Hero – 2 1

അവൻ്റെ ഹൃദയം ഒരു നിമിഷം നിന്നു ……പതിയെ തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് അവനെ തന്നെ നോക്കി ഇരിക്കുന്ന ഒരു അഞ്ചാറ് മുഖങ്ങൾ…..

ക്ളാസ്സ് കഴിഞ്ഞ് ഞാൻ ടീച്ചർ ടെ പിന്നാലെ തന്നെ വെളിയിലേക്ക് പോയി…….

ഇയാള് എങ്ങോട്ടാ വരുന്നത് ഉള്ളിലേക്ക് പോ ചുമ്മാ കറങ്ങി നടക്കാതെ ……

ഉള്ളിൽ കേറിയ എൻ്റെ അടുത്തേക്ക് അവന്മാർ വരാൻ തുടങ്ങി……

സൂര്യ ഓടിക്കൊടാ നന്ദൻ വിളിച്ച് പറഞ്ഞു…….

ഒന്നും നോക്കാതെ ഞാൻ ഓടി തള്ളി അവൻമാരും പിന്നാലെ ഓടി……

എല്ലാരും ഏതാ സംഭവിക്കുന്നത് എന്ന് നോക്കി ……

എൻ്റെ പിന്നാലെ അവന്മാർ ഓടി വന്നു

നിക്കട അവിടെ ……

കാല് സ്ലിപ് ആയി വീണ എന്നെ അവന്മാർ കൂടി ചേർന്ന് പട്ടിയെ പോലെ തല്ലി……..

അപ്പോഴേക്കും എല്ലാരും കൂടി പിടിച്ച് മാറ്റി …..

സാർമാർ ഒക്കെ വന്ന് അവരെ പിടിച്ച് മാറ്റി

ടാ നിന്നെ കൊല്ലും ടാ …….

ഓഫീസ് റൂമിന് വെളിയിൽ കൊണ്ട് നിർത്തി അപ്പോഴേക്കും നന്ദനും ശ്രീയും അവിടെ വന്നു…..

എന്താടാ സൂര്യ നിനക്ക് ഒരുപാട് തല്ല് കിട്ടിയോ നന്ദൻ എന്നെ വന്ന് നോക്കി

അവസാനം ഹരിയെയും അവൻ്റെകൂടെ ഉണ്ടായിരുന്ന ഒരുത്തനെയും സസ്പെൻ്റ് ചെയ്തു…..

ടാ തെണ്ടി ഇവിടെ ഒന്നും തീരും എന്ന് വിചാരികണ്ട നിന്നെയും നിൻ്റെ മറ്റവനെയും ഞാൻ തല്ലി കൊല്ലും….

ടാ നീ ഇപ്പൊ ഇത്ര ഒക്കെ ചെയ്തിലെ നിർത്തിക്കോ വെറുതെ ഇനിയും വൈയ അതാണ് ഞാൻ പറഞ്ഞു……

പുല്ലേ നീ ചെവിയിൽ നുള്ളിക്കോ നിൻ്റെ ഈ ആക്കൽ ഉണ്ടല്ലോ അത് മാറ്റി തരാം അവൻ പല്ലും കടിച്ച് പറഞ്ഞു…..

നീ ചെയ്ത തെറ്റിന് നിനക്ക് ശിക്ഷ കിട്ടി അത്രയും വിചാരിച്ച മതി……പിന്നെ നീ അവനെ തൊടുക പോയിട്ട് അവൻ്റെ അടുത്ത് പോലും എത്തില്ല അറിയാലോ അന്നത്തെ ആ പുൾ ഷോട്ട്……

ടാ നിന്നെ ഞാൻ കൊല്ലുമെടാ അവൻ എൻ്റെ ഷർട്ട് പിടിച്ച് കുലുക്കി…….

ഞാൻ ഒരു തരി പേടി പോലും ഇല്ലാതേ നിന്നു…… എടാ വിടാൻ അവനെ വിടാൻ നന്ദൻ ഇടയിൽ കേറി …..

എടാ പൊലയാടി മോനെ നീ ചെവിയിൽ നുള്ളിക്കോ അവൻ അലറിക്കൊണ്ട് പോയി…..

