നീ ബോക്‌സറാ ശ്രീ എന്നെ നോക്കി ചോദിച്ചു….
അതെ ഞാൻ തല ആട്ടി….
അയ്യോ ആരെ ആടാ ഇങ്ങനെ തല്ലുന്നേ…. അവൾ അറച്ച പോലെ പറഞ്ഞു
ഇത് ഒരു മാച്ച് ആണ്…
ആരാ ഈ വീഡിയോ എടുത്ത് മഹാൻ നിന്നെക്കാൾ വാശി അവന് ആണല്ലോ…..
എൻ്റെ കൂട്ടുകാരൻ ആണ്….
നന്ദൻ : ഏത് മറ്റെ ഇന്ദ്രൻ ആണോ…
അല്ല ഇത് വേറെ …..
നന്ദൻ ഫോൺ വാങ്ങി നോക്കി …..ആ ചത്ത് ചത്ത് അവൻ പറഞ്ഞു
പോടാ അങ്ങനെ ചാവതൊന്നും ഇല്ല…
റെമോ : അല്ല അളിയാ ഇത്ര ഒക്കെ അറിയുന്ന നീ എന്തിനാ ആ മണ്ടന്മാരുടെ കൈയ്യിൽ നിന്നും തല്ല് വാങ്ങിയത്
എടാ അത് പിന്നെ ഒരു പ്രശ്നം വേണ്ട എന്ന് വച്ചാ….
എടാ. അത് മാറ്റി വേറെ വല്ലതും നോക്ക്….
നന്ദൻ : ബാംഗ്ലൂർ ഡേയ്സ്….. ഇതെന്താ സിനിമ ആണോ….
അത് വേണ്ട അത് ഒന്നുമില്ല….
അവൻ അത് തുറന്ന് നോക്കി….
അളിയാ ചിക്ക്സ്….എന്താടാ ഇത്……പബ്ബിൽ പോയി എടുത്തോ
ഇഹി….
എൻ്റെമ്മോ…. ഇത് പോലെ ഒക്കെ ജീവിക്കാൻ യോഗം വേണം…..
അതിൽ അടുത്ത് വീഡിയോ ആണ്
അതൊന്നും എടുക്കല്ലെ….
ഷോട്ട് ചലഞ്ച്…..
നന്ദൻ : ഇതെന്താ
ഇത് അളിയാ ഷോട്ട് ചലഞ്ച്..ആണ്… പെട്ടന്ന് ഞാൻ എന്തോ ഓർമയിൽ പറഞ്ഞു….
നന്ദൻ : 1. 2.3 4… 9. ഷോട്ട് എൻ്റമ്മോ… നീ ഒരു കില്ലാടി തന്നെ സൂര്യ….
പക്ഷേ ഞാൻ തോറ്റു അളിയാ
ഇത്ര അടിച്ചിട്ട് തോറ്റ
ഉം 5000 ആണ് പോയത്
ആരാ അപ്പോ നിന്നെ തോൽപ്പിച്ചത്. …..
വേറെ ആര് …..
അവനോ
അതെ 11 എന്നതിന് പൊട്ടിച്ചു….
നന്ദൻ : ശ്രീയെ നിനക്ക് ഉള്ള വീഡിയോ വന്നിട്ടുണ്ട് കേട്ടോ…..ഇന്നാ കണ്ടോ…നന്ദൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾക്ക് കാണിച്ച് കൊടുത്തു….
(ഏതോ ഒരു ഡാൻസ് ബാറിൽ അടിച്ച് കോൺ തെറ്റി ചിക്ക്സ്സിൻ്റെ കൂടെ ഡാൻസ് കളിക്കുന്ന വീഡിയോ) ( സൂര്യ അവളെ പിടി അവൾക്ക് വെളച്ചിൽ കൂടുതൽ ആണ് ഫോണിൽ നിന്നും ശബ്ദം വന്നു വീഡിയോ എടുക്കുനവൻ്റെ ആണ് തോന്നുന്നു )….
റെമോ : എടാ മഹാപാവി നീ എന്തിന് ഇവിടെ വന്നു … എനിക്ക് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല… നമ്മളും ഉണ്ട് വല്ലപ്പോഴും ഒരു മാട്ട എടുത്ത് രണ്ടണം അടിച്ച് കെടന്നു ഉറങ്ങും കഴിഞ്ഞു…..
