അടുത്ത ദിവസം രാത്രി ആയപ്പോ ശ്രീ എന്നെ വിളിച്ചു…..
ഹലോ
എന്തെടുക്കാ
ചുമ്മാ ഇരിക്കുന്നു പരുപാടി കഴിഞ്ഞോ…..
ഇം ഹൊ കഴിഞ്ഞ് കഴിഞ്ഞ്….
എന്താ ഒരു ക്ഷീണം പോലെ തളർന്നോ
ഒന്നും ഇല്ല വൈയ്യ അത് തന്നെ….
കൊള്ളാം…..
എന്ത് കൊള്ളാം എന്ന്
ഒന്നുമില്ല.
എന്തായി ഇഷ്ടായോ ചെക്കനെ
ആ ചേച്ചിക്ക് പരിചയം ഉണ്ട് ചേച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ആളാണ്…
അപ്പോ ലൗ ആണോ….
അല്ല അല്ല നേരിട്ട് ഒരു പ്രോപോസൽ വന്നതാ ബ്രോക്കർ വഴി അങ്ങനെ ആണ് ചേച്ചിക്ക് കൂടെ ജോലി ചെയ്ത പരിചയം ഉണ്ട് അത്ര തന്നെ…
ആണോ അപ്പോ സെറ്റിൽട് ആണ്
അങ്ങനെയും പറയാം….
നിനക്കും അങ്ങനെ ആരെയെങ്കിലും കണ്ട് പിടിച്ചൂടെ കുട്ടി….
എന്ന് വച്ചാ…..
അല്ല നല്ല ജോലി ഒക്കെ ഉള്ള ആരെയെങ്കിലും…..
അത് നിനക്ക് ആവാല്ലോ…
എനിക്കൊന്നും തോന്നുന്നില്ല മോളെ അതൊക്കെ നടക്കും എന്ന്….
എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്
എന്താ അത്
നീ എന്തായാലും എൻ്റെ കീഴിൽ ജീവിക്കില്ല അപ്പോ നീ തന്നെ എന്തെങ്കിലും കണ്ട് പിടിക്കും അത് എനിക്ക് ഉറപ്പാണ്….
ഹൊ ബയങ്കര കണ്ട് പിടിത്തം തന്നെ…
😀
ശ്രീയെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
പറ
നാളെ നമ്മൾ കല്യാണം കഴിക്കാൻ പോവാ എന്ന് വച്ചോ
ആഹാ എന്ത് നല്ല വാജകം പറ പറ
വച്ചോ
വച്ചു
അപ്പോ എനിക്ക് കാര്യം ആയി ഒരു ജോലിയും ഇല്ല അപ്പോ നീ എന്ത് ചെയ്യും
ഞാൻ നോക്കാം നിന്നെ
ശെരി നിൻ്റെ വീട്ടുകാർ എന്നെ ഇഷ്ടം അല്ല പറഞ്ഞ
എൻ്റെ ഇഷ്ടം നോക്കിയാ പോരെ
നോ നോ നോ
എന്ത്
അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല ഞാൻ ഒരു കാര്യം ഓപ്പൺ ആയി പറയാം നാളെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല അത്ര തന്നെ അങ്ങനെ ഒരു അവസരം വന്ന നീ. നിൻ്റെ വീട്ടുകാർ പറയുന്നത് കെക്കണം …..
എന്തോന്ന് ഒന്ന് നിർതാമോ നീ
പറഞ്ഞെന്ന് മാത്രം….
ശെരി ആയിക്കോട്ടെ….
ഫീൽ ആയി
ആ ആയി
സോറി
വരവ് വച്ചു…
പിന്നെ ഞാൻ ഒരു ആറ് ദിവസം കാണില്ല
എവിടേ പോവാ….
കാസർഗോഡ് വരെ
എന്താ
വർക് വർകെ
ശെരി ശെരി പോയിട്ട് വാ വിളിചാ മതി….
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
അങ്ങനെ ചെറിയ വിളിയും സംസാരവും ഒക്കെ ആയി ദിവസങ്ങൾ പോയി….
