അതെ മിസ്സേ
എന്താ കാര്യം
ഒന്നുമില്ല അത് പണ്ടത്തെ ഒരു മാചിൻ്റെ ആണ് അത് സാരം ഇല്ല മിസ്സ് ബുക്ക് കിട്ടാൻ വഴി ഉണ്ടോ….
ഉണ്ട് ഒരു ക്രൈം സ്റ്റോറി ആണ് അത് ലൈബ്രറി ബുക് അല്ല എൻ്റെ ആണ് അത് ഞാൻ തരാം
താങ്ക്സ് മിസ്സ് ,ഞാൻ വായിച്ചിട്ട് തിരിച് തരാം….പിന്നെ മിസ്സ് ഒരു കാര്യം പറഞ്ഞോട്ടെ
എന്താ
മിസ്സിന് എൻ്റെ അമ്മയുടെ നല്ല കട്ട് ഉണ്ട്….
ആണോ
അമ്മ എന്ത് ചെയ്യുന്നു
അമ്മ ഇപ്പൊ ഇല്ല 🥲
സോറി…
നോ നോ …. ദാറ്റ്സ്സ് ഓക്കെ…. അപ്പോ ശെരി മിസ്സെ …. ബുക് ഞാൻ തന്നേക്കാം…
ഞാൻ വെളിയിലേക്ക് ഇറങ്ങി ….
നന്ദാ നീ എന്താ ഇവിടെ നടന്നു പോവുന്ന വഴിയിൽ അവൻ വരുന്ന കണ്ട ഞാൻ ചോദിച്ചു….
നിന്നെ തപ്പി നടക്കുവാ എവിടേ ആടാ നീ
ഞാൻ ലൈബ്രറി വരെ ഒന്ന് പോയതാ….
എന്തിന്
ഒന്നുമില്ല ഞാൻ വെറുതെ നടന്നതാ അപ്പോ ഇങ്ങനെ പോയി പോയി ലൈബ്രറി കണ്ടൂ അപ്പോ അങ്ങോട്ട് പോയി അത്ര തന്നെ….
ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
പറ ടാ
നിനക്ക് മാനസിക കുഴപ്പം വല്ലതും ഉണ്ടോ…..
ഇല്ല എന്ത് അങ്ങനെ ചോദിച്ചത്….
ഒന്നുമില്ല നീ രാവിലെ തന്നെ വരുന്നു ഉറങ്ങുന്നു പിച്ചും പേയും പറയുന്നു എന്താടാ ഇതൊക്കെ നിനക്ക് ഉറക്കം ഒന്നും ഇല്ലെ….
ഉറക്കം ഉണ്ട് ഒരു 2 അല്ലെങ്കിൽ 4 മണിക്കൂർ ഉറങ്ങും ….
എടാ അളിയാ ഇങ്ങനെ ആയാ നീ അടിച്ച് പോവും കേട്ടോ….
അതൊന്നും ഇല്ല നീ വന്നെ ഇനി ഏതാ ക്ളാസ്സ്
മണി അണ്ണൻ്റെ ആണ്
എന്നാ നമക്ക് കട്ട് അടിച്ചാലോ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു ചോദിച്ചു
അല്ലെങ്കിൽ പിന്നെ കേറുന്ന പോലെ….
എന്നാ വാ അവനോ
റെമോ വരും തോന്നുന്നില്ല ചെക്കൻ full റൊമാൻ്റിക് ആണ് നന്ദൻ ചിരിച്ചോണ്ട് പറഞ്ഞു
പാവം അവൻ പൊളിക്കട്ടെ …
എന്താ മോനെ ഒരു സെൻ്റി അടി
ഒന്നുമില്ല അവൻ ഇത്തിരി ധൈര്യം കുറവാ എന്നെ ഉള്ളൂ ചെക്കൻ തീ ആണ് അല്ലേ….
