ആ ആരോ പക്ഷേ കൊടും ഭീകരൻ ആണവൻ ……റെമോ പറഞ്ഞു……
ഇവൻ ആള് കാണുന്ന പോലെ അല്ല അല്ലേടാ വിഷ്ണു……ശ്രീ വിഷ്ണുവിനൊട് പറഞ്ഞു….
പുലി തന്നെ…..
പെട്ടന്ന് എൻ്റെ ഫോൺ വൈബ്രേറ്റ് ആയി ….
ഞാൻ പിന്നാലെ കണ്ണ് കൊണ്ട് ഒന്ന് നോക്കി ബാഗ് മാറ്റി നടക്കാൻ നോക്കി…..
നിക്കടാ അവിടെ
ഞാൻ ഓടാൻ നോക്കി
വിഷ്ണു എൻ്റെ കോളറിൽ പിടിച്ച് വലിച്ചു…..
ഞാൻ കുതറി ഓടി
ടാ പിടിയെടാ അവനെ…..
അവന്മാര് എന്നെ പിടിച്ച് നിർത്തി
എന്താ ശ്രീ കാര്യം റെമോ അവളോട് ചോദിച്ചു….
ഇവൻ്റെ കൈയ്യിൽ ഫോൺ ഉണ്ട് അത് എടുക്ക്…..
ഫോണോ നിനക്ക് തൊന്നിയത്താവും ഇവൻ്റെ കൈയ്യിൽ അതൊന്നും ഇല്ല റെമോ ഒറപ്പുള്ള പോലെ പറഞ്ഞു…..
കാണില്ലയിരിക്കും നന്ദൻ കൂടെ പറഞ്ഞു
അല്ലെന്ന് ഞങൾ കെട്ടതല്ലെ വൈബ്രേഷൻ ശ്രീ അവരോട് പറഞ്ഞു…..
എന്ന പിന്നെ നോക്കാം റെമോ പറഞ്ഞു നിങ്ങളുടെ സംശയം ഞാൻ തീർത്തു തരാം വെറുതെ ചെക്കനെ സംശയിച്ച്…..
ടാ അളിയാ പിടി വിട് ഞാൻ നോക്കട്ടെ നിന്നെ ഇവർ അങ്ങനെ സംശയിച്ച സ്ഥിതിക്ക് അത് തീർത്ത് കൊടുക്കേണ്ടത് നമ്മടെ ആവശ്യം അല്ലേ…… അവൻ എൻ്റെ ബാഗ് പിടിച്ച് വാങ്ങി…..
അതിൽ ഒന്നും ഇല്ല നിങൾ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേ നിങൾ ഇങ്ങനെ ഇങ്ങനെ എന്നെ ദ്രോഹിക്കുന്നത്…..
നന്ദൻ എന്നെ നൊണ്ടി….. ഉണ്ടോ എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു….
ഞാൻ അതെ എന്ന് തല ആട്ടി…
ടാ എന്താ രണ്ടും കൂടെ ഒരു കള്ളത്തരം അവൾ എന്നോടും നന്ദനോടും എന്ന പോലെ ചോദിച്ചു…..
ടാ റെമോ വേണ്ട ടാ അത് അവന് കൊടുത്തേക്ക് നന്ദൻ പറഞ്ഞു…..
നീ നിക്ക് അളിയാ ഞാൻ നോക്കട്ടെ ഇവൾ വലിയ സേതു രാമൈയ്യർ ആണെന്ന് ഒരു വിചാരം ഉണ്ട് അത് മാറ്റി കൊടുക്കാം ….
ഇന്നെങ്ങാനും നോക്കി കിട്ടുമോ അവൾ റെമോനോട് ചോദിച്ചു….
നൊക്കുവല്ലെ…..
മതി നീ നോക്കിയത് ഇങ്ങ് താ വിഷ്ണു ബാഗ് അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി ഡെസ്കിൽ കൊട്ടി …..
നോട്ടും പേനയും ഒരു ഷർട്ടും ഉണ്ട്…..
