Hero – 2 1

അങ്ങനെ ഒന്നും കിട്ടില്ല ….

ഞാൻ ഒന്ന് നോക്കട്ടെ കിട്ടുമോ എന്ന്

അപ്പോ ഞാൻ നാളെ ലീവ് ആണ്…. ആരെങ്കിലും ചോദിച്ചാ പനി ആണ് എന്ന് പറഞ്ഞാ മതി ….

അവനും ആയി സംസാരിച്ച് ഇരുന്നു വൈകുന്നേരം ആയപ്പോ വീട്ടിൽ പോയി….

രാത്രി ശ്രീ എന്നെ വിളിച്ചു ..

ഹലോ

😶

ഹലോ

നിനക്ക് എന്നെ ശെരിക്കും ഇഷ്ടം ആണോ അതോ വെറുതെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതോ ഇഷ്ടം ആണ് എന്ന്….

അതിന് ഞാൻ പറഞ്ഞോ ഇഷ്ടം ആണ് എന്ന് നീ ആയിട്ട് തന്നെ അല്ലേ ഓരോന്ന് പറഞ്ഞതും ചെയ്തതും …

ഓഹോ ഇപ്പൊ അങ്ങനെ ആയോ കാര്യം….നീ ഇത്ര കാരൻ ആണ് എന്ന് ഞാൻ വിചാരിചില്ല സൂര്യ…..

എത്ര കാരൻ

ഒരു പാവം പെൺകുട്ടിക്ക് ആസ കൊടുത്ത് അവളുടെ ജീവിതം നശിപ്പിച്ചിട്ട് കടന്ന് കളയാൻ നോക്കുന്നോ നീ ….

ഹലോ എന്ത് വിട്ട ഞാൻ നിന്നെ പീഡിപ്പിച്ചു എന്നും പറയോ ….

അയ്യേ ഞാൻ അങ്ങനെ ചെയ്യോ ടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ റെഡി ആണ് …..

അയ്യേ ഇത് എന്ത് സാധനം ഒരു നാണവും ഇല്ലാത്ത അയ്യേ മോശം നിന്നെ ഒക്കെ എങ്ങനെ വിശ്വസിക്കും കാണുമ്പോ പാവം പഠിപ്പി നീ ആള് മോശം അല്ലല്ലോ …..

അത് പിന്നെ പഠിപ്പികൾക്ക് ഇതൊന്നും പാടില്ലേ….

ശെരി ശെരി ആയിക്കോട്ടെ…. ഫുഡ് കഴിച്ചോ…..

ആ നീയോ…. ഇല്ല ഞാൻ രാത്രി കഴിക്കാറില്ല…..

അയ്യോ അതെന്താ

എനിക്ക് ശീലം ഇല്ല….

അതെ സൂര്യ പറ

വീഡിയോ കോൾ ചെയ്യാം

എന്തേകയ്യ്യിൽ മറ്റെ ഫോൺ ഒന്നും ഇല്ല അതിന്…..

അയ്യോ ശെരി ആണ്…

ഞാൻ ഒന്ന് വാങ്ങി തരട്ടേ….

ശ്രീയെ ഞാൻ പറഞ്ഞെ….

അയ്യോ സോറി സോറി…..

എന്നാ നീ തന്നെ വാങ്ങ്…. അല്ലെങ്കിൽ ഞാൻ ഗിഫ്റ്റ് തരാം….

വേണ്ട എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ഈ ഫോൺ തന്നെ ബാധ്യത ആണ്…

ഇങ്ങനെ പറയാതെ നാളെ ഞാൻ വീട്ടിലേക്ക് പോവും പിന്നെ നിന്നെ എങ്ങനെ കാണും ….

നാളെ നീ പോവാ. ..

അതെ ചേച്ചിയുടെ പെണ്ണുകാണൽ ഉണ്ട് ഉടനെ കല്യാണവും കാണും ഞാൻ വിളിക്കാം വരണം….

അയ്യോ ഞാൻ ഇല്ല ഇതിന്നൊന്നും എനിക്ക് എനിക്ക് ക്രൗഡ് പറ്റില്ല…..

ശെരി ശെരി അപ്പോ അല്ലേ….അത് പിന്നെ നോക്കാം

പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ

അതെന്താ നാളെ വരാത്തത്…..