പിന്നെ അവന് നിന്നെ വലിയ ഇഷ്ടം ആണ്…. പക്ഷേ നിൻ്റെ അവനെ പോലെ വരില്ലല്ലെ
അത് ആർക്കും പറ്റില്ല സ്പെഷ്യൽ ആണ്…. സന്തോഷം ആയി ഇരിക്കുന്നുണ്ടോ എന്തോ…
എടാ ആരാ ശെരിക്കും അവനെ പഞ്ഞിക്കിട്ടത് നീയോ അവനോട്
ഞാൻ തന്നെ… അവൻ ഇങ്ങനെ ഒന്നും അല്ലാ അവൻ്റെ അടി പറഞ്ഞ അടയാളം ഉണ്ടാവില്ല
ഹോ ഡോൺ ആണല്ലേ
അയ്യേ അവൻ പാവം ആണ് കഴപ്പും കൊണ്ട് കേറി കൊടുത്താ ശെരിയാക്കി തരും…. അത്ര തന്നെ….
എടാ നീ ഇവിടെ ഇരി ഞാൻ റെമോ നേ പൊക്കിയിട്ട് വരാം….
ശെരി പോയിട്ട് വേഗം വാ പിന്നെ വരുമ്പോ ബാഗും കൊണ്ട് വാ മതിയായി പോയേക്കാം ….
നോക്കട്ടെ….
നന്ദ വെള്ളം ഞാൻ ഒച്ചയിൽ പറഞ്ഞു….
കൊണ്ടുവരുമോ എന്തോ….
“ഇന്നലെ എന്ത് മഴ ആയിരുന്നു ഇന്ന് ഒടുക്കത്തെ വെയിലും കോപ്പ് രണ്ടെണ്ണം അടിക്കണം ഇന്നെങ്കിലും ഇപ്പൊ പോവുബോ തന്നെ സാനം എടുക്കണം…..
ശ്രീ: അപ്പോ ടച്ചിങ്സ് ആര് വാങ്ങും…
ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കി… ഇവൾ ഇപ്പൊ വന്ന്….
ടച്ചിങ്സ് വേണ്ടെന്ന്….
അത് ഞാൻ വാങ്ങിക്കൊള്ളാം….
വേണ്ട ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഞാൻ തരാം…
അവൾ മരച്ചുവട്ടിൽ ഇരുന്ന ഇടത് നിന്ന് ചാടി എണീറ്റു…
എന്താ എന്തിനാ നീ ഇങ്ങോട്ട് വരുന്നത്…. വേണ്ട ശ്രീ നീ വെറുതെ എന്നെ ശല്യം ചെയ്യാതെ പോവാൻ നോക്ക്…. അവൾ എൻ്റെ അടുത്ത് വന്നു നിന്ന്
അമ്മ അവ എൻ കൂടെ വന്താ റോമ്പ കഷ്ടപടുവാ…. വേണ്ട അമ്മ …. അവൾ മാനറിസം പിടിച്ചോണ്ട് പറഞ്ഞു….
ഞാൻ അവളുടെ പ്രവർത്തി നോക്കി ഇരുന്ന് ചീഞ്ഞു 😑
നോക്കണ്ട നിൻ്റെ അടുത്ത് ഇരുന്നത് ഞാൻ ആണ് ചെറിയ പനി പോലെ ഉണ്ടായിരുന്നു…
നീ ഒറക്കത്തിൽ പറഞ്ഞ ആ അവൾ ഞാൻ അല്ലേ സത്യം പറ…
ഹേയ് അല്ല
അമ്മ സത്യം ആയിട്ടും അല്ലേ
അമ്മ സത്യം ആയിട്ടും അതെ
ഹാ അതാണ് ….
കുട്ടി ഞാൻ
അടി അടി
അല്ല ശ്രീ ഞാൻ ഞാ
ഒന്നും പറയണ്ട ✋ എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണ് എന്തൊക്കെയോ കാര്യങ്ങൾ കാരണം ആണ് നീ എന്നിൽ നിന്നും വിട്ട് മാറാൻ നോക്കുന്നത് എന്നും അത് എൻ്റെ നല്ലതിന് വേണ്ടി ആണെന്നും എനിക്ക് അറിയാം… താങ്ക്സ് സൂര്യ ഫോർ ലൗവിങ് മീ ബാക്ക്….🥺
ഇരിക്ക് ഞാൻ അവളോട് കൈ തട്ടി പറഞ്ഞു….
അവൾ വന്ന് എൻ്റെ അടുത്ത് ഇരുന്ന് എൻ്റെ കൈക്കുള്ളിൽ കൂടെ കൈ ഇട്ട് പിടിചു