നന്ദൻ : ടാ ഇങ്ങനെ ഒരു അപ്പാവീ മൂഞ്ചിയും വച്ചിട്ട് നീ ചെയ്യുന്നത് ഒക്കെ ഫ്രാട് തരാം ആണല്ലോ….
റെമോ : ശ്രീയെ കണ്ടോ നിൻ്റെ കാമുകൻ്റെ കളികൾ ഒക്കെ….
ശ്രീ : ഹ ഹ കാമുകനോ ഇവനോ …. പ്ളീസ് ഇങ്ങനെ ഒന്നും പറയല്ലേ….
നന്ദൻ : അപ്പോ നിങൾ സെറ്റ് ആയില്ലേ….
ശ്രീ : എടാ മണ്ടാ എനിക്ക് ഇവനൊരു സബ്ജക്റ്റ് ആയിരുന്നു അപ്പോ ഇവനെ പറ്റി അറിയാൻ വേണ്ടി ആണ് ഞാൻ അഭിനയിച്ചത് നിങൾ ഒക്കെ എൻ്റെ അഭിനയത്തിൽ വീണ് പോയി മക്കളെ….
മറിയ : അപ്പോ നീ
ശ്രീ : അപ്പോ നീയും വിശ്വസിചോ ഡീ മറിയെ
റെമോ : അപ്പോ നീ ഞങ്ങളെ വട്ടത്തിൽ മൂഞ്ചിക്കുവായിരുന്നു അല്ലെ ഡീ….
നന്ദൻ : എന്തിനാ നീ ഞങ്ങളോട് ഇത് ചെയ്തത്….
ശ്രീ : ഞാൻ മരിയാതക്ക് വന്നപ്പോ നിങൾ എല്ലാരും എന്നെ ഒരുപാട് കളിയാക്കുകയും ചീതപറയുകയും ഒക്കെ ചെയ്തതാ. അപ്പോ ഞാൻ കരുതി നിങ്ങളെ അങ്ങ് ഷേവ് ചെയ്യാം എന്ന്…..
മറിയ: എന്നാലും ശ്രീ ഒരുത്തനെ ഇങ്ങനെ പറ്റികരുത് കേട്ടോ ഡീ പാവം അവൻ….
എൻ്റെ സൈഡിലേക്ക് തിരിഞ്ഞ്
ശ്രീ : ആണോടാ സൂര്യ. നീ എന്നെ അത്മാർത്തമായി സ്നേഹിചിരുന്നാ… ഹേ….
നന്ദൻ : ശ്രീ മതി നീ പോവാൻ നോക്ക്….മതി ….
ഞാൻ : ടാ മിണ്ടാതെ ഇരി …
ശ്രീ : അതാണ് നീ മിണ്ടാതെ ഇരി… നീ പറ സൂര്യ നീ എന്നെ ശെരിക്കും ഇഷ്ടപ്പെട്ടോ….എന്ന്…
ഞാൻ : അപ്പോ നീ എന്നെ ചതിച്ചു അല്ലേ എന്തിനാ എന്നോട് ഈ ചതി ചെയ്തത് ഹി ഹി 😭😭 അയ്യോ എൻ്റെ പ്രേമം പോയേ അയ്യോ നാട്ടുകാരെ ഒടിവാ…..
ശ്രീ : ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നീ എല്ലാം മറന്ന് കള എല്ലാം ഒരു സ്വപ്നം ആയി കണ്ട് മറന്ന് കള….നീ എന്നെ സ്നേഹിച്ചത് തെറ്റൊന്നും ഇല്ല…… ആരും വീണ് പോവും എൻ്റെ മുന്നിൽ
ഞാൻ : ഇല്ല
ശ്രീ : എന്ത്
ഞാൻ : ഇല്ലെന്ന്…
ശ്രീ : ഇല്ലെ 😧
ഞാൻ : ഇല്ലെന്നല്ലെ പറഞ്ഞത് ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ… പറ
ശ്രീ :😶
പറ
ഇല്ല
നീ എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും കണ്ടിട്ടുണ്ടോ ഒരു ചെറിയ നോട്ടം എങ്കിലും. നീ പോട്ടെ നിങൾ കണ്ടിട്ടുണ്ടോ ഗായ്സ്സ്….
