ശ്രീ പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമിൽ പോയി…. മിസ്സ് പറഞ്ഞ ബുക്ക് എടുത്ത് നോക്കി തപ്പി തപ്പി അവൾ കണ്ടെത്തി അവൾക്ക് വേണ്ടത് ഞെട്ടി പോയി ഒരു നിമിഷം ആലോചിച്ച് നിന്ന ശ്രീ പെട്ടെന്ന് ഫോട്ടോ ആക്കി അത് പഴയ പോലെ അവിടെ വച്ചിട്ട് ക്ലാസ്സിൽ പോയി ഇരുന്ന്….
കുറച്ച് നേരം കഴിഞ്ഞതും നന്ദൻ പിന്നാലെ റെമോടും വന്നു….
റെമോ : അവൻ എവിടേ
ശ്രീ : നിങ്ങളുടെ കൂടെ ഇല്ലെ അവൻ
നന്ദൻ : ഇല്ല
ശ്രീ : അയ്യോ അപ്പോ അവൻ എവിടേ പോയി….
നന്ദൻ : ലൈബ്രറിയിൽ ഉണ്ടോ
ശ്രീ : ഇല്ല ഞാൻ നോക്കി…. നിങൾ ഇങ്ങോട്ട് വാ പൊറത്തെക്ക് നിക്കാം
റെമോ : 😟😟
നന്ദൻ : എന്താ കാര്യം
ശ്രീ : എനിക്ക് പേടി ആവുന്നു ഇനി അവരെങ്ങാനും
നന്ദൻ : ഏയ്
ശ്രീ : അതല്ല ടാ വിഷ്ണുവിനെയും കാണുന്നില്ല ഇപ്പൊ
റെമോ : എന്ന ഉറപ്പിച്ചോ ഇത് അവൻ തന്നെ ഇന്ന് ഞാൻ അവനെ കൊല്ലും
നന്ദൻ : നീ ഒന്ന് അടങ്ങി ഇരിക്ക് അതൊന്നും ആവില്ല….
റെമോ : നിനക്ക് അങ്ങനെ പറയാ ശ്രീ നീ ഇവിടെ നോക്ക്….
എന്താ
അവൻ എങ്ങോട്ടാ പോയത് എന്ന് പറഞ്ഞോ
ഇല്ല ടാ
അയ്യോ ഞാൻ ഇനി.എന്ത് ചെയ്യും….
നന്ദൻ : ഇവന് ഇത് എന്ത്
ശ്രീ : നിക്ക് നിക്ക്… അയ്യോ എനിക്ക് പേടി ആവുന്നു…. അവര് അവനെ വല്ലതും
റെമോ : അങ്ങനെ എന്തെങ്കിലും ചെയ്ത മാറ് അങ്ങോട്ട്
റെമോ പോയി ബാഗ് തുറന്ന് സൈക്കിൾ ചൈൻ എടുത്തിട്ട് പോക്കെറ്റിൽ ഇട്ടു….
നന്ദൻ : നീ എന്ത് പ്രാന്താണ് കാണിക്കുന്നത്…
റെമോ : നന്ദ അവൻ വരണം ടാ എനിക്ക് അവനെ ഉള്ളൂ ഞാൻ ഇനി എന്ത് ചെയ്യും മാറ് നന്ദ ഞാൻ ആ ഹരിയെ കൊല്ലും
സൽമാൻ അത് വഴി അങ്ങോട്ട് വന്ന്….
റെമോ : ടാ നായിൻ്റെ മോനേ സൂര്യ എവിടേ അവൻ്റെ കുത്തിന് പിടിച്ച് കുലുക്കി
സൽമാൻ : സൂര്യയോ എത് സൂര്യ….
റെമോ : നിൻ്റെ തന്ത സൂര്യ ഹരി എവിടെ ഉണ്ട്
സൽമാൻ: എനിക്ക് അറിയില്ല എടാ നന്ദ 3ഈ പ്രാന്തനേ പിടിച്ച് മാറ്റ് അയ്യോ….
നന്ദൻ : ടാ റെമോ നീ എന്താ കാണിക്കുന്നത് അവനെ വിട്
റെമോ : എന്നെ വിടെടാ നിനക്ക് അറിയില്ല നാളെ ഞാൻ ചത്താ എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണീർ ഒഴുക്കാൻ അവനെ ഉള്ളൂ….
