്ത സീൻ : ഹോസ്പിറ്റൽ

ഡോക്റ്റർ : ഇയാളുടെ കൈക്ക് ചെറിയ സ്ക്രാച് ഉണ്ട് ….കുറച്ച് ദിവസം പ്ലാസ്റ്റർ ഇടണം….

റെമോ : ശെരി ഡോക്ടർ… യാത്ര ചെയ്യാൻ

ഡോക്ടർ : കുഴപ്പം ഒന്നും ഇല്ല… സ്റ്റുഡൻ്റ് ആണോ

റെമോ : അതെ ഡോക്ടർ …

Leave a Reply

Your email address will not be published. Required fields are marked *