ഇന്നാണ് കോളജ് തുറക്കുന്നത്……
ഞാൻ കോളജിൽ പോവുംബോ നന്ദൻ അവിടെ തന്നെ നിപ്പുണ്ട്….
നന്ദൻ : ടാ വാ പോവാ…
ഞങ്ങൾ നടന്ന് കേറുമ്പോ ആണ് റെമോ ഓടി നങ്ങളുടെ അടുത്തേക്ക് വന്നത്….
എന്താ ഒരു മൈൻഡ് ഇല്ലാതെ പോവുന്നത് അവൻ ചോദിച്ചു…
നിന്നെ ഞങൾ കണ്ടില്ല അളിയാ
ശെരി ശെരി വാ പൊവാം….
നന്ദൻ : എടാ ആ ഹരി ഇല്ലെ അവനെ ഇനി എക്സാം എഴുതാൻ വന്നമത്തി എന്ന പറഞ്ഞത് എന്ന് കേട്ടു
റെമോ : ഭാഗ്യം
നന്ദൻ : എന്ത് ഭാഗ്യം മറ്റവന്മാരോക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ….
നിനക്ക് പേടി ഉണ്ടൊ ഞാൻ ചോദിച്ചു …
നന്ദൻ : എന്തിന് ഒരു കൈ നോക്കുക തന്നെ
റെമോ : അളിയാ എനിക്ക് നല്ല പേടി ഉണ്ട്
നന്ദൻ : ഇങ്ങനെ പേടിക്കാതെ ഇരിക്കട….
നിങൾ ഒന്നും ചെയ്യണ്ട മിണ്ടാതെ ഇരുന്ന മതി….
റെമോ : അതാണ് നല്ലത്…
ഞങൾ ക്ളാസിൽ കേറി ശ്രീ ഞങ്ങളെ കാത്ത് അവിടെ തന്നെ ഉണ്ടായിരുന്നു….
ഹായ് അവൾ ഞങളെ കൈ വീശി കാണിച്ചു…
ക്ലാസ് ഒക്കെ തുടങ്ങി അങ്ങനെ കുഴപ്പം ഇല്ലാതെ ഒരച പോയി അതിനിടയിൽ ചെറിയ രീതിയിൽ അവന്മാർ എന്നെയും എൻ്റെ കൂടെ നടന്ന കൊണ്ട് അവരെയും കളിയാക്കി….
ഒരു കോളെജ് ദിവസം
പതിവ് പോലെ എല്ലാരും ക്ളാസിൽ ഇരിക്കുമ്പോ ആണ്….
റെമോ ൻ്റെ ബാഗ് ശ്രീ ഇരുന്ന സ്ഥലത്ത് നിന്നും താഴെ വീണത് അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് ഒരു രജിസ്റ്റർ കത്ത്… M.V d
ടാ ഇതെന്താ അവൾ അവനോട് ചോദിച്ചു…
ഇതോ അത്ത് എന്തിനാ എടുത്തത് ഇത് ഞാൻ അന്ന് ലീവ് ദിവസം എൻ്റെ ചേട്ടൻ്റെ കൂടെ കറങ്ങാൻ പോയപ്പോ ക്യാമറ അടിച്ചതാ വീട്ടിൽ അറിയാതെ ഇരിക്കാൻ വേണ്ടി ഞാൻ ആണ് ഇത് എടുത്ത് ഇതിൽ ഇട്ടത് ഇത് തന്നെ …
ശ്രീ : നിക്ക് നോക്കട്ടെ
വേണ്ട ഇങ്ങ് താ നീ
അവൻ അതും തട്ടി പറിച്ച് ഓടി
നേരെ പോയി പെട്ടത് മറ്റെ കാലൻ വിഷ്ണുവിൻ്റെ മുന്നിൽ
എന്താ ടാ
ഒന്നുമില്ല
ശ്രീ അവൻ്റെ പിന്നിൽ ഓടി എത്തി
ശ്രീ : വിഷ്ണു അവൻ്റെ കൈയ്യിൽ ഉള്ള അത് വാങ്ങി തന്നെ….
