ശ്രീ : ഇന്നലെ…
ഹേ
ആ സത്യം ആയിട്ടും
നീ സത്യം പറ ഇന്നലെ വല്ലതും നടന്നോ
ഉം 😌
ഹേ… എന്ത്
നിൻ്റെ ചാട്ടം എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്….
അതല്ല വല്ലതും നടന്ന പോലെ എനിക്ക് ഓർമ ഇല്ല…
മോൻ എഴുത്ത് എഴുത്ത് ….
ഞാൻ അവളുടെ കൈ പതിയെ എൻ്റെ കൈയ്യിൽ കോർത്ത് പിടിച്ച് പുറം കൈയ്യിൽ ഉമ്മ വച്ചു…. ശ്രീ എൻ്റെ പ്രവർത്തി നോക്കി അൽഭുതം പോലെ ഇരുന്നു…
വിട് ആരെങ്കിലും കാണും
അതിനെന്താ ഇവിടെ ആരും ഇല്ലല്ലോ
ഇപ്പൊ കോളേജ് ഒന്നും വിഷയം അല്ലേ…
അത് നമ്മടെ കോളേജ് ഇത് വേറെ ഏതോ കോളേജ് അല്ലേ…
നല്ല ലോജിക്
എനിക്ക് അറിയാം അവളെ ട്രിഗ്ഗർ ചെയ്യാൻ നീ തട്ടി വിട്ട കഥ ആണ് ഇത് എന്ന്….
മനസ്സിലായി അല്ലേ… അവൾക്ക് ഇത്തിരി അഹങ്കാരം ഉണ്ട്…
ഞങൾ ഇങ്ങനെ കൊച്ച് വർത്താനം ഒക്കെ പറഞ്ഞ് റിപ്പോർട്ട് ഒക്കെ എഴുതി കൊടുത്തു സൂസി ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്
ഇന്ന് അതെ സമയത്ത് തന്നെ ക്ളാസ്സ് കഴിഞ്ഞ് ഞങൾ ഇറങ്ങി….
മറ്റെ ഒരുത്തൻ…: ഡീ ഞങൾ തിരിഞ്ഞ് നോക്കി
അവൻ: ഡീ മരിയാതക്ക് ഇവനെ വിട്ട് മാറിക്കൊ അല്ലെങ്കിൽ….
ഞങ്ങൾ : 🥴
റെമോ : ടാ സൂര്യ ഇവനെ നീ തന്നെ കൊന്ന് കള
ഞാൻ : ടാ ഇങ്ങ് വാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് വിളിച്ചു…
ഞാൻ : നിനക്ക് അവളെ നോട്ടം ഉണ്ട് എന്ന് എനിക്ക് അറിയാം ഇല്ലെ
ഒരുത്തൻ : ഉണ്ടെങ്കിൽ
ഞാൻ : ഉണ്ടെങ്കിൽ നീ എന്നെ അല്ലേ ഒഴുവാക്കണ്ടത് എൻ്റെ ഇംഗ്ലീഷ് ഫു അല്ല ബ്രോ
ഒരുത്തൻ : അത് ശെരി ആണ് താങ്ക്സ് ബ്രോ….
ഞാൻ : പൊക്കോ അപ്പോ ഒക്കെ….
ഒരുത്തൻ : താങ്ക്സ് ബ്രോ….
ഞാൻ : ശെരി ശെരി ..
എന്തായി
ഞാൻ : സീൻ ഇല്ല മണ്ടൻ അവളുടെ ചെരുപ്പടി കൊണ്ട് അവൻ്റെ ജീവിതം തീരും…
ശ്രീ എൻ്റെ കൈയ്യിൽ കൈ കോർത്ത് നിന്ന്… എന്നെ നോക്കി ചിരിച്ചു….
എന്ത്
എനിക്ക് ചായ വാങ്ങി തരോ
പിന്നെന്താ….ഭാ
കാർ ഞാൻ എടുക്കട്ടേ റെമോ : ഞങൾ വുമൺ ഡ്രൈവർമാരെ വിശ്വസിക്കാറില്ല….
ശ്രീ : നീ നടന്ന് വന്നോ…..
ഞങ്ങൾ കാറിൽ കേറി….
