എന്താടി ചിരിക്കുന്നത് ഹേ…..
എൻ്റെ പൊന്നേ നീ എന്താ സിനിമക്ക് കഥ എഴുതിയതാണോ….
ഒന്ന് പോടി….
എടി അവൻ ഇത്ര വലിയ കാശ് കാരൻ ആണെങ്കിൽ അത് വെളിയിൽ കാണിക്കില്ലെ….ഇപ്പോഴത്തെ പിള്ളേർ ഒന്നും ഇല്ലെങ്കിൽ തന്നെ എല്ലാം ഉള്ള പോലെ കാണിക്കും അപ്പോ ഇത് പറയണോ……
അല്ല ടി എനിക്ക് എന്തോ ഒരു ഇത് പോലെ…..
നീ എന്തായാലും അവനെ പറ്റി ഒന്ന് അറിഞ്ഞ് വചേക്ക്…..
എടി മറിയേ നീ ഞാൻ കണ്ട സ്വപ്നത്തിൽ ഇതെ ഡയലോഗ് പറയുന്നുണ്ട് …..
ആണോ ഡീ
സത്യം
അപ്പോഴാണ് പിന്നിൽ നിന്ന് അശ്വതി മറിയെ വിളിച്ചത്…..
അശ്വതി : മറിയേ എന്താ ഡീ കോളജിലെ അടിപൊളി ശ്രീ പഴഞ്ചൻ ആയാ മൊണ്ണയെ പ്രേമിക്കുന്നു ഒരു കരകമ്പി കേട്ടല്ലോ….. ഉള്ളതാണോ….
ഉള്ളതാടി നിനക്ക് വല്ല ദണ്ണവും ഉണ്ടോ…..
എല്ലാരും തിരിഞ്ഞ് നോക്കി….
റെമോ ആയിരുന്നു അത്…..
അവൻ നടന്ന് അങ്ങോട്ട് വന്നു…..കൂടെ നന്ദനും
റെമോ : പറ ഡീ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ…. ഡീ
അശ്വതി: അത് പറയാൻ നീ ആരാടാ
റെമോ : നിൻ്റെ അച്ഛൻ എന്താ
അശ്വതി: മരിയാതക്ക് സംസാരിചോ
നന്ദൻ : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും
അശ്വതി : നിനക്കൊന്നും നാണം ഇല്ലല്ലോ ഒരു മോണ്ണക്ക് വേണ്ടി സംസാരിക്കാൻ….
നന്ദൻ : മോണ്ണ നിൻ്റെ തന്ത മരിയാതക്ക് സംസാരിച്ചോ ഇന്ന് ഒരുത്തനെ കൂട്ടി കുറ്റിക്കാട്ടിലും നാളെ അവൻ്റെ തന്തയെ കൂട്ടി ഒയോയിലും പോവുന്ന നിന്നെ കാളും നല്ലതാ അവൻ…..
ഇതെല്ലാം കേട്ട് കിളി പോയി ഇരിക്കുവാ ശ്രീ….
അശ്വതി: മാന്യമായി സംസാരിച്ചോ കേട്ടല്ലോ
റെമോ : നിന്നെ പോലെ ഒരു ഞാൻ പറയുന്നില്ല. അങ്ങനെ ഒന്നിനോട് ഇത്രയേ മാന്യത ഞങ്ങൾക്ക് വരത്തുള്ളു….
സാർ പെട്ടന്ന് ക്ലാസ്സിലേക്ക് കേറി വന്നു…. അത് അവിടെ തീർന്നു……
ക്ളാസ്സ് ഒക്കെ കഴിഞ്ഞു….നേരത്തെ തന്നെ അവർ ഇറങ്ങി…..
ശ്രീ : എടാ അവൻ എവിടെ ആണ് വരോ ഇന്ന്…..
റെമോ : വരും വരും ….
ശ്രീ : നിക്ക് വിളിച്ച് നോക്കട്ടെ….
ഹലോ
ഹലോ
നീ എവിടെ ആണ്
വന്നു വന്നു ഒരു രണ്ട് മിനിറ്റ്….
ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നു…..