നാളെ ആണ് ചെക്ക് അപ്പ് ഉള്ളത് അത് കൊണ്ട് വരാൻ പറ്റില്ല…..

എന്ന ഞാനും വരട്ടെ കുറച്ച് സമയം ചെലവാകും ഒന്നിച്ച് …..

വേണ്ട നീ ക്ളാസിൽ പോ ക്ളാസ് ടോപ്പർ വെറുതെ എൻ്റെ കൂടെ നടന്ന് സമയം കളയണ്ട…..

അപ്പ9 നമ്മൾ നേരിട്ട് ഇനി എത്ര ദിവസം കഴിഞ്ഞാ കാണുക…..

പറയുന്ന കേട്ട തോന്നും നമ്മൾ തമ്മിൽ കൊറേ കാലത്തെ പരിചയം ഉണ്ടെന്ന്…..

അങ്ങനെ അല്ല ടാ

പിന്നെ

നീ എന്താ ഒട്ടും റൊമാൻ്റിക് അല്ലാത്തത് സൂര്യ….

എൻ്റെ പൊന്നെ എനിക്ക് ഇവിടെ ഒടുക്കത്തെ തല വേദന ആണ്…. വെയിലത്ത് നടന്നിട്ട് തൊന്നുന്നു

രണ്ടും കൂടെ ഞങ്ങളെയും പറ്റിച്ച് എങ്ങോട്ടാ മുങ്ങിയത് റോമാറോൻ്റെ മുന്നിൽ ഒന്നും പോയി പെടണ്ട കേട്ടോ പാവം ചെക്കൻ ഒറ്റക്ക് പെട്ടു…..

അവൻ വരില്ല അവന് ക്ളാസ് കട്ട് അടിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല…

അതെ സൂര്യ

പറ

നീയും വരുന്നാ എൻ്റെ കൂടെ….

എങ്ങോട്ട്

നാട്ടിലേക്ക്

അയ്യോ ഞാൻ ഇല്ല

അതെന്താ…

എന്തിനാ ഞാൻ വരുന്നേ….

വെറുതെ

എൻ്റെ മോളെ നിൻ്റെ സംസാരത്തിൽ നിന്നെ അറിയാം വെറും ഫോർമാലിറ്റി ഡയലോഗ് ആണെന്ന്….

മനസ്സിലായി അല്ലേ…..

അതെ നീ കുറച്ച് കൂടെ ചൈൽഡിഷ് ആയി ഉള്ള പെരുമാറ്റം മാറണം കേട്ടോ….

എടാ ഞാൻ ഒടുക്കത്തെ സീരിയസ് ആണ് പിന്നെ നിന്നോട് ആയത് കൊണ്ടാണ് ഞാൻ …..

ആണോ, പക്ഷേ ഇത് ഇച്ചിരി ക്രിഞ്ച് ആയി തോന്നുന്നു….എനിക്ക് ലീഡർ ശ്രീയെ ആണ് ഇഷ്ടം സീരിയസ് ആയ അതെ സമയം വളരെ കാര്യപ്രപ്തി ഒക്കെ ഉള്ള ശ്രീ….

ആണോ…

അതെ

ഇപ്പൊ കുറച്ച് റൊമാൻ്റിക് ആയല്ലോ മോൻ….

ശെരി ശെരി നീ വച്ചോ നാളെ കോളജിൽ പോവാൻ ഉള്ളതല്ലേ …..

പിന്നെ വക്കാം

വേറെ എന്താ

എന്തെങ്കിലും പറ

എന്തെങ്കിലും എന്ന് വച്ചാ എന്ത് പറയാൻ ആണ്….

എന്തെങ്കിലും

ഞാൻ ഇല്ലെ ഇവിടെ വന്നപ്പോ പ്ളാൻ ചെയ്ത പോലെ ഒന്നും അല്ല കാര്യങ്ങൽ നടന്നത്

അതെന്താ ടാ

ഞാൻ ഇവിടെ വരുമ്പോ വിചാരിച്ചത് ആരും ആയി ഒരു കമ്പനിയും പാടില്ല നമ്മൾ ഉണ്ട് നമ്മടെ കാര്യം എങ്ങനെ എങ്കിലും ഒരു കൊല്ലം തീർക്കുക പോവാ…. അതായിരുന്നു പ്ളാൻ

Leave a Reply

Your email address will not be published. Required fields are marked *