ശ്രീ : ഇതെങ്ങനെ ആണ്….പരിപാടികൾ
റെമോ : നിൻ്റെ വണ്ടി പോലെ ഡ്രൈവ് ഇട്ടോ….അവളുടെ സൈഡ് ഇരുന്ന് അവൻ ഡ്രൈവ് എഗേജ് ചെയ്തു….
ഞാൻ : പുറകിൽ ഇതെല്ലാം നോക്കി ഇരുന്നു
ഞാൻ : ആ കൊടുക്ക് അക്സലറേറ്റർ …. …
ഹൂ ഹൂ…. ശ്രീ അവളുടെ രീതിയിൽ ഉള്ള സ്പീഡിൽ വണ്ടി ഓടിച്ച് കൊണ്ട് പോയി….
റെമോ: എങ്ങനെ ഉണ്ട് ചെക്കൻ പൊളി അല്ലേ…
ശ്രീ : കുഴപ്പം ഇല്ല എൻ്റെ സ്വിഫ്റ്റ് പോലെ വരില്ല….
റെമോ : ഇറങ്ങി പോടി …
ശ്രീ : ഹലോ വണ്ടി ഓണർ പറയട്ടെ വണ്ടി കഴുകുന്ന കിളിക്കൊന്നും കൂട്ടം ഇല്ല
ഞാൻ : പിന്നെ അവൻ്റെ തന്നെ ആണ് വണ്ടി അവൻ പറയുന്നത് ആണ് ഇവിടെ അവസാനം ഈ കാറിൻ്റെ രാജമുത്തപ്പൻ അവൻ തന്നെ ആണ്…വണ്ടി ആരുടെയോ പേരിൽ ആയിക്കോട്ടെ …
റെമോ : കേട്ടല്ലോ ….താങ്ക്സ് ടാ തെണ്ടി പട്ടി….🤣
നന്ദൻ : നിങ്ങളുടെ ചളി നിർത്തി വല്ലതും തിന്നാൻ വാങ് മനുഷ്യൻ വിശന്ന് ചാവാൻ ആയി…
ഞാൻ : എന്താ ഇത്ര ജാഡ ഇന്ന് ..
നന്ദൻ : ഒന്നും ഇല്ല
പറ
ഒന്നും ഇല്ല
എന്നാ പോ
അപ്പോ ഞാൻ സീരിയസ് ആയാ നിങ്ങൾക്ക് മനസ്സിലാവും അല്ലേ….
പക്ഷേ പശു ഹോണി ആയി നിക്കുന്ന പോലെ ഉണ്ട് നിൻ്റെ മോന്ത…..
മറിയ : അയ്യേ അവൾ എൻ്റെ പൊറത്ത് തല്ലി….
. . ഞങൾ സ്ഥിരം പോവുന്ന ചായക്കടയിൽ പോയി ചായ വാങ്ങി….
കടൽ നോക്കി ഇരുന്ന എൻ്റെ അടുത്ത് ശ്രീ വന്നു ….
ഞാൻ : ശ്രീ….
എന്താ
ഞാൻ ഒരു കാര്യം പറഞ്ഞാ വിഷമം ആവോ
ഇല്ല നീ പറ
അതെ അവനോട് എൻ്റെ നിൻ്റെ അങ്ങനെ ഒന്നും പറയല്ലേ ഞങൾ തമ്മിൽ അങ്ങനെ ഒരു സംഭവം ഇത് വരെ വന്നിട്ടില്ല പ്ളീസ്….
എനിക്കും തോന്നി പറഞ്ഞ് കഴിഞ്ഞാ ഞാൻ ഓർത്തത്. …. സോറി
അതൊന്നും വേണ്ട ഞാൻ പറഞ്ഞു മാത്രം അവനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എനിക്ക് അത് ഫീൽ ആവും… അത് കൊണ്ട് ആണ് ഞാൻ നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് കാറിൽ വച്ച്….
അത് സാരം ഇല്ല മറ്റുള്ളവരെ ഇങ്ങനെ സ്നേഹിക്കാനും ഒരു മനസ്സ് വേണം…
ശെരി അത് പോട്ടെ ഇന്ന് വീട്ടിലോട്ടു വരുന്നാ….
ശ്രീ : അയ്യോ ഇല്ല ഇല്ല പോട്ടെ പോയിട്ട് അമ്മുവിനെ ഒന്ന് വിളിക്കണം അവളുടെ വായിൽ ഉള്ളത് മുഴുവൻ കേക്കാൻ ഉള്ളതാ….