എന്താ കാര്യം എന്തിനാ എന്നെ വരാൻ പറഞ്ഞത്
ശ്രീ : ഒന്നുമില്ല ചുമ്മാ
ഇവിടെ എന്താ
ഒന്നുമില്ല എന്നല്ലേ പറഞത്…..
എന്നാ ഞാൻ പോട്ടെ എനിക്ക് വർക് ഉണ്ട്…..
പോവല്ലേ
എന്താ കാര്യം പറ
ഹാപ്പി ബർത്ത്ഡേ ടൂ യു…..
എല്ലാരും കൂടെ വിശ് ചെയ്യാൻ തുടങ്ങി…..
കേക്ക് വന്നു അപ്പോഴേക്കും അത് കട്ട് ചെയ്ത് ഞാൻ എല്ലാർക്കും കൊടുത്തു അവരും എനിക്ക് തിരിച് തന്നു…..
നന്ദൻ അത് എടുത്ത് എൻ്റെ മുകളിൽ തെക്കൻ വന്നു… അളിയാ വേണ്ട ഫൂഡ് ആണ് കളയല്ലേ…. ഫുഡിൻ്റെ വെല അറിയണം….
സോറി അളിയാ നീ പറഞ്ഞതും കാര്യം ആണ്…. അവൻ പറഞ്ഞു….
ശ്രീ : എൻ്റെ അടുത്തേക്ക് വന്നിട്ട് ഹാപ്പി ബർത്ത്ഡേ ഇന്നാ
എന്താ ഇത്
ഡ്രസ്സ് ആണ്…
താങ്ക്സ്…..
നന്ദൻ : അളിയാ ഇന്നാ ഞങ്ങടെ വക ഒരു ഷർട്ട്….
എന്തിനാ ടാ ഇതൊക്കെ 🥺
റെമോ : വലിയ ബ്രാൻഡ് ഒന്നും അല്ല എന്നാലും ഇരിക്കട്ടെ…..
ഇതിൻ്റെ വില അത് എനിക്ക് മാത്രമേ അറിയു ബ്രാൻഡ് 😏
നന്ദൻ : നമ്മൾക്ക് കറങ്ങാൻ പോയാലോ
ശ്രീ : രാത്രി പത്ത് മണിക്ക് ആണ് ബസ്സ് അത് വരെ ഞാനും ഇവളുo ഫ്രീ ആണ്….
നിങൾ എങ്ങോട്ടാ പോവുന്നത്
ഞാൻ പറഞ്ഞില്ലേ എൻ്റെ ചേച്ചിയെ പെണ്ണ് കാണാൻ വരുന്ന കാര്യം മറിയയും ഉണ്ട്….
നന്ദൻ : ആഹാ….. ഞങളെ വിളിക്കുന്നില്ലെ
ശ്രീ : അതിന് ഇത് കല്യാണം അല്ല പിന്നെ വിഷ്ണു ഉണ്ടാവും അവിടെ…..
റെമോ : എന്ന വേണ്ട
നന്ദൻ : ഇത്രയും ആരോഗ്യം ഒക്കെ ഉണ്ടായിട്ട് ഇങ്ങനെ പെടിക്കല്ലെ ടാ മോയിന്തേ
റെമോ : പേടി അല്ല മോനേ കരുതൽ ആണ് മുഖ്യം വാ വാ….
നന്ദൻ : വാ വാ ….
ഞങ്ങൾ എല്ലാരും ബീച്ചിൽ പോയി കുറച്ച് നേരം കളിച്ചും തിര നോക്കിയും സൂര്യാസ്തമനം ഒക്കെ നോക്കി ഇങ്ങനെ ഇരുന്നു….
ശ്രീ ഇടയിൽ എൻ്റെ തോളിൽ തല വച്ച് ഇരുന്നു…. ഞാൻ തോള് ചെറുതായി വെട്ടിച്ചു…..
അവൾ എന്നെ തുറിച്ച് ഒന്ന് നോക്കിയിട്ട് വീണ്ടും അതെ പോലെ തന്നെ ഇരുന്നു…..
നന്ദൻ റെമോ രണ്ടും മണ്ണിൽ കിടന്ന് ഉരുളുന്നുണ്ട്.