നിങ്ങൾക്ക് കുറച്ചെങ്കിലും മനസാക്ഷി ഉണ്ടോ എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നത്…..
ടാ വിട്ടേക്ക് ശ്രീ അവനോട് പറഞ്ഞു ഞാൻ പോയി എല്ലാം പെറുക്കി ഇടാൻ തുടങ്ങി….
നാശം വീണ്ടും വൈബ്രറ്റ് ആയി…..
എടാ എടാ ഇപ്പൊ എന്ത് പറയുന്നു അവൾ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു….
എൻ്റെ കൈയ്യിൽ പലതും കാണും അതൊക്കെ നിങ്ങളോട് പറയണോ……
ഓഹോ അപ്പോ നീ ഫോണും കൊപ്പും ഒന്നും ഇല്ല എന്ന് ഞങ്ങളെയും പറഞ്ഞ് പട്ടിവായിരുന്ന് അല്ലേടാ കള്ള റെമോ എൻ്റെ കോളറിൽ പിടിച്ച് പറഞ്ഞു….
എടാ അത് …..
ഒന്നും പറയണ്ട ഇനി ചന്തു വേറെ അരവിന്ദൻ വേറേ അല്ല ഞാൻ വേറെ നീ വേറേ അവൻ വളിപ്പ് തുടങ്ങി…..
എടാ ഐഫോൺ ഇവൻ്റെ കോണ അടിയുടെ സമയം കൊണ്ട് അവിടെ എൻ്റെ സാമാനം വരെ എടുത്ത് നോക്കി കഴിഞ്ഞു….
അയ്യോ എടുക്കല്ലേ അത് അടുത്ത വീട്ടിലെ ചേട്ടൻ്റെ ആണ് പുള്ളി നേരാക്കാൻ തന്നതാ…..എൻ്റെ സകല സ്കില്ലും എടുത്ത് തളളി…..
എടാ തള്ളാതെ കുട്ടാ വിഷ്ണു പറഞ്ഞു….
എൻ്റെ പൊന്ന് ബ്രോ വെറുതെ അവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാതെ …..
നീ അതൊക്കെ വിട് അവൾ പറയുന്നത് ചെയ്യ് എന്നിട്ട്…. അവൻ മൊബൈലിൽ നോക്കി പറഞ്ഞു….
പെട്ടന്ന് ആണ് സാർ ക്ലാസിലേക്ക് വന്നത് പെട്ടന്ന് ശ്രീ ഫോൺ അവൻ്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ട് ഓടി…..
എടാ എനിക്ക് അടിച്ച പിന്നെ ഒന്നും ഓർമ കാണില്ല ഫിറ്റ് അയാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ ഞാൻ പറഞ്ഞു………
നന്ദ നീ പറ എന്താ നടന്നത്
എടാ അത് അവൻ ഓരോന്നായി പറയാൻ തുടങ്ങി……
അയ്യോ വീട്ടിൽ കൊണ്ട് പോയോ …..
ഇല്ല
വഴി തെറ്റി എന്ന് തോന്നുന്നു പിന്നെ ഞാൻ നോക്കുമ്പോ നീ ഇല്ല അവൻ പറഞ്ഞു
ഹൊ ഭാഗ്യം ഞാൻ മനസ്സിൽ പറഞ്ഞു….
എന്താ അവിടെ രണ്ടാളും സാർ ആണ്
എടോ നിങൾ ഒക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്
സോറി സാർ
ഔട്ട്
താങ്ക്യൂ സാർ നന്ദൻ പറഞ്ഞു….
പാവം റെമോ മാത്രം പെട്ട് പോയി…..
എടാ എന്താടാ നീ ഇങ്ങനെ നീ ഫുൾ ഒരു മിസ്സ്റ്റ്റി ആണല്ലോ മോനെ….. നന്ദൻ പറഞ്ഞു…..
എടാ നീ എന്നോടെങ്കിലും പറ നീ ആരാ എന്തിനാ നീ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ ഒരു ജോക്കർ നേ പോലെ അഭിനയിക്കുന്നത്……അവൻ പറഞ്ഞിട്ട് എന്നെ നോക്കി…..