ശ്രീയും റെമോയും ഒക്കെ അങ്ങോട്ട് വന്നു…..

നിനക്ക് വല്ലതും പറ്റിയോ നന്ദൻ എൻ്റെ ശരീരം മൊത്തം ഒന്ന് നോക്കി….

ഇല്ല ടാ നന്ദ കുഴപ്പം ഇല്ല ഞാൻ പോവാ നീ വന്നേക്ക് ……

എൻ്റെ പിന്നാലെ നന്ദനും നടന്നു….

നന്ദൻ ഒന്ന് നിന്നെ ശ്രീ അവനോട് പറഞ്ഞു…..

എന്താ ശ്രീ….

അല്ലാ അവൻ്റെ പേര് സൂര്യ എന്നാണ് എന്ന് നിനക്ക് എങ്ങനെ അറിയാം ……

സൂര്യയോ എന്താ നീ പറയുന്നത് ആര് സൂര്യ…..നന്ദൻ ഉരുണ്ട് കളിച്ചു…..

ടാ മറിയാതക്ക് സത്യം പറ നിനക്ക് അവനെ പറ്റി എല്ലാം അറിയാം …..

ആരെ പറ്റി എന്ത് അറിയാം എന്ന് ….

നീ ഇപ്പൊ അവനെ പറ്റി പറഞ്ഞ ചിലപ്പോ എനിക്ക് സഹായിക്കാൻ പറ്റും …..

എന്താ മോളെ ഒരു ഇളക്കം പോലെ വെറുതെ അവശ്യം ഇല്ലാത്ത പണിക്ക് നിക്കണ്ട അവൻ വളയില്ല കേട്ടോ…..

അത് എൻ്റെ വിഷയം നീ അത് വിട് നീ ഇപ്പൊ ഇത് പറ അല്ലെങ്കിൽ കൂട്ടുകാരൻ മുന്നിൽ കിടന്നു പിടയുന്നത് കണ്ടോ ശ്രീ നന്ദനേ സെൻ്റിമെൻ്റൽ ആയി പിടിക്കാൻ നോക്കി…..

ഒന്ന് നിന്നെ നീ അവനെ പെടപ്പിക്കാൻ മാത്രം ഈ ഹരി ഒന്നും വളർന്നിട്ടില്ല അത് വിട് പിന്നെ നീ പറഞ്ഞപോലെ ഒരു സംഘർഷം ഒഴുവാകും എങ്കിൽ അതാണ് നല്ലത്…..

ആ സമയത്താണ് റെമോയും മറിയയും അങ്ങോട്ട് വന്നത് …..

“- സൂര്യ ചെറുപ്പം മുതൽ കൂട്ടായ ഒരേ ഒരു കൂട്ടുകാരൻ നിനക്ക് ഈ മറിയ എങ്ങനെ ആണോ അതിനേക്കാൾ ഒരു നൂറ് മടങ്ങ് കൂടുതൽ സ്നേഹം മാത്രം ഉള്ള ഒരു കൂട്ടുകാരൻ നന്ദൻ പറഞ്ഞ് തുടങ്ങി….. – കളിയും ചിരിയും ആയി ഒന്ന്ച്ച് കളിച്ച് നടന്നു ഒരേ അക്കാഡമിയിൽ പ്രാക്ടീസ് അവിടുന്ന് തുടങ്ങുന്ന സൗഹൃദം ….

കഴിഞ്ഞ കൊല്ലം ഈ കോളേജ് എവിടെ ആണ് ടൂർണമെൻ്റ് കളിക്കാൻ പോയത് എന്ന് സൂര്യ യുടെ പഴയ കോളേജിൽ ആയിരുന്നു അത് ……

അവിടെ വച്ച് ഉണ്ടായ എന്തോ കാര്യത്തിന് ആണ് ഇവൻ അല്ല അത് ശെരിക്കും ഇവൻ്റെ കൂട്ടുകാരനും ആയി ഉണ്ടായ പ്രശ്നം ആണ് പക്ഷേ അവസാനം അത് ഇവനിൽ അവസാനിച്ചു അത്ര തന്നെ ….. നന്ദൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു……

Leave a Reply

Your email address will not be published. Required fields are marked *