Hero – 2 1

വിഷ്ണു : അപ്പോ ആ നാഞ്ഞൂൽ പറ്റിയും അവൻ്റെ കൂട്ടാളി ആണല്ലേ ടാ നന്ദ ഇത് ഞാൻ ഇന്നാണ് അറിഞ്ഞത്

ശ്രീ : നീ ദയവ് ചെയ്ത ഒന്ന് മിണ്ടാതെ ഇരിക്കാമോ വിഷ്ണു…

വിഷ്ണു : ഞാൻ ഒന്നും ചെയ്യുന്നില്ല അവനുള്ളത് കൂടെ ഹരി കൊടുക്കും

നന്ദൻ : ഉവ്വേ ഒലത്തും കാണാം….

വിഷ്ണു : മൂപ്പിക്കലെ ടാ നന്ദ നീ മരിയതക്ക് ഇരുന്ന നീ രക്ഷപെടും അല്ലെങ്കിൽ നിനക്കും അടി പൊട്ടും

നന്ദൻ : ഒന്ന് പോടാ എന്ത് ചെയ്യും എന്ന ശെരി ഞാൻ അവരുടെ കൂടെ നിക്കും നീയും നിൻ്റെ കറിയും എന്താ വച്ച ഇണ്ടാക്കിക്കോ….

വിഷ്ണു : കാണാ ടാ

പോടാ….

റെമോയും സൂര്യയും ക്ലാസ്സിൽ കേറി വന്നു…

നന്ദൻ : സൂര്യ കൈക്ക് എന്ത് പറ്റി

ഒന്നൂല്ല കത്തി കൊണ്ടതാ കുഴപ്പം ഇല്ല

കത്തിയോ

അതെ പച്ചകറി അരിയുമ്പോ

കൈ പത്തിയിൽ എങ്ങനെ ആണ് കൊള്ളുന്നത് വിരൽ അല്ലേ മുറിയുക

അത് കൈ സ്ലിപ്പ് ആയി കൊണ്ടത് ആണ്…

മറിയ : അവൻ്റെ കൈയ്യിൽ എന്താ ഡീ ഒരു കെട്ട്

ശ്രീ : എവിടേ… അയ്യോ എന്താ അത്…

മറിയ : മിണ്ടാതെ ഇരി അങ്ങോട്ട് പോണ്ട

വിഷ്ണു : ആരാടാ നിന്നെ പെരുമാറിയത്….

നന്ദൻ : ടാ പോടാ രാവിലെ തന്നെ

വിഷ്ണു : ഞാൻ പോയേക്കാം 😂😂

ക്ളാസ്സ് തുടങ്ങി ആകെ ആശ്വാസം ആ ഹരി തെണ്ടി ഇല്ല എന്നത് ആണ്….

ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ ഓഫീസിൽ പോയി സാറിനോട് കാര്യം പറഞ്ഞ് സാധനം ഒപ്പിച്ചു…

ആദർശ് (ക്ലാസ്സിലെ വാർത്ത ചാനൽ) : എടാ പാച്ചു ഓഫീസിൽ നിക്കുന്നു എന്താ കാര്യം

നന്ദൻ : അത് എന്താ

റെമോ : നീ പേടിക്കണ്ട അവൻ സാറിനെ കണ്ട് പറയാൻ പോയതാ ഹരിക്ക് എതിരെ ഒരു കംപ്ലൈൻ്റ് കൊടുക്കാൻ സാർ പറഞ്ഞു അപ്പോ പോലീസ് വിളിച്ച് ഒന്ന് വിരട്ടുമ്പോ ശെരി ആവും എന്ന്

നന്ദൻ : അത് നന്നായി

ശ്രീ : ടാ റെമോ പെണക്കം ആണോ

റെമോ : ഇല്ല

ശ്രീ : എടാ സോറി ടാ ഒന്ന് ക്ഷേമിക്കെടാ

റെമോ : ഇല്ല നീ പോ

ശ്രീ : ശെരി എന്നോട് മിണ്ടാൻ നിക്കണ്ട മറിയ പാവം ടാ

റെനോ : ഇല്ല (ഒരു ചെറിയ പതർച്ചയോടെ പറഞ്ഞു )