ഞാൻ : എന്താ ഇവിടെ
റെമോ : സൂര്യ നീ എവിടെ ആയിരുന്നു നിന്നെ കാണാതെ ആയപ്പോ ഞാൻ പേടിച്ച് പോയി…. ഇവരൊക്കെ നിന്നെ അവൻ പിടിച്ച് കൊണ്ട് പോയി എന്നും കൂടെ പറഞ്ഞപ്പോ ഞാൻ പേടിച്ച് പോയി 😭😭
അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു….
നീ എന്താ പറയുന്നത് ഞാൻ ലൈബ്രറിയിൽ പോവാ എന്ന് ശ്രീയോട് പറഞ്ഞതല്ലേ….
റെമോ : നീ എന്താ ഈ പറയുന്നത്….
അതെ ടാ ഇവൾ ഓഫീസിന് മുന്നിൽ നിന്ന് മിസ്സിൻ്റെ അടുത്ത് സംസാരിക്കുമ്പോ ആണ് ഞാൻ പറഞ്ഞത് നിങൾ വന്ന പറയാൻ….
റെമോ : ആണോ നിങൾ തമ്മിൽ കണ്ടോ ശ്രീ ….
ശ്രീ : ഉം
റെമോ : എന്തിനാ നീ പിന്നെ എന്നോട് അങ്ങനെ പറഞ്ഞത്…. ഹേ പറ
ശ്രീ : എടാ മിസ്സ് പറഞ്ഞു ട്രാൻസ്ഫർ ആയി വന്ന കുട്ടികളുടെ വിവരം കിട്ടി എന്ന് അപ്പോ നന്ദൻ്റെ വിവരം നോക്കാൻ പോയ ഞാൻ വെറുതെ നിൻ്റെ കൂടെ നോക്കിയപ്പോ ആണ് ഇത് കണ്ടത് ….
അവൾ ഫോൺ എടുത്ത് കാണിച്ചു…..
നന്ദൻ : ഫോൺ വാങ്ങി നോക്കി വായിച്ചു….
“റോമാറോ ജോസഫ് ഫാദർ: നിൽ മദർ : നിൽ ആർ. കേ കോളേജ് ലോക്കൽ ഗാർഡിയൻ: രാമനാഥൻ നായർ”
“പാർത്ഥൻ . ആർ. എസ്സ്. ഫാദർ: സൂര്യദേവൻ മദർ : രേവതി നമ്പൂധിരി ആർ കേ കോളേജ് ലോക്കൽ ഗാർഡിയൻ: രാമനാഥൻ നായർ ”
നന്ദൻ : അപ്പോ നിങൾ
ഞാൻ : അതെ ഞങൾ ഇവിടെ വരുന്നതിന് മുന്നേ പരിചയം ഉണ്ട്
റെമോ: ടാ ഇവൾ കള്ളി ആടാ ഇവൾക്ക് നിന്നോട് സ്നേഹം അല്ല നീ ആരാണ് എന്താണ് എന്ന് അറിയാൻ ഉള്ള താല്പര്യം മാത്രം ആണ്….
ശ്രീ : അങ്ങനെ ഒന്നും അല്ല ഞാ
വേണ്ട എനിക്ക് അന്നെ തോന്നിയത് ആണ് നിന്നെ പോലെ ഒരു കൊച്ച് എന്നെ വന്ന് ഇഷ്ടം ആണ് എന്ന് പറയുന്നു പുറകെ നടക്കുന്നു ബർത്ത് ഡേ ആഘോഷിക്കുന്നു ….
റെമോ : ഒക്കെ നാടകം ആയിരുന്നു…
ശ്രീ : ഒരുക്കലു
വേണ്ട ഒന്നും പറയണ്ട ഇത്രയേ ഉള്ളൂ ഇനി ഒന്നും ഞങ്ങളെ കുറിച്ച് നിനക്ക് അറിയാൻ ഇല്ല അത് കൊണ്ട് ഇനി ഒന്നും പറയണം എന്നില്ല …..
ശ്രീ : സോറി….സൂര്യ 🥺