ശ്രീ : അവൻ എവിടേ

റെമോ : എനിക്ക് അറിയില്ല

ശ്രീ : 😞

നന്ദൻ : ടാ മതി ടാ പാവം ടാ ആ പെണ്ണ്

റെമോ : ടാ കൊപ്പേ മിണ്ടാതെ അവിടെ ഇരുന്നോ

ഞാൻ അങ്ങോട്ട് ചെന്നു. ടാ എന്താ എന്താ ഇവൻ പറയുന്നെ

റെമോ : ചെക്കന് സഹതാപം

ആരോട്

നിൻ്റെ കാമുകിയോട്

ബെസ്റ്റ്

നന്ദൻ : അവനെ വിട് ടാ സൂര്യ അവൾക്ക് ഒരു തെറ്റ് പറ്റിയത് ആണ്

ടാ നിർത്തികെ നിൻ്റെ കൊണ അടി ഒരുപാട് വക്കാലത്ത് ഇണ്ടാക്കല്ലെ

നന്ദൻ : നിനക്ക് പിന്നെ വാശി …… ആ പിന്നെ ടെസ്റ്റ് തുടങ്ങുവാ മറ്റന്നാൾ ഓർമ ഉണ്ടല്ലോ അല്ലെ…

റെമോ ,: ഓർമ ഉണ്ട് ഓർമ ഉണ്ട് … ഉച്ച വരെ അല്ലേ ഉള്ളൂ ക്ളാസ്സ്….

നന്ദൻ ,: അതെ

ഹോ രക്ഷപെട്ടു ഭാഗ്യം

അങ്ങനെ അന്നും അടുത്ത ദിവസവും തീർന്നു….

എക്സാം ദിവസം

അക്ഷയ് ,: വല്ലതും പഠിച്ചോ ഡേയ്

ഇല്ല

അക്ഷയ് : പിന്നെ എന്ത് ചെയ്യും

വരട്ടേ നോക്കാം

എക്സാം കഴിഞ്ഞു…..

റെമോ : നന്ദ സുഖം അല്ലേ

നന്ദൻ : നല്ല ചുഗം നിനക്ക്

റെമോ : സൂപ്പർ, ദേ ഇവൻ എന്തോ കാര്യം ആയി എഴുതുന്നത് കണ്ടല്ലോ പാസ്സ് ആവോ….

ഞാൻ : നോക്കാം

നന്ദൻ : വാ പോവാ…

പരീക്ഷകൾ ഓരോന്നായി തീർന്നു….

റെമോ : അളിയാ നന്ദ എന്താ ഒരു മൂഡ് ഓഫ് പോലെ

അക്ഷയ് : അളിയാ ഇന്ന് പേപ്പർ കിട്ടും….

നന്ദൻ : എടാ ഇത് വെറും ഒരു റിവിഷൻ എക്സാം അല്ലേ ചുമ്മാ ഇത്ര ഹൈപ്പ് ഒന്നും കൊടുക്കാതെ….

റെമോ : അത് തന്നെ നീ ചുമ്മാ പോയെ അക്ഷയ്യെ

അക്ഷയ് : നിങ്ങളുടെ ഹീറോ എവിടേ

റെമോ : അവൻ വരില്ല പനി….

അക്ഷയ് : ഭാഗ്യം അവൻ രക്ഷപെട്ടു….

റെമോ : എന്ത് ഭാഗ്യം നീ പേപ്പർ വരുമ്പോ നോക്കിക്കോ അല്ല അളിയാ ഇവിടെ എന്തിനാ ഈ റിവിഷൻ ഒക്കെ വക്കുന്നത്

അക്ഷയ് : അത് ഇവിടെ പതിവ് ആണ് കാര്യം ഇല്ല നീ എന്താ അവനെ പറ്റി അങ്ങനെ പറഞ്ഞത് അവൻ ബുജ്ജി ആണോ

നീ നോക്കിക്കോ…. മിനിമം 3 എണ്ണം എങ്കിലും ടോപ്പ് മാർക്ക് അവൻ എടുക്കും

ഒന്ന് പോടാ ശ്രീ ഇവിടെ ഉളളപ്പൊ അതൊന്നും നടക്കില്ല

ബെറ്റ് ഉണ്ടോ

ബെറ്റ്

100

ശെരി

ഡൺ….

മിസ്സ് വന്നു….

പേപ്പർ കൈയ്യിൽ ഉണ്ട്

എല്ലാർക്കും മിസ്സ് പേപ്പർ കൊടുക്കാൻ തുടങ്ങി

ആദ്യം തന്നെ വിഷ്ണു – ഫെയിൽ എന്തിനാടാ നീ ഒക്കെ ഇങ്ങോട്ട് വരുന്നത് ചുമ്മാ രാവിലെ സവുമ്പോ കേട്ടും കെട്ടി ശബരി മലക്ക് വരുന്ന പോലെ വന്നോളും കഷ്ടം ഇരി ഇരി….

Leave a Reply

Your email address will not be published. Required fields are marked *